Health

ശരണ്യയുടെ ഇപ്പോഴത്തെ രോഗാവസ്ഥ വെളിപ്പെടുത്തി സീമ ജി നായർ.

മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും ഒരു പോലെ തിളങ്ങിയ ശരണ്യ ശശിയെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. കണ്ണൂർ പഴയങ്ങാടി സ്വദേശി ആയ ശരണ്യ ഒരേ സമയം സീരിയലുകളിൽ നായിക ആയും വില്ലത്തി ആയും തിളങ്ങിയിട്ടുണ്ട്.അഭിനയത്തിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു 2012 ൽ ശരണ്യയ്ക്ക് ബ്രെയിൻ ട്യൂമർ സ്ഥിരീകരിക്കുന്നത്. നിറഞ്ഞ പുഞ്ചിരിയും ആത്മവിശ്വാസം തളരാത്ത ഹൃദയം കൊണ്ട് രോഗത്തോട് പോരാടി ജീവിതത്തിലേക്ക് മടങ്ങി വരികയായിരുന്നു ശരണ്യ ഓരോ തവണയും. തലവേദനയുടെ രൂപത്തിലായിരുന്നു ആദ്യം അസുഖം വന്നിരുന്നത്. പിന്നീടങ്ങോട്ടുള്ള ഓരോ വർഷവും ശരണ്യയ്ക്ക് തലച്ചോറിൽ ട്യൂമറുകൾ വളരുകയായിരുന്നു. തെലുങ്കിൽ “സ്വാതി” എന്ന പരമ്പര ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് അസഹ്യമായ തലവേദന ശരണ്യയ്ക്ക് ഉണ്ടാവുന്നത്. പിന്നീട് 2012ൽ ബ്രെയിൻ ട്യൂമർ ആണെന്ന് സ്ഥിരീകരിക്കുകയും സർജറിക്ക് വിധേയമാവുകയും ചെയ്തു.

ഓരോ വർഷവും ട്യൂമർ മൂർദ്ധന്യാവസ്ഥയിൽ എത്തുകയും ഓരോതവണയും ശസ്ത്രക്രിയയ്ക്ക് വിധേയമാകുകയും പതിവായി. ശരണ്യയുടെ ശരീരത്തിന്റെ ഒരു വശം ഏകദേശം തളർന്നുപോയ അവസ്ഥയിൽ ആയപ്പോൾ സീമ ജി നായർ അടക്കമുള്ള കലാ രംഗത്തുള്ള നിരവധി ആളുകളാണ് താരത്തിനെ സഹായിച്ചത്. ജീവിതം തിരിച്ചുപിടിക്കാനുള്ള ശരണ്യയുടെ പരിശ്രമത്തിൽ ഒരു ചേച്ചിയുടെ പിന്തുണയേകി സീമ ജി നായർ ഒപ്പമുണ്ടായിരുന്നു. ശരണ്യയ്ക്ക് ഇടയ്ക്കിടെ സർപ്രൈസ് ഒരുക്കിയും അസുഖത്തിലുടനീളം മനോധൈര്യം നൽകിയും സീമ ഒപ്പം തന്നെ നിന്നു. ജീവിതത്തിൽ ഉണ്ടായ പ്രതിസന്ധികളെ ആത്മവിശ്വാസത്തോടും നിറഞ്ഞ പുഞ്ചിരിയോട് കൂടിയും ആയിരുന്നു ശരണ്യ അഭിമുഖീകരിച്ചത് .

” സിറ്റി ലൈറ്റ്സ് ” എന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെ ആയിരുന്നു ശരണ്യ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവച്ചത്. ഏതു പ്രതിസന്ധിയെയും ഒരു പുഞ്ചിരിയോടെ നേരിടുന്ന, തന്റെ ജീവിതം കൊണ്ട് ഒരുപാട് പേർക്ക് പ്രചോദനമേകുന്ന താരമാണ് ശരണ്യ ശശി. ഇപ്പോഴിതാ ശരണ്യയുടെ ഏറ്റവും പുതിയ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സീമ ജി നായർ. അടുത്തിടെ ആയി ശരണ്യയുടെ രോഗ വിവരങ്ങളും ചികിത്സകളെ കുറിച്ചും ആരാധകരോട് പങ്കുവെക്കുന്നത് സീമ ജി നായർ ആണ്. താരത്തിന്റെ വിശേഷങ്ങൾ അന്വേഷിച്ച് ഒരുപാട് പേരാണ് സീമയെ വിളിക്കുന്നതും സന്ദേശങ്ങൾ അയക്കുന്നതും. കഴിഞ്ഞ മാസം കോകോവിഡ് ബാധിച്ചതിനെ തുടർന്ന് ശരണ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ശരണ്യയുടെ ആരോഗ്യനില വളരെ ഗുരുതരമാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ആയിരുന്നു.

ഈ മാസം 10നായിരുന്നു ശരണ്യയെ റൂമിലേക്ക് കൊണ്ടുവന്നത്. എന്നാൽ റൂമിൽ എത്തിയതോടെ ശക്തമായ പനി അനുഭവപ്പെടുകയും വീണ്ടും താരത്തിനെ വെന്റിലേറ്റർ ഐസിയുവിലേക്ക് മാറ്റുകയുമായിരുന്നു. വളരെ ഗുരുതരമായ ഘട്ടത്തിലൂടെ ആയിരുന്നു ശരണ കടന്നുപോകുന്നത്. ഇപ്പോൾ ട്രക്കിയോസ്റ്റമി ചെയ്ത് തൊണ്ടയിലൂടെ ആണ് താരത്തിന് ശ്വാസം നൽകുന്നത്. ഇതുകൂടാതെ ന്യൂമോണിയയും ബാധിച്ചു. ഒന്നിനുപുറകെ ഒന്നായി പല അസുഖങ്ങളിലൂടെ കടന്നു പോവുകയായിരുന്നു ശരണ്യ. ഒരേ കിടപ്പ് കിടന്ന് ഇപ്പോൾ ബെഡ് സോറും വന്നുതുടങ്ങി. ബെഡ് സോറിൽ നിന്നുമുള്ള അണുബാധയും ഇപ്പോൾ വരുന്നുണ്ട്. ഇതിനിടയിൽ കഴിഞ്ഞ ദിവസം മുതൽ കീമോതെറാപ്പി തുടങ്ങിയിട്ടുണ്ട്. ട്രക്കിയോസ്റ്റമി ചെയ്തതിനാൽ ശരണ്യ ഇപ്പോൾ സംസാരിക്കാറില്ല. ഇത്രയേറെ അസുഖങ്ങൾ ഒന്നിനു പിന്നാലെ വന്നിട്ടും ശരണ്യ ജീവിതത്തിലേക്ക് തിരിച്ചു വരുന്നത് ഒരു അത്ഭുതം ആയിട്ടാണ് ഡോക്ടർമാർ കണക്കാക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

To Top