Movie Express

നയൻതാര സെറ്റിൽ നിന്ന് പെട്ടന്ന് മടങ്ങിയ സംഭവം ഓർത്ത് സത്യൻ അന്തിക്കാട് – നടന്നത് ഇങ്ങനെ !

മലയാള സിനിമാ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാവാത്ത ചില ക്ലാസിക് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്. ശ്രീനിവാസൻ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നിരവധി ചിത്രങ്ങളും സൂപ്പർ ഹിറ്റ് ആയിരുന്നു. കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് സത്യൻ അന്തിക്കാട്. പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന സിനിമകൾ ആണ് അദ്ദേഹത്തിന്റെത്. അതുകൊണ്ടുതന്നെ വർഷങ്ങൾ കടന്നു പോയാലും ഇന്നും ആ സിനിമകൾ പ്രേക്ഷകർ ആസ്വദിക്കുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജയറാം നായകനായ ” മനസ്സിനക്കരെ ” എന്ന ചിത്രത്തിലൂടെയാണ് ഇന്നത്തെ തെന്നിന്ത്യൻ സിനിമയിലെ ലേഡീ സൂപ്പർ സ്റ്റാർ നയൻതാര അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നത്.

താൻ കൊണ്ടുവരുന്ന ഒരു നായിക തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ ആയി മാറുമെന്ന് ഒരുപക്ഷേ സത്യൻഅന്തിക്കാട് പോലും തിരിച്ചറിഞ്ഞു കാണില്ല. ഇപ്പോഴിതാ വർഷങ്ങൾക്കുശേഷം നയൻതാരയെ കണ്ടതിന്റെ ഓർമ്മകൾ പങ്കുവെക്കുകയാണ് സംവിധായകൻ. മോഹൻലാലും മഞ്ജു വാര്യരും ഒന്നിച്ച ” എന്നും എപ്പോഴും” എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയത്തായിരുന്നു ഈ സംഭവം നടക്കുന്നത്. കാക്കനാട് ഉള്ള ഇൻഫോപാർക്ക് റോഡിലായിരുന്നു ചിത്രീകരണം നടക്കുന്നത്. അന്ന് മഞ്ജുവാര്യറിന് ഏതോ അവാർഡ് കിട്ടിയ ദിവസവും ആയിരുന്നു. അതുകൊണ്ടുതന്നെ പത്രപ്രവർത്തകരും ചാനലുകാരും എല്ലാം അവിടെ ഉണ്ടായിരുന്നു.

പെട്ടെന്ന് നയൻതാര ഒരു കാറിൽ വന്ന് ഇറങ്ങുകയായിരുന്നു. അവിടെ അടുത്തായിരുന്നു മമ്മൂട്ടിയും നയൻതാരയും ഒന്നിച്ച സിദ്ദിഖ് ചിത്രം ” ഭാസ്കർ ദ റാസ്കൽ “ന്റെ ചിത്രീകരണം. ഒരു ഇടവേള കിട്ടിയപ്പോൾ എല്ലാവരെയും ഒന്ന് കണ്ടു സംസാരിക്കാൻ വന്നതായിരുന്നു നയൻതാര. നയൻതാരയെ കണ്ടതും ആളുകൾ കൂടാൻ തുടങ്ങിയപ്പോൾ പെട്ടെന്നുതന്നെ നയൻതാര മടങ്ങുകയായിരുന്നു. അതുകഴിഞ്ഞ് സത്യൻ അന്തിക്കാടിന് ഫോണിലേക്ക് നയൻതാരയുടെ ഒരു സന്ദേശം വന്നു. നയൻതാരയ്ക്ക് സിനിമയുടെ വാതിൽ തുറന്നു തന്ന ഗുരുവാണ് സത്യൻ അന്തിക്കാട് എന്തും താങ്കൾ പ്രതീക്ഷിച്ചതു പോലെ ഒരു നടി ആകാൻ കഴിഞ്ഞിട്ടുണ്ടോ എന്ന് അറിയില്ല എങ്കിലും അതിനായി പരിശ്രമിച്ചു കൊണ്ടിരിക്കും.

ഇത് ഞാൻ എന്റെ ഗുരുവിനു നൽകുന്ന വാക്കാണ് എന്നുമായിരുന്നു ആ സന്ദേശത്തിൽ. നയൻതാരയുടെ ആ സന്ദേശം കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു സത്യൻ അന്തിക്കാടിന്. സത്യൻ അന്തിക്കാടിനെ കാണുവാൻ ആയിരുന്നു നയൻതാര അന്ന് അവിടെ എത്തിയത്. എന്നാൽ പത്രപ്രവർത്തകരും ആൾക്കൂട്ടവും ഉണ്ടായപ്പോൾ അധികം സംസാരിക്കാൻ കഴിയാതെ തിരിച്ചു പോവുകയായിരുന്നു എന്നും സന്ദേശത്തിൽ ഉണ്ടായിരുന്നു. തെന്നിന്ത്യൻ സിനിമയിലെ ലേഡീസ് സൂപ്പർസ്റ്റാറെന്ന നേട്ടം കൈവരിച്ചിട്ടും ഇന്നും താൻ വന്ന വഴി മറക്കാത്ത യാതൊരു ജാഡകളില്ലാത്ത ഒരു സൂപ്പർതാരമാണ് നയൻതാര.

Click to comment

You must be logged in to post a comment Login

Leave a Reply

To Top