Movlog

Faith

പെണ്ണുങ്ങൾ പണിക്ക്‌ പോയാലേ…സെറ്റിയിൽ വരെ ഷഡ്ഡീം ബ്രേസിയറും പരന്ന്‌ കിടക്കും. വീട്‌ വൃത്തിണ്ടാവൂല, കുട്ടികൾ കേടുവരും, അന്യപുരുഷനോട്‌ മിണ്ടും ! സമൂഹത്തിന് മുന്നിൽ വ്യക്തമായ ചോദ്യങ്ങളുമായി ഡോക്ട്ടറുടെ കുറിപ്പ്

കാലം മാറിയെന്നും, മനുഷ്യരുടെ ചിന്തകൾ മാറിയെന്നു പറയുന്നുണ്ടെങ്കിലും കാലം ഇത്ര ആയിട്ടും മാറ്റം വരാത്ത ഒരു ജീവിയാണ് മനുഷ്യൻ. അത് തെളിയിക്കുന്ന ഒട്ടനവധി സംഭവങ്ങൾ ആണ് ദിനംപ്രതി നടന്നു വരുന്നത്. സ്ത്രീകളക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങൾ കാലാകാലങ്ങൾ ആയി ഒരുമാറ്റവും ഇല്ല എന്നത് എല്ലാവരും അംഗീകരിക്കുന്ന വസ്തുത തന്നെയാണ്. നിരവധി വേദികളിലും ആൾക്കൂട്ടങ്ങളിലും എല്ലാം കേട്ട് മടുത്ത പഴഞ്ചൻ സംസാരങ്ങൾ എല്ലാം ഇതൊക്കെ തന്നെ ആയിരിക്കും. ഷിംന ഡോക്ടർ വളരെ വ്യക്തമായ കുറിപ്പാണ് ഇതിനെക്കുറിച്ചു ഷെയർ ചെയ്തിരിക്കുന്നത്. ഡോക്ടറുടെ കുറിപ്പ് വായിക്കാം

• പെണ്ണുങ്ങൾ സ്‌കൂളിൽ പോയില്ലെങ്കിൽ ഇപ്പോ എന്താ? • പഠിച്ചാലെന്താ, ഇല്ലെങ്കിൽ എന്താ? • ചിറീം പല്ലും കാണും വരെ ഉരച്ച്‌ പാത്രം മോറാനും അയാൾ വന്ന്‌ ചോദിക്കുമ്പോ പ്രസവവേദനയിൽ കുഞ്ഞ്‌ താഴെയെത്തി ക്രൗൺ ചെയ്‌ത്‌ നിൽക്കുകയാണെങ്കിൽ പോലും കാലകത്തി കിടന്ന്‌ കൊടുക്കാനുമല്ലേ ഓള്‌??? • എനിക്ക്‌ സ്വപ്‌നസ്‌ഖലനം ഉണ്ടായി/ഞാൻ സ്വയംഭോഗം ചെയ്‌തു. അവൾ തരാത്തതോണ്ടാ… അവളുടെ തെറ്റ്‌. പാപം അവൾക്ക്‌. • അവൾ സ്വയംഭോഗം ചെയ്‌തു, അതും അവളുടെ തെറ്റ്‌. എനിക്കെന്ത് പ്രശ്‌നം? എന്റെ ആവശ്യം തീരാൻ ഞാൻ ചെയ്യുന്നുണ്ടല്ലോ…ഞാൻ ചുമ്മാ സൂപ്പറാ. അവളങ്ങനെയൊക്കെ ചെയ്യാമോ !

• പിന്നെ, സ്‌ത്രീധനം വാങ്ങൂല. പത്ത്‌ പവൻ മഹർ കൊടുത്താൽ നൂറ്‌ ഇങ്ങോട്ട്‌ കിട്ടണം. അത്‌ വിറ്റ്‌ പുട്ടടിച്ചത്‌ നാട്ടുകാര്‌ മുഴുവൻ അറിഞ്ഞ ശേഷം അവളറിഞ്ഞാൽ അറിഞ്ഞു. ഇല്ലെങ്കിൽ?? ഇല്ലെങ്കിൽ ഓളെന്തിനറിയണം? • ഓള്‌ ഭയങ്കര സാധനാണ്‌. ഓനൊന്ന്‌ തച്ചു, എന്നാലെന്താ? ഓൾക്ക്‌ കൊണ്ടൂടേ? ഓനല്ലേ… ചെലവിന്‌ കൊടുക്കുന്നോനല്ലേ? • എന്നാൽ ഓള്‌ പണിക്ക്‌ പൊട്ടെ. എന്തിന്‌, ഓള്‌ ചെലവിന്‌ തന്നിട്ട്‌ വേണ്ട ഇവിടെ. • എന്നിട്ട്‌ ഓള്‌ നിങ്ങളുടെ കുട്ടിക്ക്‌ മുപ്പത്‌ രൂപയുടെ ക്രയോൺസ്‌ വാങ്ങിയതിന്‌ കണക്ക്‌ പറഞ്ഞതോ?? അത്‌ പിന്നെ, അപ്പോഴത്തെ ദേഷ്യത്തിന്‌. • ആട്ടെ, അവൾക്ക്‌ മാസച്ചെലവിന്‌ കൈയിലെന്ത്‌ കൊടുക്കും?

• പെണ്ണുങ്ങൾ പണിക്ക്‌ പോയാലേ…സെറ്റിയിൽ വരെ ഷഡ്ഡീം ബ്രേസിയറും പരന്ന്‌ കിടക്കും. വീട്‌ വൃത്തിണ്ടാവൂല, കുട്ടികൾ കേടുവരും, അന്യപുരുഷനോട്‌ മിണ്ടും… • താൻ ആ കുട്ടിയുടെ സ്ലിറ്റിനിടയിലൂടെ നോക്കുന്നത്‌ അവൾ കണ്ടിട്ട്‌ മിണ്ടാതിരുന്നത്‌ തനിക്കറിയോ?
അതിപ്പോ നമ്മൾ ആണുങ്ങളല്ലേ, നോക്കൂലേ…അതാ പറഞ്ഞത്‌ പെണ്ണുങ്ങൾ വീട്ടിലിരിക്കണമെന്ന്‌. • ഓള്‌ നല്ല കളറുള്ള ഡ്രസിടുന്നു. സോഷ്യൽ മീഡിയയിൽ ഉണ്ട്‌. ഉറക്കെ സംസാരിക്കുന്നു. പോക്ക്‌ കേസ്‌. • സ്‌റ്റേജിൽ പെണ്ണോ?? രാഷ്‌ട്രീയത്തിൽ മത്സരിക്കാനോ?? നെവർ. സമ്മതിക്കില്ല.”
മേലെ പറഞ്ഞിരിക്കുന്ന ഒരു സാഹചര്യമോ സംഭാഷണമോ പോലും പഴയ കാലത്തുള്ളതോ സാങ്കൽപ്പികമോ അല്ല. ചുറ്റുനിന്നും പലയാവർത്തി കേട്ടുകൊണ്ടിരിക്കുന്നത്. പല വീടകങ്ങളും പലപ്പോഴും ഇതും ഇതിലപ്പുറവുമാണ്‌.

ഇതെല്ലാം വായിച്ചിട്ട്‌ നിങ്ങൾക്ക്‌ എന്തെങ്കിലും തോന്നിയോ? വീട്ടിലും പുറത്തും പെണ്ണിനോട്‌ ഇരട്ടത്താപ്പ് കാണിക്കുന്നവൻമാര്‌ ഒന്നും രണ്ടും ഇരുപത്തിരണ്ടുമല്ലെന്ന്‌ വേദനയോടെ തിരിച്ചറിയുകയാണ്‌. ഇന്നും കേട്ടു കുറേ പെൺമക്കളെ ഇവിടെ നിന്ന്‌ ലീഗുകാര്‌ ഇറക്കിവിട്ട കഥ. വേറെ ചിലര്‌ താലിബാന്‌ താലപ്പൊലിയിടുന്നു, കുറേ പേര്‌ അവളുടെ പതനത്തിൽ ഊറ്റം കൊള്ളുന്നു… എല്ലാ കാലത്തും പെണ്ണാകുന്നത്‌ മാത്രം എപ്പോഴും സഹനവും അതേ സാഹചര്യങ്ങളിൽ ആണിനെല്ലാം സുഗമവും ആകുന്നതെന്താണ്‌??? Dr. Shimna Azeez

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top