Movlog

Movie Express

തന്നെ കിട്ടണമെങ്കിൽ ഈ ഒരു കണ്ടീഷൻ നിർബന്ധം ! താരപുത്രി സാറ അലി ഖാന്റെ വെളിപ്പെടുത്തൽ ഇങ്ങനെ

ബോളിവുഡിൽ ഒരുപാട് ആരാധകർ ഉള്ള താരകുടുംബം ആണ് സൈഫ് അലി ഖാനിന്റെത്. സൈഫ് അലി ഖാനും കരീന കപൂറും ആയുമുള്ള പ്രണയവും വിവാഹവും എല്ലാം സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ആദ്യ ഭാര്യയുമായുള്ള വിവാഹ മോചനത്തിന് ശേഷം ആണ് സൈഫ് ബോളിവുഡ് താരറാണി കരീന കപൂറിനെ വിവാഹം കഴിച്ചത്. പ്രശസ്തമായ കപൂർ കുടുംബത്തിൽ ജനിച്ച് ബോളിവുഡിൽ സജീവമായ താരറാണിയാണ് കരീന കപൂർ ഖാൻ.

റെഫ്യൂജി” എന്ന സിനിമയിലൂടെ 2000ൽ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച കരീന കപൂർ ഒരേ പോലെ നർമവും ഗൗരവമാർന്ന കഥാപാത്രങ്ങൾ ചെയ്യാൻ കഴിവുള്ള ചുരുക്കം ചില നടിമാരിൽ ഒരാൾ ആണ്. വിവാഹത്തിന് ശേഷവും ഗർഭകാലത്തും സിനിമയിൽ നിന്നും ഇടവേളയെടുക്കാതെ സിനിമയിൽ സജീവമായിരുന്ന താരം ആയിരുന്നു കരീന കപൂർ.

വിവാഹം കഴിഞ്ഞാൽ നടിമാർ അപ്രത്യക്ഷമാവുകയും, പിന്നീട് നീണ്ട ഇടവേള കഴിഞ്ഞ് എത്തുന്ന പതിവ് രീതികളിൽ മാറ്റം വരുത്തി വിവാഹം കഴിഞ്ഞും സിനിമകളിൽ സജീവമായിരുന്നു കരീന കപൂർ ഖാൻ.നടിമാർ ഗർഭിണിയായാൽ പിന്നീട് അവരുടെ യാതൊരു വിവരങ്ങളും പുറത്ത് വരാത്ത ബോളിവുഡിൽ വലിയൊരു മാറ്റം കൊണ്ടുവന്ന താരമായിരുന്നു കരീനകപൂർ.

ഗർഭകാലത്തു നിറവയറുമായി തിളങ്ങിയ കരീനകപൂർ ഇതിഹാസകരമായ മാറ്റത്തിനാണ് വഴിവെച്ചത്. പ്രസവത്തിനു ശേഷവും സിനിമയിൽ സജീവമായ കരീന കപൂർ ഒരുപാട് സ്ത്രീകൾക്ക് പ്രചോദനമാണ്. കരീനയ്ക്കും സൈഫിനും രണ്ടു മക്കൾ ആണുള്ളത്. ടൈമൂറും, ജെഹും.ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ലെങ്കിലും ഒരു കാലത്ത് ബോളിവുഡിൽ ആരാധകർ ഏറെയുള്ള നായകൻ ആയിരുന്നു സൈഫ് അലി ഖാൻ.

സി അമൃത സിംഗുമായുള്ള സൈഫിന്റെ ആദ്യ വിവാഹബന്ധത്തിലും രണ്ടു മക്കൾ ആണുള്ളത്. സാറ അലി ഖാനും ഇബ്രാഹിം ഖാനും. അച്ഛന്റെ രണ്ടാം വിവാഹത്തിന് മക്കൾ പങ്കെടുത്തത് എല്ലാം സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. വളരെ അടുത്ത ബന്ധം ആണ് രണ്ടാനമ്മ ആയ കരീനയുമായി ഇവർക്കുള്ളത്.

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള സാറയ്ക്കും ഇബ്രാഹിമിനും ആരാധകർ ഏറെയാണ്. ഇരുവരും ഒന്നിച്ചുള്ള രസകരമായ ചിത്രങ്ങളും വീഡിയോകളും ഇവർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെക്കാറുണ്ട്. ഇവരുടെ വീഡിയോകളും ചിത്രങ്ങളുമെല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറൽ ആകാറുമുണ്ട്. അഭിഷേക് കപൂറിന്റെ “കേദാർനാഥ് ” എന്ന ചിത്രത്തിലൂടെയാണ് സാറ അലി ഖാൻ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചത്.

പിന്നീട് “സിംബ “,”ലവ് ആജ് കൽ “, “കൂലി നമ്പർ 1 ” എന്ന ചിത്രങ്ങളിലും നായിക ആയി. ഇമിത്യാസ് അലി സംവിധാനം ചെയ്ത “ലവ് ആജ് കൽ ” എന്ന ചിത്രത്തിലൂടെ ആയിരുന്നു സാറ അലി ഖാനും കാർത്തിക് ആര്യനും ഒന്നിച്ചത്. ഈ സിനിമയ്ക്ക് മുമ്പ് തന്നെ കോഫീ വിത്ത് കരൺ എന്ന കരൺ ജോഹർ ഷോയിലെ അഭിമുഖത്തിൽ കാർത്തിക് ആര്യനോടുള്ള തന്റെ ഇഷ്ടം സാറ അലി ഖാൻ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ വിവാഹത്തെ കുറിച്ച് സാറ പറഞ്ഞ ചില കാര്യങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്.

വിവാഹം കഴിക്കാൻ തയ്യാർ ആണെന്നും എന്നാൽ അതിന് ഒരു വ്യവസ്ഥ ഉണ്ടെന്നും താരപുത്രി വെളിപ്പെടുത്തി. വിവാഹം കഴിഞ്ഞാൽ ഭർത്താവ് അമ്മയുടെ വീട്ടിൽ താമസിക്കണം എന്നാണ് സാറാ അലി ഖാൻ പറഞ്ഞത്. സാറയുടെ ഈ ഡിമാന്ഡിന് രൂക്ഷമായ വിമർശനം ആണ് സമൂഹ മാധ്യമങ്ങളിൽ നേരിടുന്നത്. സാറ അ ഹ ങ്കാ രി ആണെന്നും അച്ഛനമ്മമാർ നല്ല രീതിയിൽ വളർത്താത്തത് കൊണ്ട് ആണ് താരം ഇങ്ങനെ ഒക്കെ പറയുന്നതെന്നും ഉള്ള വിമർശനങ്ങൾ ആണ് സാറയ്‌ക്കെതിരെ ഉയരുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top