Movlog

Faith

ശരീരത്തെ കുറിച്ചുള്ള മോശം അഭിപ്രായം ! സനുഷയ്ക്ക് പറയാനുള്ളത് ഇതാണ്

ബാലതാരമായി സിനിമയിൽ എത്തി ഇപ്പോൾ നായികയായി തിളങ്ങിക്കൊണ്ടിരിക്കുന്ന താരമാണ് സനുഷ സന്തോഷ്. കുട്ടിയായിരുന്നപ്പോൾ സനുഷയോട് ആരാധകർക്ക് ഉണ്ടായിരുന്ന അതെ സ്നേഹം തന്നെ ആണ് ഇപ്പോഴും ഉള്ളത്. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്.  അടുത്തിടെ സനൂഷയുടെ കുറച്ച് ചിത്രങ്ങൾ  സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വലിയ രീതിയിൽ ശരീരത്തെ പറ്റി മോശം കമന്റുകൾ ആണ് താരത്തിനെതിരെ ഉണ്ടായത്. ശരീരഭാരം കൂടി എന്നതായിരുന്നു അതിന്റെ കാരണവും. ഇപ്പോഴിതാ തന്നെ കുറ്റം പറയുന്നവർക്ക് തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് സനൂഷ. ഫേസ്ബുക്കിൽ കൂടിയാണ് സനൂഷ തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്.

അതേ, എന്റെ ശരീര ഭാരത്തെ കുറിച്ചോർത്ത് പരിഭ്രമിക്കുന്നവരോടും, ടെൻഷൻ അടിക്കുന്നവരോടും, ബോധവാന്മാർ ആയിരിക്കുന്നവരോടും, പ്രിയപ്പെട്ടവരെ, ശരീരഭാരം കുറഞ്ഞും സൗന്ദര്യത്തോടെയും ഒരാളും അധികനാൾ ഇരിക്കില്ല. മറ്റൊരാളെ മോശമായി ചിത്രീകരിക്കുവാൻ നിങ്ങള് ഒരുപാട് ഇഷ്ട്ടം ആണെങ്കിൽ ഓര്ക്കുക നിങ്ങള് നിങ്ങളുടെ ഒരു വിരൽ ഒരാള്ക്ക നേരെ ചൂണ്ടുമ്പോള് ബാക്കി നാല് വിരലുകളും ചൂണ്ടുന്നത് നിങ്ങളിലേക്ക് തന്നെയാണ്. എല്ലാം തികഞ്ഞവർ ആയി ആരും തന്നെ ഇല്ല എന്നും നിങ്ങൾ ഓർക്കണം എന്നുമാണ് തന്നെ വിമര്ശിക്കുന്നവരോട് ശക്തമായ ഭാഷയിൽ സനൂഷ പ്രതികരിച്ചിരിക്കുന്നത്. 2019 ൽ പുറത്തിറങ്ങിയ തെലുങ് ചിത്രം ജേഴ്സിയിൽ ആണ് സനൂഷ ഏറ്റവും ഒടുവിൽ വേഷം ഇട്ടത്. 2016 ൽ പുറത്തിറങ്ങിയ ഒരുമുറെ വന്ത് പാർത്തയാ ആണ് സനൂഷയുടെ അവസാന മലയാള ചിത്രം. ഉണ്ണി മുകുന്ദൻ ആയിരുന്നു ചിത്രത്തിൽ നായകനായി എത്തിയത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top