Movlog

Faith

പോലീസിന്റെ ഇടി കൊണ്ട് സമൂഹ മാധ്യമങ്ങളിൽ താരമായി കണ്ണൻ.

ഏഷ്യാനെറ്റിൽ മികച്ച റേറ്റിങ്ങോടെ മുന്നേറുന്ന ജനപ്രിയ പരമ്പരയാണ് “സാന്ത്വനം”. “പാണ്ഡ്യൻ സ്റ്റോർസ് ” എന്ന തമിഴ് പരമ്പരയുടെ മലയാളം പതിപ്പാണ് “സാന്ത്വനം”. ചിപ്പിയും, രാജീവ് പരമേശ്വറും കേന്ദ്ര കഥാപാത്രങ്ങൾ ആയെത്തുന്ന പരമ്പരയുടെ തിരക്കഥ ഒരുക്കിയത് ജെ പല്ലശ്ശേരി ആണ്. രജപുത്ര വിഷ്വൽ മീഡിയയും അവന്തിക ക്രിയേഷൻസും ചേർന്നാണ് ഈ പരമ്പര നിർമിക്കുന്നത്. നാല് സഹോദരങ്ങൾ ഉള്ള വീട്ടിലെ മൂത്ത ഏടത്തിയമ്മയാണ് ചിപ്പി അവതരിപ്പിക്കുന്ന ശ്രീദേവി എന്ന കഥാപാത്രം. ഭർത്താവിന്റെ സഹോദരങ്ങളെ സ്വന്തം മക്കളെ പോലെ വളർത്തി വലുതാക്കി ശ്രീദേവി.

“സാന്ത്വനം” വീട്ടിലേക്ക് എത്തുന്ന മറ്റു രണ്ടു മരുമക്കളും ഇതിനെ തുടർന്ന് ഉണ്ടാവുന്ന സംഭവ വികാസങ്ങളും ആണ് പരമ്പരയിൽ കാണിക്കുന്നത്. ഗിരീഷ് നമ്പ്യാർ, സജിൻ , അച്ചു സുഗന്ദ് എന്നിവരാണ് മറ്റു മൂന്ന് സഹോദരന്മാരെ അവതരിപ്പിക്കുന്നത്. സാന്ത്വനം വീട്ടിലേക്ക് പിന്നീട് കയറി വരുന്ന മരുമക്കളെ അവതരിപ്പിക്കുന്നത് ഗോപികയും രക്ഷ രാജ് എന്നീ നടിമാർ ആണ്. പരമ്പരയിൽ ഏറെ ശ്രദ്ധേയമായ ജോഡികൾ ആണ് ശിവൻ- അഞ്ജലി. ശിവാജ്ഞലി എന്ന് പ്രേക്ഷകർ സ്നേഹത്തോടെ വിളിക്കുന്ന ഇവർക്ക് സമൂഹ മാധ്യമങ്ങളിൽ ആരാധക പിന്തുണ ഏറെയാണ്. കീരിയും പാമ്പും പോലെ ആയവർ പ്രണയത്തിലേക്ക് വഴി മാറുന്ന രംഗങ്ങൾ ആണ് ഇപ്പോൾ പരമ്പരയിൽ കാണുന്നത്.

പ്രായഭേദമില്ലാതെ എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു പരമ്പരയാണ് “സാന്ത്വനം”. പരമ്പരയിലെ ഓരോ കഥാപാത്രങ്ങൾക്കും പ്രത്യേകാൻ ഫാൻ പേജുകൾ തന്നെ ആണുള്ളത്. ഒരു കൂട്ടുകുടുംബത്തിലെ രസകരമായ മുഹൂർത്തങ്ങളെ ആവിഷ്കരിക്കുന്ന പരമ്പര വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകപ്രീതി നേടുകയായിരുന്നു. പരമ്പരയിലെ താരങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിലും വളരെ സജീവമാണ്. ലൊക്കേഷനിലെ രസകരമായ വീഡിയോകളും ചിത്രങ്ങളും ഇവർ ആരാധകരുമായി സമൂഹ മാധ്യമങ്ങളിൽ പങ്കു വെക്കാറുണ്ട്.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ താരമായി മാറിയിരിക്കുന്നത് സാന്ത്വനം വീട്ടിലെ ഏറ്റവും ഇളയ സഹോദരൻ കണ്ണൻ ആണ്. ചെയ്യാത്ത കുറ്റത്തിന് പോലീസ് സ്റ്റേഷനിൽ കയറുകയും പോലീസിന്റെ ഐഡി കൊള്ളേണ്ടി വന്ന കണ്ണൻ ആണ് ഇപ്പോൾ സ്റ്റാർ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇതിനെ ചുറ്റി പറ്റിയാണ് പരമ്പര മുന്നോട്ട് നീങ്ങുന്നത്. അതോടെ സാന്ത്വനം ഫാൻ പേജുകളിൽ എല്ലാം നിറയുന്നത് കണ്ണനെ അവതരിപ്പിക്കുന്ന അച്ചു സുഗന്ധിന്റെ ചിത്രങ്ങളാണ്. ഇടി കൊണ്ട് നിൽക്കുന്ന അച്ചു സുഗന്ധിന്റെ വീഡിയോ എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഇടി കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്തിരിക്കുകയാണ് താരം. ഇടി കൊണ്ട് വീട്ടിലെത്തിയ കണ്ണനെ സഹോദരങ്ങളും ഏടത്തിയമ്മമാരും കൂടി പരിപാലിക്കുകയും സന്തോഷിപ്പിക്കുകയും കൂടി ആയപ്പോൾ പരമ്പര വേറെ ലെവൽ ആയിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top