Movlog

Kerala

തനിക്കൊപ്പം സെൽഫിയെടുക്കാൻ ഒരുങ്ങിയെത്തിയ അമ്മയെ കുറിച്ച് “സാന്ത്വനം” വീട്ടിലെ കണ്ണൻ മനസ് തുറക്കുന്നു

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയാണ് “സാന്ത്വനം”. ചിപ്പിയും രാജീവ് പരമേശ്വറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പരമ്പര മികച്ച റേറ്റിംഗോടെ വിജയകരമായി മുന്നേറുകയാണ്. പരമ്പരയിലെ കണ്ണൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമാണ്. നാല് സഹോദരന്മാരിൽ ഇളയവനായ കണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അച്ചു ആണ്. അച്ചുവിന്റെ അഭിമുഖങ്ങളും ലൊക്കേഷനിൽ വെച്ച് താരം പങ്കു വെക്കുന്ന രസകരമായ വീഡിയോകളും എല്ലാം വൈറൽ ആവാറുണ്ട്. സമൂഹമാധ്യമങ്ങളിൽ അച്ചുവിന്റെ ഫോളോവേഴ്സിന്റെ എണ്ണം വർദ്ധിക്കുന്നത് കണ്ണൻ എന്ന കഥാപാത്രത്തിന്റെ മികച്ച സ്വീകാര്യതയെ വ്യക്തമാക്കുന്നു.

അച്ചു സമൂഹ മാധ്യമങ്ങളിൽ പങ്കു വെക്കുന്ന കുറിപ്പുകളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. തനിക്കൊപ്പം സെൽഫി എടുക്കാൻ വന്ന ഒരു അമ്മയെ കുറിച്ച് അച്ചു പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. അച്ചു താമസിക്കുന്ന വാടക വീടിന്റെ മുകളിലത്തെ നിലയിലുള്ള അമ്മയാണ് അച്ചുവിനെ നേരിൽ കണ്ട് ഒരു സെൽഫി എടുക്കാൻ വേണ്ടി സാരി ഒക്കെ ഉടുത്ത് വന്നത് . “സാന്ത്വനം” വീട്ടിലെ കണ്ണനെ നേരിട്ട് കണ്ടതിലുള്ള സന്തോഷം ആ അമ്മയുടെ മുഖത്ത് ഉണ്ടായിരുന്നു. മികച്ച അഭിപ്രായങ്ങളാണ് സാന്ത്വനം പരമ്പരയെ കുറിച്ച് എല്ലാവരും പറയുന്നത്. ഈ തവണ അച്ചു നാട്ടിൽ പോയപ്പോൾ കണ്ടിട്ടും കാണാത്ത പോലെ നടന്ന ഒരുപാട് മുഖങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഈ അമ്മയുടെ നിഷ്കളങ്കമായ സ്നേഹവും ചിരിയും തന്നെ അത്ഭുതപ്പെടുത്തി എന്ന് താരം കുറിച്ചു.

ചിപ്പിയും രാജീവും പ്രധാനവേഷത്തിലെത്തുന്ന പരമ്പര, “സാന്ത്വനം” എന്ന വീട്ടിലെ സ്നേഹസമ്പന്നരായ നാല് സഹോദരങ്ങളുടെയും അവരെ മക്കളെ പോലെ കാണുന്ന ഒരു ഏടത്തിയമ്മയുടെയും കഥയാണ് പറയുന്നത്. ഇവരുടെ ജീവിതത്തിലേക്ക് സഹോദരന്മാരുടെ ഭാര്യമാർ എത്തുന്നതോടെ ഉണ്ടാവുന്ന സംഭവവികാസങ്ങളാണ് പരമ്പരയിൽ ഇപ്പോൾ കാണിക്കുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് മിനിസ്ക്രീനിൽ എത്തുന്നത്. നിരവധി താരങ്ങൾ അണിനിരക്കുന്ന പരമ്പരയിലെ ഓരോ കഥാപാത്രങ്ങൾക്കും തുല്യ പ്രാധാന്യമാണ് നൽകുന്നത്. “സാന്ത്വനം” പരമ്പരയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരെ രസിപ്പിക്കുന്നത് ശിവാഞ്ജലി എന്ന ജോഡിയാണ്. ഒരുപാട് ആരാധകർ ആണ് ഇവർക്ക് ഉള്ളത്. സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ഫാൻ പേജുകളും ഉണ്ട്. രാജീവ് പരമേശ്വരൻ അവതരിപ്പിക്കുന്ന ബാലൻ എന്ന കഥാപാത്രത്തിന്റെ രണ്ടാമത്തെ സഹോദരൻ ശിവനും മുറപ്പെണ്ണും ഭാര്യയുമായ അഞ്ജലിയും തമ്മിലുള്ള കീരിയുംപാമ്പും പോലുള്ള വഴക്കുകൾ പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top