Movlog

Movie Express

സ്റ്റാർ മാജിക്ൽ നടന്നത് കനത്ത ആക്ഷേപം തന്നെ ! സന്തോഷ്പണ്ഡിറ്റ്‌നു തുറന്നു പറയാനുള്ളത് ഇതാണ് !

മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് സന്തോഷ് പണ്ഡിറ്റ്. സ്വന്തമായി ഒരുക്കിയ സിനിമയിലെ എട്ടോളം മേഖലകൾ സ്വയം കൈകാര്യം ചെയ്തു ശ്രദ്ധേയനായ താരമാണ് സന്തോഷ് പണ്ഡിറ്റ്. വ്യത്യസ്തമായ സംസാരശൈലി കൊണ്ടും സ്വന്തം കഴിവുകളെ സ്വയം പുകഴ്ത്തുന്ന രീതികൾ കൊണ്ടും ആദ്യമൊക്കെ ഒരുപാട് വിമർശനങ്ങളും, ആക്ഷേപങ്ങളും, പരിഹാസങ്ങളും സന്തോഷ് പണ്ഡിറ്റ് നേരിട്ടിരുന്നു.

വിവാദങ്ങളിലൂടെ തന്റെ സിനിമയെ വമ്പൻ വിജയം ആക്കുവാൻ ഈ കലാകാരന് സാധിച്ചു. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്ത മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോ ആണ് സന്തോഷ് പണ്ഡിറ്റിനെ ജനപ്രിയൻ ആക്കിയത്. അതുവരെ സന്തോഷ് പണ്ഡിറ്റിനെ വിമർശിച്ച എല്ലാവരും ഈ ഷോയിലൂടെ സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിയെ കുറിച്ച് കൂടുതൽ അറിയുവാൻ തുടങ്ങി. ഷോയിൽ നിന്നും ആദ്യം പുറത്താക്കപ്പെട്ട സന്തോഷ് പണ്ഡിറ്റിനെ പ്രേക്ഷകരുടെ അഭ്യർത്ഥനപ്രകാരം വീണ്ടും കൊണ്ടു വരേണ്ടി വന്നു അണിയറ പ്രവർത്തകർക്ക്.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം തന്റെ നിലപാടുകൾ എല്ലാം വെട്ടിത്തുറന്ന് പങ്കുവയ്ക്കാറുണ്ട്. അഭിനയത്തിന് പുറമേ നല്ലൊരു മനസ്സിന് ഉടമ കൂടിയാണ് സന്തോഷ് പണ്ഡിറ്റ്. പല ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ് താരം. മറ്റു താരങ്ങളിൽ നിന്നും വ്യത്യസ്തമായി നമ്മുടെ നാട്ടിലെ ഉൾപ്രദേശങ്ങളിലേക്ക് സ്വയം എത്തി അവിടെയുള്ള പാവപ്പെട്ടവർക്ക് സഹായം നൽകുന്ന ഒരു നല്ല മനസ്സിന് ഉടമയാണ് സന്തോഷ് പണ്ഡിറ്റ്. പൊള്ളയായ വാഗ്ദാനങ്ങൾ മാത്രമല്ല നന്മനിറഞ്ഞ പ്രവർത്തനങ്ങളും ചെയ്യുന്ന താരമാണ് സന്തോഷ് പണ്ഡിറ്റ്. പണ്ട് സന്തോഷ് പണ്ഡിറ്റ് തന്നെ സ്വയം സൂപ്പർസ്റ്റാർ എന്ന് വിശേഷിപ്പിക്കുമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ സൽപ്രവർത്തികൾ, ജനങ്ങൾക്കിടയിൽ അദ്ദേഹത്തെ സൂപ്പർസ്റ്റാർ ആക്കി മാറ്റിയിരിക്കുകയാണ്.

അടുത്തിടെ ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന ജനപ്രിയ ഷോയിൽ അതിഥിയായി സന്തോഷ് പണ്ഡിറ്റ് എത്തിയിരുന്നു. സന്തോഷ് പണ്ഡിറ്റിനെ അപമാനിക്കുന്ന രീതിയിലുള്ള നീക്കങ്ങൾ ഷോയിൽ ഉണ്ടായത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതിനെക്കുറിച്ച് പ്രതികരിക്കുകയാണ് താരമിപ്പോൾ. അതിഥിയായി ഒരു വ്യക്തിയെ വിളിക്കുമ്പോൾ പാലിക്കേണ്ട കുറച്ചു മര്യാദകൾ ഉണ്ടെന്നും അത് അവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എന്നും സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി. സന്തോഷ് പണ്ഡിറ്റിനോട് അദ്ദേഹത്തിന്റെ സിനിമയിലെ ഗാനം ആലപിക്കാൻ ആവശ്യപ്പെടുകയും അദ്ദേഹം പാടുമ്പോൾ അതിലും ഉറക്കെ അതിനോടു സാമ്യമുള്ള ഗാനം വെക്കുകയും ചെയ്യും. ഇതിലൂടെ സന്തോഷ് പണ്ഡിറ്റിന്റെ ഗാനങ്ങൾ കോപ്പിയടിയാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയായിരുന്നു സ്റ്റാർ മാജിക്കിൽ ഉള്ളവർ എന്ന് സന്തോഷ് പണ്ഡിറ്റ് കരുതുന്നു.

സന്തോഷ് പണ്ഡിത്തിനെതിരെ നടന്ന ഒരു സ്ക്രിപ്റ്റഡ് ആയിട്ടുള്ള നീക്കം ആയിരിക്കും അന്നത്തെ സ്റ്റാർ മാജിക് എപ്പിസോഡ് എന്നും സന്തോഷ് പണ്ഡിറ്റ് കരുതുന്നു. എന്നാൽ അത് സന്തോഷ് പണ്ഡിറ്റിന്റെ അറിവോടുകൂടി ആയിരുന്നോ എന്ന് ഒരുപാടുപേർ ചോദിച്ചതിനെ തുടർന്ന് ആണ് പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ് വീഡിയോ പങ്കുവെച്ചത്. സ്വയം അപമാനിതൻ ആവാൻ ഒരിക്കലും ആരും കൂട്ടുനിൽക്കില്ല എന്നും അന്നത്തെ എപ്പിസോഡിൽ സംഭവിച്ചതൊന്നും തനിക്ക് അറിവുള്ളതല്ല എന്നും സന്തോഷ് പണ്ഡിറ്റ് വീഡിയോയിൽ വ്യക്തമാക്കി. നിരവധി പേരാണ് താരത്തിനെ പിന്തുണച്ച് രംഗത്തെത്തിയത്. മറ്റൊരാളുടെ കരിയർ നശിപ്പിച്ചും, വേദനിപ്പിച്ചും ആയിരിക്കരുത് ഒരു ചാനൽ റേറ്റിംഗ് കൂട്ടുന്നത് എന്ന് സന്തോഷ് പണ്ഡിറ്റും പ്രേക്ഷകരും ഒരുപോലെ പറയുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

To Top