Movlog

Kerala

മലയാള സിനിമയിലെ ആസ്ഥാന ബംഗാളി സന്തോഷ് ശരിക്കും ആരാണെന്ന് അറിഞ്ഞാൽ അത്ഭുതപെടും !

സിനിമയിൽ ഒരേ തരം റോളുകളിൽ പ്രത്യക്ഷപ്പെടുന്ന ഒരുപാട് കലാകാരന്മാർ ഉണ്ട്. അവരുടെ ആസ്ഥാന വേഷമാണ് അതെന്ന് പ്രേക്ഷകർ വിശേഷിപ്പിക്കുന്നു. സുരേഷ് ഗോപിക്ക് പോലീസ് വേഷങ്ങൾ ആണ് ഏറ്റവും ചേരുന്നത് എന്ന് പറയുന്നതുപോലെ. അതുപോലെ മലയാള സിനിമയിൽ ഈ അടുത്തിടെയായി സ്ഥിരം ബംഗാളിയായി എത്തുന്ന താരമാണ് സന്തോഷ് ലക്ഷ്മൺ. രൂപത്തിലും സംസാരത്തിലും തനി ബംഗാളി ആയി തോന്നുന്ന പച്ച മലയാളിയാണ് സന്തോഷ്. കൊല്ലം ഇരവിപുരത്തുകാരനായ സന്തോഷ്, “ഒരു വടക്കൻ സെൽഫി”, “ആൻ മരിയ കലിപ്പിലാണ്”, “ഞാൻ പ്രകാശൻ”, “അഞ്ചാംപാതിര” എന്നീ സിനിമകളിൽ ബംഗാളിയായി അഭിനയിക്കുകയല്ല മറിച്ച് ജീവിക്കുകയായിരുന്നു.

ഇതിനുപുറമേ സംവിധാനത്തിലേക്ക് കടന്നിട്ടുണ്ട് ഈ ചെറുപ്പക്കാരൻ. ദീപക് നായകനായ “ദ ലാസ്റ്റ് ടു ഡേയ്സ്” എന്ന ത്രില്ലർ ചിത്രം സന്തോഷ് ആണ് സംവിധാനം ചെയ്തത്. ഓൺലൈൻ പ്ലാറ്റുഫോമുകളിലൂടെ ആണ് ഈ ചിത്രം റിലീസ് ചെയ്തത്. ചിത്രം ഇതിനോടകം ഹിറ്റ് ആയി കഴിഞ്ഞു. ഒരു സുപ്രഭാതത്തിൽ സംവിധായകനായ ആളല്ല സന്തോഷ്. മേജർ രവി, ജീത്തുജോസഫ് തുടങ്ങിയ പ്രഗൽഭ സംവിധായകരുടെ അസോസിയേറ്റ് ഡയറക്ടറായും അസിസ്റ്റന്റ് ആയും പ്രവർത്തിച്ച വലിയ അനുഭവസമ്പത്ത് തന്നെയുണ്ട് സന്തോഷിന്. ഈ അനുഭവപരിചയം തന്നെയാണ് സന്തോഷിന്റെ ആദ്യത്തെ ത്രില്ലർ ചിത്രത്തിന്റെ ഗംഭീര വിജയത്തിനു കാരണം.

ബംഗാളി വേഷങ്ങൾ ചെയ്തു സന്തോഷം ശരിക്കും ഒരു ബംഗാളി ആണെന്നാണ് മലയാളികൾ കരുതിയത്. പലയിടങ്ങളിൽ വെച്ച് എവിടെയെങ്കിലും വെച്ച് ആളുകൾ കാണുമ്പോൾ തന്നോട് ഹിന്ദിയിൽ സംസാരിച്ചു പരിചയപ്പെടാൻ ശ്രമിക്കുമെന്ന് താരം പറയുന്നു. ഹിന്ദി അറിയാത്ത ആളുകൾ പരിചയപ്പെടാനുള്ള ആഗ്രഹം കൊണ്ട് കഷ്ടപ്പെട്ട് ഹിന്ദി സംസാരിക്കുന്ന രസകരമായ അനുഭവങ്ങളും താരത്തിനുണ്ട്. അപ്പോൾ താൻ മലയാളി ആണെന്ന് പറയുമ്പോൾ ഉള്ള അവരുടെ മുഖഭാവമാണ് കൗതുകം എന്ന് താരം കൂട്ടിച്ചേർത്തു. മിമിക്രി അറിയില്ലെങ്കിലും ബംഗാളികൾ മലയാളം പറയുന്ന സ്റ്റൈൽ ഒക്കെ നോക്കി മനസ്സിലാക്കി സ്വാഭാവികമാക്കാൻ സന്തോഷ് ശ്രമിക്കാറുണ്ട്.

കഥകളെഴുതി ഒരു സിനിമാക്കാരൻ ആകണമെന്ന ശ്രമത്തിന്റെഭാഗമായാണ് സന്തോഷ്, മേജർ രവിയുടെ അടുത്തെത്തുന്നത്. എന്നാൽ സന്തോഷിന്റെ കഥ അന്ന് സിനിമ ആകാതെ പോയി. പകരം മേജർ രവിയുടെ സഹസംവിധായകനായി ചേർന്നു. ഒരിക്കലും ഒരു സഹസംവിധായകൻ ആകണമെന്ന് സന്തോഷ് ആഗ്രഹിച്ചിരുന്നില്ല. സഹസംവിധായകനായതിനുശേഷമാണ് സിനിമയെ കൂടുതൽ അറിഞ്ഞത് എന്ന് സന്തോഷ് വ്യക്തമാക്കി. “ഒരു വടക്കൻ സെൽഫി” എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ ഫോണിലെ ബാറ്ററി ഉപയോഗിക്കുന്ന ബംഗാളിയുടെ വേഷമായിരുന്നു സന്തോഷിന്. അത് ഹിറ്റായതോടെ കൂടുതൽ ബംഗാളി വേഷങ്ങൾ സന്തോഷിനെ തേടി വരാൻ തുടങ്ങി. ധർമ്മ ഫിലിസിന്റെ ബാനറിൽ ധ്യാൻ ശ്രീനിവാസനെ നായകനാക്കി ഒരു സിനിമ പ്ലാൻ ചെയ്തെങ്കിലും കൊറോണ പ്രശ്നം കാരണം അത് മുടങ്ങി. പിന്നീടാണ് ” ലാസ്റ്റ് 2 ഡേയ്സ്” എന്ന സിനിമ സന്തോഷ് ചെയ്യുന്നത്. രണ്ട് ഷെഡ്യൂൾ കൊണ്ട് തീർത്ത ഒരു ചെറിയ സിനിമയായിരുന്നു അത്. സന്തോഷിന് രണ്ട് മക്കളാണുള്ളത്. മകൾ ശ്രേയ മൂന്നാം ക്ലാസ്സിലും മകൻ യുവാൻ യു കെ ജിയിലുമാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top