Movlog

Kerala

ഹനുമാൻസ്വാമി കൊറോണയിൽ നിന്നും രക്ഷിക്കുമോ ? സന്തോഷ് കീഴാറ്റൂരിനെ എയറിൽ നിർത്തി ഉണ്ണി മുകുന്ദൻ – സോഷ്യൽ മീഡിയ എടുത്തിട്ടു അലക്കി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട യുവതാരമാണ് ഉണ്ണിമുകുന്ദൻ. “മസിൽ അളിയൻ” എന്ന് യൂത്തന്മാർ വിശേഷിക്കുന്ന ഉണ്ണിമുകുന്ദൻ സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്. താരം പങ്കുവെക്കുന്ന ചിത്രങ്ങളും കുറിപ്പുകളും എല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറൽ ആകാറുണ്ട്. ഇപ്പോഴിതാ ഉണ്ണിമുകുന്ദന്റെ ഏറ്റവും പുതിയ കുറിപ്പിന് നടൻ സന്തോഷ് കീഴാറ്റൂർ പങ്കുവെച്ച കമന്റ് ആണ് ശ്രദ്ധേയമാകുന്നത്. നിരവധി പേരാണ് സന്തോഷിന്റെ കമന്റ് വിമർശിച്ചും പിന്തുണച്ചും മുന്നോട്ടുവന്നിരിക്കുന്നത്. ഇതിനു മറുപടിയായി ഉണ്ണിമുകുന്ദനും വന്നതോടെ സംഭവം ട്രോളന്മാർ ഏറ്റെടുക്കുകയായിരുന്നു. ഇതോടെ സന്തോഷ് കീഴാറ്റൂർ കമന്റ് നീക്കം ചെയ്തു എന്നാണ് ഇപ്പോൾ പുറത്തു വരുന്നത്.

ഹനുമാൻ ജയന്തി ആശംസിച്ച ഉണ്ണിമുകുന്ദന്റെ കുറിപ്പിനു താഴെ “ഹനുമാൻസ്വാമി കൊറോണയിൽ നിന്നും നാടിനെ രക്ഷിക്കുമോ” എന്നായിരുന്നു സന്തോഷ് കമന്റ് ഇട്ടത്. ഒരുപാട് പേരാണ് ഈ കമന്റിനെ വിമർശിച്ചും പിന്തുണച്ചും മുന്നോട്ടുവന്നത്. ഒടുവിൽ മറുപടിയുമായി ഉണ്ണിമുകുന്ദനും രംഗത്തെത്തി. “ചേട്ടാ നമ്മൾ ഒരുമിച്ച് അഭിനയിച്ച വരാറ് അതുകൊണ്ട് മാന്യമായി പറയാം ഞാനിവിടെ ഈ പോസ്റ്റിട്ടത് ഞാൻ വിശ്വസിക്കുന്നത് ദൈവത്തിനുമുന്നിൽ എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചിട്ട് ആണ്. ഇതേപോലുള്ള കമന്റ് ഇട്ട സ്വന്തം വില കളയാതെ” എന്നായിരുന്നു ഉണ്ണിമുകുന്ദൻ കുറിച്ചത്.

ഉണ്ണിയുടെ കമന്റിന് പിന്നാലെ സന്തോഷ് കീഴാറ്റൂർ തന്റെ കമന്റ് നീക്കി എന്നാണ് ആക്ഷേപം ഉയരുന്നത്. ഇതോടെ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയായി മാസ്ക്ക് പോലും ധരിക്കാതെ റോഡ് ഷോ നടത്തിയ സന്തോഷിന്റെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ട്രോളന്മാർ. “സ്റ്റൈൽ”, “വിക്രമാദിത്യൻ” എന്നീ സിനിമകളിൽ ഉണ്ണി മുകുന്ദനും സന്തോഷ് കീഴാറ്റൂരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇതിനു മുൻപ് ഒരുപാട് വിഷസ് ചെയ്യുന്ന താരമാണ് ഉണ്ണിമുകുന്ദൻ, എന്നാൽ ചിലരുടെ കണ്ണിൽ എല്ലാം മഞ്ഞയായ് അല്ലെ കാണു എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. വളരെ തരം താഴ്ന്ന രീതിയിൽ ആണ് സന്തോഷ് പോസ്റ്റ്നു കമന്റ് ചെയ്തത് എന്ന് കാലം അദ്ദേഹത്തെ പഠിപ്പിക്കും എന്ന് കരുതാം

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top