Movlog

Movie Express

തന്റെ ശരീരത്തിലെ ടാറ്റൂവിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി സാനിയ അയ്യപ്പൻ.

ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നു വന്ന് പിന്നീട് നായികയായി തിളങ്ങിയ താരമാണ് സാനിയ അയ്യപ്പൻ. 2014ൽ മമ്മൂട്ടിയും ഇഷാ തൽവാറും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ “ബാല്യകാലസഖി” എന്ന സിനിമയിൽ നായികയുടെ ബാല്യകാലം അവതരിപ്പിച്ചത് സാനിയ ആയിരുന്നു. “അപ്പോത്തിക്കിരി” എന്ന സിനിമയിൽ സുരേഷ് ഗോപിയുടെ മകളായും എത്തിയ സാനിയ 2018ൽ പുറത്തിറങ്ങിയ “ക്വീൻ” എന്ന സിനിമയിലൂടെ ആണ് നായികയായി ചുവടു വെക്കുന്നത്. പിന്നീട് “പ്രേതം 2 “, “പതിനെട്ടാംപടി”, “ലൂസിഫർ” തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് താരം.

അഭിനയത്തിന് പുറമെ മികച്ച ഒരു നർത്തകി കൂടിയാണ് സാനിയ. നൃത്ത റിയാലിറ്റി ഷോകളിലെ സജീവസാന്നിധ്യമായിരുന്ന സാനിയ, സൂപ്പർ ഡാൻസ് 6 എന്ന റിയാലിറ്റി ഷോയിലെ ജേതാവായിരുന്നു. ഇതിനു പുറമെ മോഡലിങ്ങിലും സജീവമാണ് താരം. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട്. വളരെ വ്യത്യസ്തമായ ആശയങ്ങൾ കൊണ്ടു വന്നു ഫോട്ടോഷൂട്ട് നടത്താൻ ഒട്ടും മടിയില്ലാത്ത താരമാണ് സാനിയ അയ്യപ്പൻ.

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിരുന്ന താരം തന്റെ ചിത്രങ്ങളും നൃത്ത വീഡിയോകളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സാനിയയെ പോലെ തന്നെ പ്രശസ്തമാണ് സാനിയയുടെ ടാറ്റൂ പ്രേമം. വെറുതെ എന്തെങ്കിലുമൊക്കെ ടാറ്റൂ ചെയ്യുന്ന ആളല്ല സാനിയ. ഓർത്തു ചിരിക്കാൻ ഉള്ള എന്തെങ്കിലുമൊക്കെയോ അല്ലെങ്കിൽ സ്വന്തം ജീവിതമായി ബന്ധമുള്ള എന്തെങ്കിലും ആയിരിക്കും താരം തന്റെ ശരീരത്തിൽ ടാറ്റൂ ചെയ്യുന്നത്. വിരലിലും കയ്യിലും നെഞ്ചിലും ആയി നിരവധി ടാറ്റൂകൾ ഇതിനോടകം താരം കുത്തിയിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top