Movlog

Movie Express

“കൃഷ്ണൻകുട്ടി പണി തുടങ്ങി” എന്ന ചിത്രത്തിലെ ചുംബനരംഗത്തെ കുറിച്ച് വെളിപ്പെടുത്തി സാനിയ അയ്യപ്പൻ.

മമ്മൂട്ടിയും ഇഷ തൽവാറും കേന്ദ്ര കഥാപാത്രങ്ങൾ ആയെത്തിയ “ബാല്യകാലസഖി” എന്ന ചിത്രത്തിലൂടെ ബാലതാരം ആയി എത്തിയ താരമാണ് സാനിയ അയ്യപ്പൻ. “ക്വീൻ” എന്ന സിനിമയിലൂടെ ആണ് സാനിയ നായിക ആയി അരങ്ങേറ്റം കുറിക്കുന്നത്. പുതുമുഖ താരങ്ങളെ അണിനിരത്തി ഒരുക്കിയ “ക്വീൻ ” എന്ന ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയ ആയ സാനിയ അയ്യപ്പൻ, “പതിനെട്ടാം പടി “,”ലൂസിഫർ”,”ദി പ്രീസ്റ്റ്” തുടങ്ങിയ ചിത്രങ്ങളിൽ തിളങ്ങിയിട്ടുണ്ട്.

അഭിനയത്തിന് പുറമെ മോഡലിംഗിലും സജീവമായ താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്. യുവനടിമാരിൽ ഇത്രയേറെ ഫാഷൻ പരീക്ഷണങ്ങൾ നടത്തുന്ന മറ്റൊരു നടി ഉണ്ടാവില്ല.

അഭിനയത്തിന് പുറമെ മികച്ച ഒരു നർത്തകി കൂടിയാണ് സാനിയ അയ്യപ്പൻ. സിനിമയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഡാൻസ് റിയാലിറ്റി ഷോകളിൽ സജീവ സാന്നിധ്യമായിരുന്നു സാനിയ. ഡി 4 ഡാൻസ്, സൂപ്പർ ഡാൻസർ തുടങ്ങി നിരവധി റിയാലിറ്റി ഷോകളിൽ മികച്ച പ്രകടനം കാഴ്ച വെച്ച ശക്തമായ ഒരു മത്സരാർത്ഥി ആയിരുന്നു സാനിയ.

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം തന്റെ വിശേഷങ്ങളും യാത്രകളും ഫോട്ടോഷൂട്ട് ചിത്രങ്ങളും എല്ലാം ആരാധകരുമായി പങ്കു വെക്കാറുണ്ട്. മാലിദ്വീപിൽ അവധി ആഘോഷിക്കാൻ ആയി എത്തിയ സാനിയയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു.

സാനിയ അഭിനയിച്ച “കൃഷ്ണൻകുട്ടി പണി തുടങ്ങി” എന്ന സിനിമ ഈ അടുത്താണ് റിലീസ് ചെയ്തത്. സിനിമയിൽ വിജിലേഷ് എന്ന നടന്റെ ചുണ്ടുകളിൽ ചുംബിക്കുന്ന ഒരു രംഗമുണ്ട്.ഈ രംഗത്തെ കുറിച്ച് തുറന്നു പറയുകയാണ് സാനിയ ഇപ്പോൾ. ആ സിനിമയുടെ കഥയ്ക്ക് ആ രംഗം ആവശ്യമായതിനാൽ ആണ് ചുംബനരംഗത്തിൽ അഭിനയിച്ചതെന്നും വീട്ടുകാർക്ക് ഇതിനെക്കുറിച്ച് അറിയാമായിരുന്നു എന്നും സാനിയ പങ്കു വെച്ചു.

എന്നാൽ ഒപ്പം അഭിനയിക്കുന്ന വിജിലേഷിന് ചമ്മൽ ആയിരുന്നു എന്നും സാനിയ കൂട്ടിച്ചേർത്തു. വിജിലേഷിന്റെ വിവാഹം ആ സമയത്തായിരുന്നു ഉറപ്പിച്ചത്. വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയോട് വിജിലേഷ് ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞിരുന്നു.

ആ ചുംബന രംഗം ട്രെയിലറിൽ ഉണ്ടെന്ന് അറിഞ്ഞപ്പോൾ വിജിലേഷ് ഞെട്ടിപോയി. അതിനു ശേഷം വിജിലേഷ് വിവാഹിതനായെങ്കിലും സാനിയയെ വിളിച്ചില്ലായിരുന്നു. ആ രംഗത്തിന്റെ പേരിൽ ഭാര്യയിൽ നിന്നും ഇടി കിട്ടി കാണുമോ എന്ന സംശയത്തിലാണ് സാനിയ.സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പല ചലഞ്ചുകളും ഏറ്റെടുക്കാറുണ്ട്. തന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾക്ക് ഒരുപാട് വിമർശനങ്ങൾ നേടാറുണ്ടെങ്കിലും അതൊന്നും ചെവികൊള്ളാതെ മുന്നോട്ട് പോകുന്നതാണ് സാനിയയുടെ രീതി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top