Movlog

Faith

ഞാൻ ചതിക്കപ്പെട്ടു! എന്നെ തോണ്ടിയവനെ എടുത്തിട്ടിടിച്ചിട്ടുണ്ട് !

ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നു വന്ന് മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നിർമാതാവും ,നടിയും ആണ് സാന്ദ്ര തോമസ് .”ആമേൻ “,”സക്കറിയയുടെ ഗർഭിണികൾ ” എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിരുന്നു സാന്ദ്ര .സാന്ദ്ര തോമസും ,വിജയ് ബാബുവും ചേർന്നുള്ള ഫ്രൈഡേ ഫിലിം ഹൗസ് എന്ന പ്രൊഡക്ഷൻ കാമപണിയുടെ നിർമാണത്തിൽ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാള സിനിമയ്ക്ക് ലഭിച്ചിരുന്നു .

ഇപ്പോൾ ഫ്രൈഡേ ഫിലിം ഹൗസിൽ നിന്നും പിന്മാറി സ്വന്തമായി പ്രൊഡക്ഷൻ കമ്പനി ആരംഭിച്ചിരിക്കുകയാണ് സാന്ദ്ര തോമസ് .സാന്ദ്ര തോമസ് പ്രൊഡക്ഷൻ ഹൗസ് എന്ന് പേരിട്ടിരിക്കുന്ന നിർമാണ കമ്പനി നിർമിക്കുന്ന ആദ്യത്തെ ചിത്രമായിരിക്കും “ശേഷം മൈക്കിൽ ഫാത്തിമ “.കല്യാണി പ്രിയദർശൻ ആണ് ഈ ചിത്രത്തിലെ നായിക.ചിത്രത്തിലെ മറ്റു താരങ്ങളെ ഇത് വരെ തീരുമാനിച്ചിട്ടില്ല .

വളരെ കർക്കശക്കാരിയായ ഒരു നിർമാതാവ് ആണ് സാന്ദ്ര എന്ന് പൊതുവെയുള്ള പറച്ചിൽ .ഈ പറച്ചിലുകൾ ശരി വെക്കുകയാണ് സാന്ദ്ര .അനാവശ്യമായി പണം ചിലവാകുന്നില്ല എന്ന് ഉറപ്പ് വരുത്താറുണ്ട് എന്നും വൈകി വരുന്ന താരങ്ങൾക്ക് കാത്തു നിൽക്കാറില്ല എന്നും സാന്ദ്ര തുറന്നു പറയുന്നു .എന്നാൽ മക്കളുടെ ജനനത്തിനു ശേഷം ഇപ്പോൾ അങ്ങനെ ദേഷ്യം പിടിക്കാറില്ലെന്നും കൂടുതൽ ക്ഷമയും അനുകമ്പയും ഉണ്ടായി എന്നും സാന്ദ്ര വെളിപ്പെടുത്തുന്നു .

സാൻഡ്രയെ പോലെ തന്നെ പ്രശസ്തരാണ് സാന്ദ്രയുടെ മക്കൾ തങ്കക്കുലുസു .സാന്ദ്രയുടെ യൂട്യൂബ് ചാനൽ ആയ “സൂപ്പർ നാച്ചുറൽ ഫാമിലിയിൽ “നിറസാന്നിധ്യമാണ് ഇവർ .സാന്ദ്രയുടെ ഇരട്ട കുട്ടികൾ ആണ് തങ്കക്കുലുസു .ഉമ്മുക്കുലുസു ,ഉമ്മിണിത്തങ്ക എന്നീ പേരുകളോടുള്ള ഇഷ്ടം ആണ് ഇങ്ങനെ ഒരു പേര് മക്കൾക്ക് നൽകാൻ കാരണമായതെന്ന് സാന്ദ്ര വ്യക്തമാക്കി .പ്രകൃതിയുമായി ഇണങ്ങി ജീവിക്കുവാൻ മക്കളെ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു സാന്ദ്ര .ഈ ആശയത്തെ മറ്റുള്ളവരിലേക്ക് എത്തിക്കുന്ന യൂട്യൂബ് ചാനൽ ആണ് സാന്ദ്രയുടെ “സൂപ്പർ നാച്ചുറൽ ഫാമിലി ” എന്ന ചാനൽ .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top