Movlog

Kerala

തന്നെ ഇടിച്ചു വീഴ്ത്താൻ ശ്രമിച്ച ബസ്സിനെ ഒറ്റയ്ക്ക് തടഞ്ഞു കയ്യോടെ ചോദിച്ചു പെൺകുട്ടി ! ഇങ്ങനെ ആകണം എന്ന് കയ്യടിച്ചു ജനങ്ങൾ

പാലക്കാട് കൂറ്റനാടിനു സമീപം പെരുമണ്ണൂരിൽ അമിത വേഗത്തിൽ കുതിച്ചെത്തിയ പ്രൈവറ്റ് ബസ് തന്നെ ഇടിച്ചു വീഴ്താൻ ശ്രമിച്ചതായി ആണ് സാന്ദ്ര എന്ന സ്കൂട്ടർ യാത്രക്കാരി ആയ പെൺകുട്ടിയുടെ പരാതി. തന്നെ ഇടിച്ചുവീഴ്ത്താൻ ശ്രമിച്ച പോലെ മുന്നോട്ട് പായാൻ ശ്രമിച്ച ബസിനെ വിടാതെ തടഞ്ഞു അത് കൃത്യമായി ചോദ്യം ചെയ്തിരിക്കുകയാണ് തദ്ദേശവാസിയായ പെൺകുട്ടി. അതിക്രമങ്ങൾ പെരുകുന്ന ഈ കാലത്ത് അത് ചോദ്യം ചെയ്യാൻ മടിക്കുന്ന തലമുറയെ ആണ് കണ്ടു വരുന്നത് എന്നാണ് സ്വതവേ പൊതു സംസാരം.

എന്നാൽ ഇവിടെ തനിക്ക് നേരിട്ട പ്രശ്നം മറ്റൊരാളുടെ സഹായം ഇല്ലാതെ തന്റേടത്തോടെ ഒറ്റയ്ക്ക് നെഞ്ചുവിരിച്ചു തന്നെ മാന്യമായി ചോദിച്ചു മറ്റുള്ളവർക്ക് കൂടെ മാതൃക ആവുകയാണ് സാന്ദ്ര. വീഡിയോ സാമൂഹ്യ മാധ്യമങ്ങൾ വഴി പുറത്ത് വന്നതോടെ സാന്ദ്രയ്ക്ക് വലിയ രീതിയിൽ ഉള്ള പ്രശംസ ആണ് ലഭിച്ചു വരുന്നത്, ഇത്രയും യാത്രക്കാർ സഞ്ചരിച്ച ബസ് ഇത്ര വേഗത്തിൽ പോയിട്ടും അതിനകത്തിരിക്കുന്നവർ പ്രതികരിക്കാൻ തയ്യാർ ആകാത്ത സംഭവം ഞെട്ടൽ ഉളവാക്കുന്നതാണ്.

കൂറ്റനാട് പെരുമണ്ണൂർ റൂട്ടിൽ ഓടുന്ന രാജപ്രഭ ബസ് ആണ് അമിതവേഗത്തിൽ അലക്ഷ്യമായി ഓടിച്ചതായി പരാതി വന്നിരിക്കുന്നത്. സംഭവത്തെ കുറിച്ച് വരുന്ന ആദ്യ പ്രതികരണം അനുസരിച്ചു ആർ ടി ഓ തലത്തിൽ അന്വേഷണം നടത്തി നടപടികൾ ഉണ്ടാകും എന്നാണ് അറിയുന്നത്. മനുഷ്യ ജീവന് വിലകല്പിക്കാതെ ഉള്ള ഈ അമിത വേഗത ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്. സാന്ദ്രയുടെ വീടിനു തൊട്ടടുത്ത സ്റ്റോപ്പ് നോട് ചേർന്നാണ് ഈ സംഭവങ്ങൾ നടന്നത്.

പാലക്കാട് നിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന ബസ് ആണ് രാജപ്രഭ. ഈ റൂട്ടിൽ മുൻപും മരണപ്പാച്ചിൽ തന്നെ ആണ് കണ്ടുവരുന്നത് എന്ന് നാട്ടുകാർ പറയുന്നത്. ഹെൽമറ്റ് ധരിച്ചു വളരെ കൃത്യമായി വാഹനം ഓടിച്ചിരുന്ന സാന്ദ്രയെ അശ്രദ്ധമായി വന്ന ബസ് ഇടിക്കാൻ പോവുകയായിരുന്നു. ഭാഗ്യം ഒന്ന് കൊണ്ട് മാത്രമാണ് ജീവൻ തിരികെ ലഭിച്ചത് എന്ന് തന്നെയാണ് സാന്ദ്രയുടെ ആദ്യ പ്രതികരണം. എന്നാൽ ഈ അതിക്രമം ചോദിക്കാൻ ചെന്നപ്പോൾ വളരെ പുച്ഛഭാവത്തിൽ ആണ് ഡ്രൈവറുടെ മറുപടി. കൂടാതെ ചെവിൽ ഹെഡ് ഫോണും ഉണ്ടായിരുന്നതായി പറയുന്നു. ബസിൽ ഉണ്ടയായിരുന്ന ഒരു യാത്രക്കാരൻ മാത്രമാണ് സാന്ദ്രയ്ക്ക് വേണ്ടി സംസാരിച്ചതായി റിപോർട്ടുകൾ വരുന്നത്.

ജീവൻ രക്ഷപെട്ടതിനൊപ്പം തനിക്ക് നേരിട്ട ബുദ്ധിമുട്ടിനെ കയ്യോടെ ചോദ്യം ചെയ്യാൻ സാധിച്ചതിന്റെ അഭിമാനം ഉണ്ടെന്നു സാന്ദ്ര കൂട്ടിച്ചേർത്തു. ഇതുപോലുള്ള സംഭവങ്ങൾ ഇനിയും ചോദ്യം ചെയ്യപ്പെട്ടാൽ മാത്രമേ അമിതവേഗത കൊണ്ടുള്ള മരണപ്പാച്ചിൽ കുറയുകയും അതുമൂലമുള്ള അപകടകങ്ങൾ കുറയ്ക്കാൻ സാധിക്കുകയും ചെയ്യു എന്ന് തന്നെയാണ് ആ സംഭവങ്ങൾ നേരിൽ കണ്ട നാട്ടുകാരുടെ ആദ്യ പ്രതികരണം

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top