Movlog

India

സിനിമ കഥകളെ വരെ വെല്ലുന്ന ജീവിതമാണ് സമീർ വാങ്കടെയുടെ ! ഭാര്യയുടെ തുറന്നു പറച്ചിൽ -ജോലിക്കിടെ തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ വിഷമിക്കരുത് എന്ന് മുൻകൂർ ജാമ്യം

കഴിഞ്ഞ ആഴ്ചയിൽ ആയിരുന്നു ഷാറൂഖാൻറെ മകൻ ആര്യൻ ഖാനെ എൻസിബി അറസ്റ്റ് ചെയ്തത്. മുംബൈയിലെ ആഡംബര കപ്പലിൽ പാർട്ടിക്കിടെ ആയിരുന്നു എൻസിബി സംഘം ആര്യൻ ഉൾപ്പെടെയുള്ള എട്ടംഗ സംഘത്തെ പിടികൂടിയത്. ആര്യന്റെ ലെൻസ് കേസിൽ നിന്നും കണ്ടെടുത്തതായി എൻസിബി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത് താരപുത്രന്റെ അറസ്റ്റിനെ കുറിച്ചുള്ള വാർത്തകളാണ്.

മുംബൈയിൽ നിന്ന് ഗോവയിലേക്ക് പോകുന്ന കപ്പലിലെ ആഡംബര പാർട്ടിക്കിടയിൽ ഉപയോഗിക്കുന്നുണ്ടെന്ന വിവരം 15 ദിവസം മുമ്പ് തന്നെ ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു.പാർട്ടിക്കിടയിൽ റെയ്ഡ് നടത്തിയതിനു ശേഷമാണ് താരപുത്രൻ അടക്കം സംഘത്തെ മുഴുവൻ അറസ്റ്റ് ചെയ്തത്. ബ്രിട്ടനിലും ദുബായിലും താമസിച്ചിരുന്ന കാലത്ത് വിവിധ ഉപയോഗിച്ചതായി ആര്യൻ ഖാൻ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചത് ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

ആര്യൻ ഖാന്റെ അറസ്റ്റിന് പിന്നാലെ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നത് സമീർ വാങ്കഡെയുടെ പേരാണ്. ബോളിവുഡിന്റെ പേടിസ്വപ്നം ആയി മാറിയിരിക്കുകയാണ് സമീർ വാങ്കഡെ. മുഖം നോക്കാതെ ഏതു പ്രമുഖർക്ക് എതിരെയും സത്യസന്ധമായി അന്വേഷണം നടത്താൻ കെല്പുള്ള, നട്ടെല്ലുള്ള ഉദ്യോഗസ്ഥൻ എന്നാണ് സമീറിനെ സമൂഹ മാധ്യമങ്ങൾ വാഴ്ത്തുന്നത്. ഇത് ആദ്യമായിട്ടല്ല സമീർ വാങ്കഡെ കേസിൽ പ്രമുഖരെ വലയിൽ വീഴ്ത്തുന്നത്. പ്രശസ്ത ബോളിവുഡ് യുവതാരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തോട് അനുബന്ധിച്ചുള്ള അന്വേഷണത്തിൽ വമ്പൻ സ്രാവുകളെ നോട്ടമിട്ടിരുന്നു സമീർ വാങ്കഡെ.

ആദ്യം രാജ്യം, പിന്നീട് കുടുംബം എന്ന് വിശ്വസിക്കുന്ന സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനും വ്യക്തിയുമാണ് സമീർ വാങ്കഡെ. രാജ്യ സേവനത്തിനായി മുന്നോട്ടുവെച്ച കാൽ പിന്നോട്ടെക്കെടുത്ത ചരിത്രം ഈ ഉദ്യോഗസ്ഥനില്ല. അദ്ദേഹത്തിന്റെ ആദർശങ്ങളും തൊഴിലിനോടുള്ള ആത്മസമർപ്പണവും ഏറെ പ്രശംസനീയമാണ്. വേട്ടയിൽ ഇത് ആദ്യമായിട്ടല്ല സമീർ വാങ്കഡെ അന്വേഷണത്തിൽ എത്തുന്നത്. എന്നും അവർക്ക് പിന്നാലെ ആയിരുന്നു സമീർ. ബോളിവുഡിലെ കേസുകളിലേക്ക് തിരിഞ്ഞപ്പോൾ മാത്രമാണ് സമീർ വാങ്കഡെ ലൈംലൈറ്റിൽ എത്തുന്നത് എന്ന് മാത്രം.

24 മണിക്കൂറും ജോലിയെ കുറിച്ചുള്ള ചിന്തകൾ മാത്രമാണ് സമീറിനെന്ന് ഭാര്യ ക്രാന്തി പറയുന്നു. സമീറും ക്രാന്തിയും 2 ധ്രുവങ്ങൾ പോലെയാണ്. ക്രാന്തി ഒരു തമാശക്കാരി ആണ് എന്നാൽ സമീർ ഗൗരവക്കാരനും. വളരെ ആസൂത്രിതമായ അന്വേഷണമാണ് സമീർ നടത്താറുള്ളത്. ഒരു കാര്യം തീരുമാനിച്ചാൽ അതു കൃത്യമായി കൃത്യസമയത്തുതന്നെ ചെയ്യുന്ന ഉദ്യോഗസ്ഥൻ ആണ് സമീർ വാങ്കഡെ. അധികം സംസാരിക്കാത്ത പ്രകൃതക്കാരനായ സമീർ വളരെ അച്ചടക്കത്തോടെ ആണ് വ്യക്തിജീവിതത്തിലും തൊഴിൽ ജീവിതത്തിലും കഴിയുന്നത്.

ഒരിക്കൽ കേസ് ആരംഭിക്കുകയാണ് എങ്കിൽ അതിന്റെ അവസാനം കണ്ടെത്തുന്നതുവരെ നിർത്തുന്ന സ്വഭാവം സമീറിനില്ല. കേസിനെ കുറിച്ചുള്ള ഒരു വിവരങ്ങളും കുടുംബവുമായി പങ്കു വയ്ക്കാറില്ല. സുശാന്ത് സിംഗിന്റെ കേസ് വന്നപ്പോൾ കേസിനെ കുറിച്ചറിയാൻ ഭാര്യ ക്രാന്തിക്ക് ഒരുപാട് കൗതുകം ഉണ്ടായിരുന്നെങ്കിലും യാതൊരു വിവരവും സമീർ പങ്കു വെച്ചിരുന്നില്ല. സമീറിനും ക്രാന്തിക്കും ഇരട്ടക്കുട്ടികളാണ്. ജോലിയിലെ തിരക്കുകൾ കാരണം ആഴ്ചകളോളം ചിലപ്പോൾ വീട്ടിൽ സമീർ ഉണ്ടാവില്ല. എങ്കിലും ഭാര്യയ്ക്ക് പരാതികൾ ഒന്നുമില്ല.

രാജ്യ സേവനത്തിനായി സമീറിന് പൂർണ പിന്തുണയുമായി ക്രാന്തി ഒപ്പം തന്നെയുണ്ട്. തന്റെ ജോലിയിൽ അഭിമാനവും പൂർണ സംതൃപ്തയും ആണ് സമീർ.ഒരു ധീരന്റെ ഭാര്യയായി അറിയപ്പെടുന്നതിൽ ക്രാന്തിക്കും ഒരുപാട് അഭിമാനം ഉണ്ട്. കഴിഞ്ഞ നവംബറിൽ ജോലിക്കിടയിൽ സമീർ വാങ്കഡെക്കും അദ്ദേഹത്തിന്റെ സംഘത്തിലെ 6 ഉദ്യോഗസ്ഥർക്കുമെതിരെ ഗുഡ്ഗാവിന് സമീപം മാഫിയയുടെ സംഘം ആക്രമിച്ചിരുന്നു. രണ്ട് ഉദ്യോഗസ്ഥർക്ക് ഗുരുതരമായ പരിക്കുകൾ ഉണ്ടായിരുന്നെങ്കിലും ചെറിയ പരിക്കുകളോടെ സമീർ രക്ഷപ്പെടുകയായിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top