Movlog

Health

വൈദ്യശാസ്ത്രത്തെ ഞെട്ടിച്ച ജനനം ! പെൺകുട്ടി പ്രസവിച്ചത് ഇരട്ടക്കുഞ്ഞുങ്ങളെ ആണ്

ഒരു പെൺകുട്ടി ഒരു കുഞ്ഞിനു ജന്മം നൽകുക എന്ന് പറയുന്നത് വളരെ ശ്രമകരമായ ഒരു കാര്യം തന്നെയാണ്. പല പ്രസവങ്ങളിലും വ്യത്യസ്തമായ പല പ്രശ്നങ്ങളും നിലനിൽക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇപ്പോൾ ബ്രസീലിൽ നിന്നും ഉള്ള 19കാരിയായ ഒരു പെൺകുട്ടിയുടെ പ്രസവം എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. വൈദ്യശാസ്ത്രത്തെ പോലും അത്ഭുതത്തിന്റെ മുനമ്പിലേക്ക് ആണ് കൊണ്ടുചെന്ന് എത്തിച്ചിരിക്കുന്നത് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. പെൺകുട്ടി പ്രസവിച്ചത് ഇരട്ടക്കുഞ്ഞുങ്ങളെ ആണ്.

ഇവരുടെ അച്ഛന്മാർ രണ്ടുപേരാണ് എന്നതാണ് ഇതിൽ ഏറ്റവും വലിയ സവിശേഷത. ഇത് വളരെയധികം അപൂർവ്വമാണെന്ന് എല്ലാവരും അംഗീകരിക്കുന്നു. എന്നാൽ ഇത് നടക്കാത്ത ഒന്നല്ല എന്നാണ് യുവതിയെ ചികിത്സിച്ച ഡോക്ടർ പറയുന്നത്. യുവതി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയില്ലെങ്കിലും ഡിഎൻഎ പരിശോധനയിൽ രണ്ടു കുട്ടികളുടെയും പിതാവ് രണ്ടുപേരാണ് എന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ കൃത്യമായ മറുപടി നൽകുവാൻ യുവതിയും ആദ്യസമയത്ത് തയ്യാറായിരുന്നില്ല എന്നതാണ് സത്യം.

ഇങ്ങനെയൊന്ന് സാധ്യമാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്ന് തന്നെയാണ് ഇവർ പറയുന്നത്. ഡോക്ടർമാർ ഈ സംഭവത്തെ വിശേഷിപ്പിക്കുന്ന തന്നെ 10 ലക്ഷത്തിൽ ഒരു സംഭവം എന്ന രീതിയിലാണ്. ബ്രസീൽ സ്വദേശിനി കൂടിയാണ് യുവതി. ഒരേ ദിവസം തന്നെ രണ്ടു പുരുഷന്മാരുമായി ബന്ധത്തിലേർപ്പെട്ടതുകൊണ്ടാണ് ഇത്തരത്തിൽ ഒരു അപൂർവ പ്രസവം ഈ പെൺകുട്ടിക്ക് നടന്നത് എന്നാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്. ഇരട്ടകുഞ്ഞുങ്ങൾ വളരാൻ തുടങ്ങിയതോടെ തന്നെ ഇവരുടെ പിതൃത്വത്തെ കുറിച്ച് 19 വയസുകാരിയായ ഈ പെൺകുട്ടിയുടെ ഉള്ളിലും ഒരു സംശയം ഉദിച്ചിരുന്നു.

തുടർന്നാണ് കുട്ടികളുടെ ഡിഎൻഎ പരിശോധന നടത്താൻ വേണ്ടി ഇവർ തീരുമാനിക്കുന്നത്. കുട്ടിയുടെ പിതാവ് എന്ന് വിശ്വസിച്ച ആളുടെ ഡിഎൻഎ ശേഖരിക്കുകയും ചെയ്തിരുന്നു. തുടർന്ന് നടന്ന പരിശോധനയിൽ ഒരു കുട്ടിയുടെ ഡിഎൻഎ സാമ്പിൾ മാത്രമായിരുന്നു. ഈ ഒരു സാമ്പിളും ആയി പൊരുത്തപ്പെടുന്നില്ലായിരുന്നു. തുടർന്ന് താൻ മറ്റൊരു പുരുഷനുമായി ബന്ധത്തിലേർപ്പെട്ടിരുന്നു എന്ന് ഈ പെൺകുട്ടി സമ്മതിക്കുകയായിരുന്നു. ശേഷം അയാളെയും പരിശോധനയ്ക്ക് വേണ്ടി വിളിച്ചു വരുത്തി. അതോടെ സംശയങ്ങൾക്ക് ഒരു ഉറപ്പ് വന്നു. അയാളുടെ സാമ്പിളും ആയി അടുത്ത കുട്ടിയുടെ സാമ്പിൾ ചേരുന്നുണ്ടായിരുന്നു. എന്നാൽ ഈ ഫലങ്ങളിൽ താൻ തന്നെ അത്ഭുതപ്പെട്ടു പോയി എന്നാണ് ഈ പെൺകുട്ടി പറയുന്നത്.

ഇങ്ങനെ സംഭവിക്കും എന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും പെൺകുട്ടി പറയുന്നുണ്ട്. കുട്ടികൾ തമ്മിൽ വളരെയധികം സാമ്യമുണ്ട് എന്നൊക്കെ ഈ പെൺകുട്ടി സമ്മതിച്ചു. വളരെ അപൂർവമായി മാത്രമാണ് ഇത്തരം കാര്യങ്ങൾ നടക്കാറുള്ളത് എങ്കിലും ഇത് ആദ്യമായി സംഭവിക്കുന്ന ഒന്നല്ല. ഇത്തരത്തിൽ പൊതുവേ വൈദ്യശാസ്ത്രത്തിൽ ഇടയ്ക്കെങ്കിലും സംഭവിക്കാറുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top