Movlog

Movie Express

അവളെ കെട്ടിപിടിച്ചാണ് അവൻ എന്നും ഉറങ്ങുന്നത് ! ഞാൻ എന്നും അവന്റെ രണ്ടാം ഭാര്യ – സാമന്ത നാഗചൈതന്യയെ കുറിച്ച് പറഞ്ഞ വക്കുക വൈറൽ ആകുന്നു

തെന്നിന്ത്യൻ സിനിമയിലെ താരസുന്ദരിയും മുൻനിര നായികയുമാണ് സാമന്ത. വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ സിനിമയിൽ തന്റെതായ ഒരു സ്ഥാനം നേടാൻ താരത്തിന് സാധിച്ചു. തമിഴിലും തെലുങ്കിലും മുൻനിര സംവിധായകർക്കൊപ്പം സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള സാമന്ത വിവാഹത്തിനു ശേഷവും സിനിമയിൽ സജീവമാണ്. അടുത്തിടെയായി വളരെ വ്യത്യസ്തവും ശക്തമായ കഥാപാത്രങ്ങളാണ് താരത്തിനെ തേടിയെത്തുന്നത്.

അഭിനയ ജീവിതത്തിലെ മികച്ച ഘട്ടത്തിലൂടെയാണ് താരമിപ്പോൾ കടന്നു പോകുന്നത്. “ദി ഫാമിലി മാൻ” സീസൺ 2 എന്ന വെബ് സീരീസിലെ സാമന്തയുടെ പ്രകടനം ഏറെ പ്രശംസനീയമായിരുന്നു.എന്നാൽ അഭിനയജീവിതത്തിലെ പോലെ വിജയകരം അല്ല താരത്തിന്റെ കുടുംബജീവിതം എന്ന് അടുത്തിടെ പ്രചരിക്കുന്ന വാർത്തകൾ സൂചിപ്പിക്കുന്നു.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹമോചന വാർത്തകളാണ്. വിവാഹത്തിന് ശേഷം നാഗചൈതന്യയുടെ കുടുംബപേരായ അക്കിനേനി തന്റെ പേരിനോടൊപ്പം ചേർത്ത സാമന്ത അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ അത് മാറ്റിയത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. തെന്നിന്ത്യ മുഴുവനും ഏറെ ആരാധകരുള്ള താരദമ്പതികൾ ആണ് സാമന്തയും നാഗചൈതന്യയും.

തെലുങ്ക് സൂപ്പർതാരം നാഗാർജുനയുടെ മകനും യുവസൂപ്പർതാരം ആയ നാഗചൈതന്യയുമായുള്ള ചൈനയുമായുള്ള സാമന്തയുടെ വിവാഹം സമൂഹമാധ്യമങ്ങളിൽ ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. എന്നാൽ ഇവരുടെ വിവാഹബന്ധത്തിൽ വിള്ളൽ ഉണ്ടായിരിക്കുകയാണ് എന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കൂടുതൽ സിനിമകളുമായി സാമന്ത അഭിനയജീവിതത്തിൽ തിരക്കേറി വരുന്നതാണ് കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2017 ഒക്ടോബർ നായിരുന്നു ഇവരുടെ വിവാഹം. ഓരോ വർഷവും ഉള്ള വിവാഹ വാർഷികം ഗംഭീരമായിട്ടായിരുന്നു ഇത് വരെ ആഘോഷിച്ചിരുന്നത്. ഇപ്പോൾ ഇവരുടെ വിവാഹ മോചന വാർത്തകൾ പ്രചരിക്കുമ്പോൾ പണ്ട് ഒരു അഭിമുഖത്തിൽ നാഗചൈതന്യയെ കുറിച്ച് സാമന്ത പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്.

നാഗചൈതന്യയുടെ രണ്ടാം ഭാര്യയാണ് താൻ എന്ന് സാമന്ത പറഞ്ഞതാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. നാഗചൈതന്യയുടെ ആദ്യ ഭാര്യ അദ്ദേഹത്തിന്റെ തലയണ ആണ്. എപ്പോഴും അതിനെ കെട്ടിപ്പിടിച്ച് ആണ് കിടക്കുക. സാമന്ത എപ്പോഴെങ്കിലും കെട്ടിപ്പിടിക്കാൻ ചെന്നാൽ അത് എപ്പോഴും അവർക്കിടയിൽ ഉണ്ടാകും. കൂടുതൽ പറഞ്ഞാൽ നാഗചൈതന്യ തന്നെ കൊല്ലും എന്നായിരുന്നു സാമന്ത ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞത്.

Click to comment

You must be logged in to post a comment Login

Leave a Reply

To Top