Movlog

Kerala

നടി ശാലുമേനോനും സജി നായരും വേർപിരിഞ്ഞോ?.. സജിയുടെ പ്രതികരണം എങ്ങനെ

വർഷങ്ങളായി അഭിനയ മേഖലയിൽ സജീവമായ താരദമ്പതികൾ ആണ് സജി നായരും ശാലുമേനോനും ഇപ്പോൾ ഇതാ ഇവർ വേർപിരിയുകയാണെന്ന വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വിവാദപരമായ സോളാർ കേസിൽ പെട്ട് ജയിൽവാസത്തിലായിരുന്ന ശാലു, 2016ലായിരുന്നു നടൻ സജിയെ വിവാഹം കഴിച്ചത്. വിവാഹത്തിനുശേഷം ശാലു അഭിനയത്തിൽ തിരിച്ചു വന്നെങ്കിലും സജി അഭിനയത്തിൽ സജീവമായിരുന്നില്ല. താരങ്ങളുടെ കുടുംബ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നുമൊരു ആകാംഷയാണ്. താരങ്ങളുടെ സന്തോഷങ്ങളിൽ സന്തോഷിക്കുകയും അവരുടെ ദുഃഖങ്ങളിൽ പങ്കു ചേരാറുണ്ട് പ്രേക്ഷകർ. ഇപ്പോഴിതാ സജി സമൂഹമാധ്യമങ്ങളിൽ പങ്കു വെക്കുന്ന ചില കുറിപ്പുകളാണ് ശ്രദ്ധേയമാകുന്നത്.

അടുത്ത സുഹൃത്തുക്കളായിരുന്ന ശാലുവും സജിയും പ്രണയത്തിലായിരുന്നു. “ആലിലത്താലി” എന്ന പരമ്പരയിൽ ഇവർ ഒന്നിച്ച് അഭിനയിച്ചിരുന്നു. ഈ പരമ്പരയിലൂടെയാണ് അവർ പ്രണയത്തിലാകുന്നതും അത് വിവാഹത്തിലേക്കെത്തുന്നതും. സീരിയൽ ചിത്രീകരിക്കുമ്പോൾ തന്നെ ഇവരുടെ പ്രണയ വാർത്തകൾ ഒരുപാട് ചർച്ചയായിരുന്നു. എന്നാൽ അത് ഗോസിപ്പുകൾ ആയിരിക്കും എന്നായിരുന്നു പലരും കരുതിയത്. ഗോസിപ്പുകളെ ശരിവെച്ചുകൊണ്ട് 2016 സെപ്റ്റംബറിൽ സജി നായരുടെയും ശാലുമേനോന്റെയും വിവാഹം ഗുരുവായൂർ അമ്പലനടയിൽ വെച്ച് നടക്കുകയായിരുന്നു.

ഇപ്പോൾ സജി പങ്കുവെക്കുന്ന ചില കുറിപ്പുകൾ ആണ് ആരാധകർക്ക് സംശയത്തിന് വഴിയൊരുക്കുന്നത്. നിരാശയും നൊമ്പരമുണർത്തുന്ന കുറിപ്പുകളാണ് സജി സമൂഹമാധ്യമങ്ങളിൽ ഈയിടെയായി പങ്കുവെക്കുന്നത്. ഒരുപാട് ആരാധകർ സജിയെ ആശ്വസിപ്പിച്ചു മുന്നോട്ടുവരുന്നുണ്ട്. ശാലുവും സജിയും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടെന്നും ഇവർ ഒരുമിച്ച് അല്ല കഴിയുന്നതെന്നും ആണ് ചിലരുടെയൊക്കെ കണ്ടെത്തൽ. എന്നാൽ ഇത്തരം ചർച്ചകളോട് ശാലു ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല.

മരണത്തെ കുറിച്ച് സജി പങ്കു വെച്ച ഒരു കുറിപ്പിൽ അദ്ദേഹത്തിനെ പിന്തുണച്ച് എത്തുന്നവരോട് വിവിധ അഭിപ്രായങ്ങളാണ് സജി മറുപടി ആയി നൽകുന്നത്. ഇനിയെങ്കിലും ഞാൻ പ്രതികരിച്ചില്ലെങ്കിൽ അത് മോശമല്ലേ എന്നും ഒരു ആരാധകനോട് നടൻ ചോദിക്കുന്നുണ്ട്. ഇതിനു പിന്നാലെ ഇവർ വേർപിരിയുകയാണെന്ന് തരത്തിൽ വാർത്തകൾ പ്രചരിച്ചതോടെ പ്രതികരണമായി സജി മുന്നോട്ടു വന്നിരിക്കുകയാണ്. മിക്ക ആളുകളും ഞങ്ങൾ വേർപിരിഞ്ഞു എന്നാണ് ചോദിക്കുന്നത്. എന്നാൽ അതിന്റെ മറുപടി ഞാനല്ല പറയേണ്ടത്. വേർപിരിയാൻ താല്പര്യം ഉള്ള ആളല്ല ഞാൻ. എന്നാൽ ശാലുവിനു വേർപിരിയണോ എന്ന് എനിക്കറിയില്ല. ഇതിനുള്ള മറുപടി ശാലു തന്നെ പറയട്ടെ. എന്തായാലും ഞങ്ങൾക്ക് രണ്ടുപേർക്കും വേർപിരിയാൻ ആഗ്രഹമുണ്ടായിരുന്നില്ല എന്നാണ് സജിയുടെ പ്രതികരണം

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top