Movlog

Movie Express

അവരെ കുറിച്ച് സംസാരിക്കേണ്ട – ഷൂട്ടിംഗ് ഒക്കെ കഴിഞ്ഞു വളരെ സന്തോഷത്തോടെ വരുന്ന ഇടമാണ് വീട്. അവിടെ സമാധാനവും സ്വസ്ഥതയും ഇല്ലെങ്കിൽ, നമ്മളെക്കൊണ്ട് അവിടെ ആവശ്യമില്ലെങ്കിൽ പിന്നീട് അവിടെ നിൽക്കേണ്ട കാര്യമില്ല. ..വിവാഹജീവിതത്തെ കുറിച്ച് സായി കുമാറിന്റെ വെളിപ്പെടുത്തലുകൾ ശ്രദ്ധേയമാവുന്നു.

പ്രശസ്ത നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ മകനും മലയാള സിനിമയിലെ എക്കാലത്തേയും മികച്ച നടന്മാരിൽ ഒരാൾ ആണ് സായി കുമാർ. നടനായും, സഹനടൻ ആയും, വില്ലനായും ഇപ്പോൾ അച്ഛൻ വേഷങ്ങളിൽ മലയാള സിനിമയിൽ സജീവമാണ് സായി കുമാർ. നാടകങ്ങളിൽ സജീവമായിരുന്ന സായി കുമാർ, സിദ്ധിഖ് ലാൽ സംവിധാനം ചെയ്ത “രാംജി റാവു സ്പീക്കിങ്” എന്ന സിനിമയിലൂടെ ആണ് നായകൻ ആയി അഭിനയരംഗത്തേക്ക് ചുവട് വെക്കുന്നത്.

മലയാളത്തിന് പുറമെ മറ്റു തെന്നിന്ത്യൻ ഭാഷകളിൽ സജീവമാണ് താരം. നായകനിൽ നിന്നും പ്രതിനായകൻ ആയി സായി കുമാർ ചുവടുവെച്ചപ്പോൾ മലയാളികൾക്ക് എക്കാലത്തെയും മികച്ച ഒരു വില്ലനെയായിരുന്നു ലഭിച്ചത്. പിന്നീട് സഹനടനായി മാറുകയായിരുന്നു താരം. അടുത്തിടെയായി വളരെ പോസിറ്റീവ് ആയ കഥാപാത്രങ്ങളാണ് താരത്തിനെ തേടിയെത്തുന്നത്. 1986ലാണ് അഭിനേത്രിയും ഗായികയുമായ പ്രസന്നകുമാരിയെ സായ്കുമാർ വിവാഹം കഴിക്കുന്നത്.

2007ലാണ് ഈ ബന്ധം അവസാനിപ്പിക്കുന്നത്. ഈ ബന്ധത്തിലുള്ള മകൾ ആണ് വൈഷ്ണവി. അച്ഛന് പിന്നാലെ വൈഷ്ണവിയും അഭിനയരംഗത്തേക്ക് ചുവട് വെച്ചിരിക്കുകയാണ്. 2009ലാണ് നടി ബിന്ദുപണിക്കറുമായുള്ള വിവാഹം. ബിന്ദു പണിക്കരുടെ ഭർത്താവ് സംവിധായകൻ ബിജു നായർ 2003ൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഇവർക്ക് കല്യാണി എന്ന ഒരു മകളുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയാണ് കല്യാണിയെ. മികച്ച ഒരു നർത്തകിയാണ് കല്യാണി. ഇൻസ്റ്റാഗ്രാമിൽ കല്യാണി പങ്കു വെക്കുന്ന നൃത്ത വീഡിയോകൾ എല്ലാം വൈറൽ ആകാറുണ്ട്.

വിവാഹജീവിതത്തെക്കുറിച്ച് സായികുമാർ പറഞ്ഞ ചില കാര്യങ്ങൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ബിന്ദു പണിക്കരെ കുറിച്ചുള്ള ചോദ്യത്തിന്, അതിനെക്കുറിച്ച് സംസാരിക്കേണ്ടത് ഇല്ല എന്നായിരുന്നു സായി കുമാർ നൽകിയ മറുപടി. പറയുന്നതിൽ വിഷമം ഉണ്ടായിട്ടല്ല എന്നാൽ താൻ മുഖാന്തരം മറ്റൊരാൾ വിഷമിക്കുന്നത് താല്പര്യം ഇല്ലാത്തതുകൊണ്ടാണ് എന്നും സായ്കുമാർ പറയുന്നു. പറയുമ്പോൾ ഭംഗി വാക്കുകൾ പറയാൻ അറിയില്ല എന്നും ഉള്ളത് ഉള്ളതുപോലെ പറയും.

അതെല്ലാം കഴിഞ്ഞ ഏടുകളാണ്, അത് അതിന്റെ വഴിക്ക് പോട്ടെ, അതെന്റെ വിധിയാണെന്നും, അതൊക്കെ ജീവിതത്തിൽ സംഭവിക്കേണ്ടതാണ് എന്നും വിശ്വസിക്കുന്ന ആൾ ആണ് സായി കുമാർ. എല്ലാം വെട്ടി തുറന്നു പറയാൻ ആണെങ്കിൽ അത് ആ സമയത്ത് വേണം പറയാൻ അല്ലാതെ ആ അദ്ധ്യായം കഴിഞ്ഞതിനു ശേഷം അതിനെക്കുറിച്ച് സംസാരിക്കേണ്ടത് ഇല്ലല്ലോ. നമ്മൾ കൊടുക്കുന്നതിലെ പകുതിയെങ്കിലും തിരിച്ചു കിട്ടിയാൽ മതി.

ഒരാളെ വിശ്വസിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യവും വിജയവും. അതിന്റെ പേരിൽ തെറ്റാണെന്ന് തോന്നിക്കഴിഞ്ഞാൽ അത് വലിയ പ്രശ്നമാണ്. ഷൂട്ടിംഗ് ഒക്കെ കഴിഞ്ഞു വളരെ സന്തോഷത്തോടെ വരുന്ന ഇടമാണ് വീട്. അവിടെ സമാധാനവും സ്വസ്ഥതയും ഇല്ലെങ്കിൽ, നമ്മളെക്കൊണ്ട് അവിടെ ആവശ്യമില്ലെങ്കിൽ പിന്നീട് അവിടെ നിൽക്കേണ്ട കാര്യമില്ല. എനിക്ക് അത് ഇഷ്ടമല്ലെന്നും സായ്കുമാർ പറഞ്ഞു.

രണ്ടാം ഭാര്യ ബിന്ദു പണിക്കർക്കെതിരെ സായി കുമാറിന്റെ ആദ്യ ഭാര്യ രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു. ബിന്ദു പണിക്കർ തന്റെ ജീവിതം തകർത്തു എന്നായിരുന്നു ആദ്യ ഭാര്യ ആരോപിച്ചത്. ആദ്യ ഭാര്യയുടെ ആരോപണങ്ങൾ എല്ലാം ശക്തമായി എതിർക്കുകയായിരുന്നു സായികുമാറും ബിന്ദു പണിക്കരും. ബിന്ദുപണിക്കറുമായുള്ള വിവാഹത്തിന് മുമ്പ് തന്നെ സായികുമാറും മറ്റൊരുപാട് സ്ത്രീകളുടെ പേരും ചേർത്ത് വാർത്തകൾ വന്നിരുന്നു. ഏറ്റവും അവസാനത്തെ പേരായിരുന്നു ബിന്ദുവിന്റേത്. എന്നാൽ ആ സമയത്തൊന്നും ബിന്ദുവുമായി യാതൊരു അടുപ്പം പോലും ഉണ്ടായിരുന്നില്ല. ഇപ്പോൾ സായി കുമാറിന്റെ ജീവിതത്തിൽ എല്ലാം ബിന്ദുവാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top