Movlog

Movie Express

ആ രഹസ്യങ്ങൾ അച്ഛനോട് പറയില്ല, മനസ്സ് തുറന്ന് കാളിദാസ് ജയറാം

വളരെ ചുരുങ്ങിയ സിനിമകളിലെ വേറിട്ട അഭിനയ ശൈലി കൊണ്ട് തന്നെ പ്രേക്ഷക മനസ്സിൽ മികച്ച രീതിയിൽ സ്വാധീനം നേടിയ താരമാണ്‌ കാളിദാസ് ജയറാം. വളരെ രഹസ്യപരമായ കാര്യങ്ങൾ  തുറന്നു  പറയാന്‍ താരം തിരഞ്ഞെടുക്കുന്നത് അമ്മയെയാണെന്നും അച്ഛനോട് പറഞ്ഞാല്‍ അത് വെളിയിലറിയുമെന്നും  തന്റെ വീട്ടു വിശേഷങ്ങള്‍ പങ്കുവച്ചു കൊണ്ട് കാളിദാസ് ജയറാം പറയുന്നു. സിനിമ കണ്ടതിന് ശേഷം  താരത്തിനെ വിമര്‍ശിക്കുന്നത് സഹോദരി മാളവിക ആണെന്നും ഈ അടുത്ത സമയത്ത്  ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തില്‍ സംസാരിക്കവേ കാളിദാസ് ജയറാം പറയുന്നു.

കാളിദാസ് ജയറാം പറയുന്നതിങ്ങനെ…. ‘ഞാന്‍  അച്ഛനോട് അങ്ങനെ ഒരു രഹസ്യവും പറയാറില്ല, അതിന്റെ കാരണം എന്തെന്നാൽ  എങ്ങനെയെങ്കിലുമൊക്കെ അത് വെളിയിലറിയും. ചക്കിയും അങ്ങനെയാണ്.ചക്കിയ്ക്ക് അച്ഛന്റെ തനിസ്വഭാവമാണ്.അമ്മയെ പോലെയാണ് ഞാനെന്നാണ് എല്ലാവരും പറയുന്നത്. ഞാന്‍ അമ്മയെ പോലെ ആണെന്നാണ് എല്ലാരും പറയുന്നത്. ഞങ്ങള്‍ക്കുള്ളില്‍ എല്ലാം രഹസ്യമായിരിക്കും. അതുകൊണ്ട് എന്റെ എല്ലാ സീക്രട്ടും അമ്മയോടാണ് പറയുന്നത്. അച്ഛനോട് ഒന്നും പറയാറില്ല. അച്ഛനും ചക്കിയും എപ്പോഴും ഒരേ ടീം ആയിരിക്കും. ഞാനും അമ്മയുമാണ് സെറ്റ്. അച്ഛനെക്കാള്‍ എന്റെ സിനിമ കണ്ടിട്ട് അഭിപ്രായം പറയുന്നത് അമ്മയാണ്.അമ്മയുമായിട്ടാണ് കൂടുതല്‍ സിനിമ കാര്യങ്ങള്‍ പറയുന്നത്. അച്ഛനുമായി അങ്ങനെയുള്ള സംസാരങ്ങള്‍ കുറവാണ്. എന്റെ സിനിമകള്‍ നന്നായി വിലയിരുത്താറുള്ളത് ചക്കിയാണ്. മുഖത്തുനോക്കി വിമര്‍ശിക്കാന്‍ ചക്കിയ്ക്ക് ഒരു മടിയുമില്ല. സിനിമ നന്നായാല്‍ നന്നായെന്ന് പറയും, മോശമായാല്‍ അതും തുറന്നു പറയും’. കാളിദാസ് ജയറാം വ്യക്തമാക്കി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top