വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് സബാഷ് ചന്ദ്രബോസ്. കുഞ്ഞിരാമായണം എന്ന സിനിമയ്ക്ക് ശേഷം ഒരു പക്ഷെ പഴയ കാലത്തിന്റെ പശ്ചാത്തലത്തിൽ കാണാൻ സാധിക്കുന്ന ഒരു ചിത്രം എന്നാണ് ചിത്രത്തിന്റെ ട്രെയിലർ സമയത്ത് തന്നെ ആളുകൾ ഈ ചിത്രത്തെ വിശേഷിപ്പിച്ചിരുന്നത്. ചിത്രത്തിന്റെ പോസ്റ്റർ ടീസറും എല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പഴയ കാലത്തെ ഓർമിപ്പിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ പോസ്റ്ററും ടീസറും എല്ലാം തന്നെ ഇറങ്ങിയിരിക്കുന്നത്.
ഇന്ദ്രൻസിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ആളൊരുക്കം എന്ന ചിത്രത്തിനു ശേഷമാണ് ദേശീയ അവാർഡ് ജേതാവായ വിസി അഭിലാഷ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോളിവുഡ് മൂവീസ് ബാനറിൽ ജോളി ലോനപ്പൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ പുതിയൊരു വിശേഷം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ അണിയറ പ്രവർത്തകർ. സിനിമ കാണാൻ എളങ്കുന്നപ്പുഴ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരെയും വിദ്യാർഥികളെയും നേരിട്ട് ക്ഷണിച്ചിരിക്കുകയാണ് ചിത്രത്തിലെ നായകൻ കൂടിയായ വിഷ്ണു ഉണ്ണികൃഷ്ണൻ എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം.
നടൻ വിഷ്ണു തന്നെയാണ് തന്റെ ഓദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഈ വിവരം പങ്കുവെച്ച് എത്തിയിരിക്കുന്നതും. ലോകത്തിന്റെ സ്പന്ദനം നിറഞ്ഞ ചിരിയായി ആണെന്നും എളങ്കുന്നപ്പുഴ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഹാസ്യത്തിന്റെ ഫോർമുലയുമായി ഓഗസ്റ്റ് 25-ന് തിയേറ്ററിലെത്തുന്നത്. സബാഷ് ചന്ദ്രബോസ് സിനിമ കാണാൻ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ഉണ്ടാകും. നിങ്ങൾ ഉണ്ടാവില്ലേ എന്നായിരുന്നു വീഡിയോ പങ്കുവെച്ചുകൊണ്ട് വിഷ്ണു ചോദിച്ചത്.
അധ്യാപകർക്കും വിദ്യാർഥികൾക്കും ഒപ്പമുള്ള രസകരമായ ഒരു വീഡിയോ കൂടി ആണ് താരം പങ്കുവെച്ചിരുന്നത്. ജുറാസിക് പാർക്ക് അടക്കമുള്ള വിദേശ സിനിമകൾ കേരളത്തിലേക്ക് കൊണ്ടുവന്ന ക്യാപിറ്റൽ സ്റ്റുഡിയോ ആണ് ഈ ചിത്രം തിയേറ്ററുകളിലേക്ക് കൊണ്ടുവരുന്നത് എന്നൊരു പ്രത്യേകതയും ചിത്രത്തിനുണ്ട്. സ്നേഹ പാലേരി ആണ് ചിത്രത്തിലെ നായിക. ധർമ്മജൻ ബോൾഗാട്ടി, ജാഫർ ഇടുക്കി, ഇർഷാദ്, കോട്ടയം രമേശ് തുടങ്ങിയവർ ആണ് മറ്റു താരങ്ങൾ.
