Faith

ഹോട്ടലിൽ മത്സരാർത്ഥികളുടെ തമ്മിലടിയോ? ഋതുവിന്റെ അമ്മയുടെ ഓഡിയോ സംഭാഷണം

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുക്ക ഗെയിം റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. വിവിധ ഭാഷകളിൽ ആയി സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് മലയാളത്തിൽ അവതരിപ്പിക്കുന്നത് നടനവിസ്മയം മോഹൻലാൽ ആണ്. മത്സരാർത്ഥികൾ നൂറു ദിവസം ഒരു വീടിനകത്ത് ഫോണും പുറം ലോകം ആയി യാതൊരു ബന്ധമില്ലാതെ താമസിച്ചു മത്സരിക്കുന്ന ഒരു റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ഇത് തന്നെയാണ് ഈ ഷോയെ മറ്റു പരിപാടികളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ബിഗ് ബോസ് മലയാളം സീസൺ 1 സംപ്രേഷണം ചെയ്തപ്പോൾ ആദ്യം കുറച്ചു വിമർശനങ്ങൾ നേരിട്ടിരുന്നു എങ്കിലും പിന്നീട് ജനങ്ങൾ ഇരു കയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ബിഗ് ബോസ് മലയാളം സീസൺ 1 ന്റെ ഗംഭീര വിജയത്തിന് ശേഷം രണ്ടാം സീസൺ ആരംഭിച്ചുവെങ്കിലും കോവിഡ് പ്രതിസന്ധികൾ കാരണം ആ സീസൺ പകുതി വഴി ഉപേക്ഷിക്കേണ്ടി വന്നു. നീണ്ട നാളുകളുടെ കാത്തിരിപ്പിനൊടുവിൽ ആണ് ഫെബ്രുവരി 14 ബിഗ് ബോസ് മലയാളം സീസൺ 3 ആരംഭിച്ചത്. മികച്ച റേറ്റിങ്ങോടെ മുന്നേറുകയായിരുന്നു ഷോ അതിന്റെ അവസാന ഘട്ടത്തിൽ വന്നെത്തിയിരിക്കുകയാണ്. ഇപ്പോൾ കിടിലം ഫിറോസ്, മണിക്കുട്ടൻ, റംസാൻ, നോബി, സായി വിഷ്ണു, അനൂപ്, ഋതു മന്ത്ര, ഡിമ്പൽ ബാൽ എന്നീ മത്സരാർത്ഥികൾ ആണ് ബിഗ് ബോസ് ഹൗസിൽ അവശേഷിക്കുന്നത്.

ഗ്രാൻഡ് ഫിനാലെ അടുത്തു വരുന്നതിനിടയിൽ ആണ് പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാത്ത ആ വാർത്ത വന്നെത്തിയത്. മത്സരം മുറുകി വന്നു പ്രേക്ഷകർ ഏറെ ആസ്വദിച്ചിരിക്കുന്ന സന്ദർഭത്തിൽ ആണ് ബിഗ് ബോസ് മലയാളം സീസൺ 3 താത്കാലികമായി നിർത്തി വെച്ചു എന്ന വാർത്ത പ്രചരിക്കുന്നത്. കോവിഡ് കാരണം താൽക്കാലികമായി ബിഗ് ബോസ് മലയാളം സീസൺ ത്രീ നിർത്തിവെച്ചു എന്ന വാർത്തകളാണ് കഴിഞ്ഞ ദിവസം മുതൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നില്ലെന്ന് കണ്ടതിനെ തുടർന്നാണ് ബിഗ് ബോസ് ഹൗസ് സീൽ ചെയ്തത്. ഇതിനെതുടർന്ന് മത്സരാർത്ഥികളെ പുറമേ ഒരു ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്.

ഹോട്ടലിലെത്തിയ മത്സരാർത്ഥികൾ നാലുപേരും വാക്കു തർക്കത്തിൽ ഏർപ്പെടുകയും കയ്യാങ്കളി വരെ എത്തുകയും ചെയ്തു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഈ വാർത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തുന്ന ഋതു മന്ത്രയുടെ അമ്മയുടെ ഓഡിയോ ക്ലിപ്പ് ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. മത്സരാർത്ഥികളെ സുരക്ഷിതമായി ഹോട്ടൽ മുറിയിലേക്ക് മാറ്റിയിട്ടുണ്ട് എന്നും രണ്ടു ദിവസത്തെ ചർച്ചകൾക്ക് ശേഷം മാത്രമേ പരിപാടിയെക്കുറിച്ചുള്ള തീരുമാനം അറിയിക്കുകയുള്ളൂ എന്ന് ഋതു മന്ത്രയുടെ അമ്മയുടെ ഓഡിയോയിൽ പറയുന്നു. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ കണ്ടു ഋതുവിന്റെ അമ്മ പരിപാടിയുടെ സംഘാടകരെ വിളിച്ചു അന്വേഷിച്ചുവെങ്കിലും അവർക്ക് അതിനെക്കുറിച്ച് അറിയില്ല എന്നും മത്സരാത്ഥികൾ സുരക്ഷിതമാണെന്നും ആയിരുന്നു മറുപടി. ഇതിനെ തുടർന്ന് ആ വാർത്തയുടെ ലിങ്ക് അവർക്ക് അയച്ചു കൊടുത്തിട്ടുണ്ട് ഋതുവിന്റെ അമ്മ.

Click to comment

You must be logged in to post a comment Login

Leave a Reply

To Top