Movlog

Faith

മലയാള സിനിമയിലെ അതുല്യ പ്രതിഭ നടൻ റിസബാവ വിടപറഞ്ഞു !

പ്രശസ്ത സിനിമാതാരം റിസബാവ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങൾ കാരണം ചികിത്സയിലായിരുന്ന റിസബാവ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണപ്പെട്ടത്. 54 വയസ്സായിരുന്നു പ്രായം. ഷാജി കൈലാസ് സംവിധാനം ചെയ്ത “ഡോക്ടർ പശുപതി” എന്ന സിനിമയിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച റിസബാവ 1990ൽ പുറത്തിറങ്ങിയ സിദ്ദിഖ് ലാൽ ചിത്രം “ഇൻഹരിഹർനഗർ” എന്ന സിനിമയിലെ ജോൺ ഹോനായി എന്ന സുന്ദര വില്ലൻ വേഷത്തിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. പിന്നീട് നിരവധി സിനിമകളിൽ വില്ലനായും സഹനടനായും അഭിനയിച്ചുവെങ്കിലും മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷവും ഇന്നും ജോൺ ഹോനായി എന്ന കഥാപാത്രം ആണ് പ്രേക്ഷകരുടെ ഹൃദയങ്ങളിൽ തങ്ങി നിൽക്കുന്നത് .

150 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള റിസബാവ ഡബ്ബിങ് രംഗത്തും സജീവമായിരുന്നു. “കർമ്മയോഗി” എന്ന ചിത്രത്തിൽ മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിരുന്നു താരം. സിനിമ കൂടാതെ മിനിസ്ക്രീൻ രംഗത്തും തിളങ്ങിയിരുന്ന റിസബാവ ഇരുപതോളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഒരു വർഷത്തിനു മുമ്പ് ഒരു അപകടത്തെ തുടർന്ന് അഭിനയരംഗത്ത് നിന്ന വിട്ടുനിൽക്കുകയായിരുന്നു താരം. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞമാസം ആയിരുന്നു അദ്ദേഹം അഭിനയത്തിൽ വീണ്ടും സജീവമായത്. അപ്പോഴേക്കും വിധി മരണത്തിന്റെ രൂപത്തിൽ അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

To Top