Movlog

Faith

ഭാര്യയ്ക്ക് പിന്നാലെ നൗഷാദും യാത്രയായി ! കണ്ണീരണിഞ്ഞു ആരാധകർ

മലയാള സിനിമ രംഗത്തെ പ്രമുഖ നിർമ്മാതാവായ കെ നൗഷാദ് മരണമടഞ്ഞു. മരണമടയുമ്പോൾ അദ്ദേഹത്തിന് 55 വയസ്സായിരുന്നു. ഉദര നട്ടെല്ല് സംബന്ധ രോഗങ്ങളുമായി ബന്ധപെട്ടു അവസാന ഒരു വർഷമായി ചികിത്സായിൽ കഴിയുകയായിരുന്നു. തിരുവല്ല ബിലീവേഴ്‌സ് മെഡിക്കൽ കോളേജിൽ ഇന്ന് പകൽ എട്ടരയോട് ആയിരുന്നു അദ്ദേഹത്തിന്റെ വേർപാട്. ഉച്ച കഴിഞ്ഞു തിരുവല്ലയിൽ പൊതുദർശനം ഉണ്ടാകും എന്നാണ് അറിയാൻ സാധിക്കുന്നത്. ഭാര്യയുടെ മരണത്തിനു പിന്നാലെ നൗഷാദും യാത്രയായത് കുടുംബത്തെ തളർത്തിയിട്ടുണ്ട്. ഭാര്യ ഷീബ ഹൃദയഗതത്തെ തുടർന്നാണ് മരണപെട്ടത്. അവസാനമായി ഷീബയുടെ മൃതദേഹം നൗഷാദ് കണ്ടതും ഹോസ്പിറ്റലിൽ വെച്ച് തന്നെ ആയിരുന്നു.

മികച്ച ഹിറ്റ് ചിത്രങ്ങളായ കാഴ്ച, ചട്ടമ്പിനാട്, ബെസ്റ് ആക്ടർ, ലയൺ, സ്പാനിഷ് മസാല, പയ്യൻസ് എന്നീ ചിത്രങ്ങൾ നിർമിച്ചത് നൗഷാദ് ആണ്. മലയാള സിനിമ രംഗത്തും പൊതു സാമൂഹ്യ രംഗത്തും തന്നാൽ ആകുന്ന മികച്ച സേവനം നൽകിയ അദ്ദേഹം പാചക കലയിലെ പ്രമുഖനായിരുന്നു. എത്രയോ കുക്കിങ് ഷോകൾ വഴി മലയാളികൾക്ക് പ്രിയങ്കരനായ അതുല്യ പാചക വിദഗ്ധനെ കൂടിയാണ് നഷ്ടമാകുന്നത്. മമ്മുക്ക അടക്കം നിരവധി താരങ്ങളുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന നൗഷാദ് എല്ലാവർക്കും പ്രിയപ്പെട്ടവൻ ആയിരുന്നു. ഇവർക്ക് ഒരു മകൾ ആണ് ഉള്ളത്. മലയാള സിനിമയിലേക്ക് ബ്ലെസ്സി എന്ന മികച്ച സംവിധായകന് വഴിയൊരുക്കി കൊടുത്ത നിർമ്മാതാവ് കൂടി ആയിരുന്നു അദ്ദേഹം.

Click to comment

You must be logged in to post a comment Login

Leave a Reply

To Top