Movlog

India

സ്വർണത്തളികയിൽ ഊണ് – ബില്ല് കണ്ടു കണ്ണ് തള്ളി റിമിടോമി – വീഡിയോ വൈറൽ

ഗായിക, അവതാരിക, നായിക തുടങ്ങി വിശേഷണങ്ങളേറെയാണ് മലയാളികളുടെ പ്രിയപ്പെട്ട താരമായ റിമി ടോമിക്ക്. പാട്ടു പരിപാടിയുടെ അവതാരകയായി മിനിസ്ക്രീനിലൂടെ കടന്നു വന്നു പിന്നീട് “മീശമാധവൻ” എന്ന സിനിമയിലെ “ചിങ്ങമാസം വന്നു ചേർന്നാൽ” എന്ന സൂപ്പർഹിറ്റ് ഗാനത്തിലൂടെ മലയാളികളുടെ ഇഷ്ട ഗായികയായി മാറിയ താരമാണ് റിമി ടോമി. പാട്ടും ഡാൻസുമായി വേദികളെ ഇളക്കി മറിച്ച്, നർമ്മം നിറഞ്ഞ സ്വാഭാവിക സംഭാഷണങ്ങളും ആയി കാണികളെ കയ്യിലെടുക്കാനും റിമിയെ പോലെ കഴിവുള്ള മറ്റൊരു താരം ഉണ്ടാവില്ല.

ഇതു തന്നെയാണ് റിമിയെ ഒരു മികച്ച അവതാരക ആക്കുന്നത്. കുസൃതിയും നർമ്മവും പൊട്ടിച്ചിരിയും നിറഞ്ഞ അവതരണം കൊണ്ട് ശ്രദ്ധേയമായ ഷോയാണ് റിമി അവതരിപ്പിക്കുന്ന ഒന്നും ഒന്നും മൂന്ന്. ഇതിനു പുറമെ നിരവധി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. “തിങ്കൾ മുതൽ വെള്ളി വരെ”, “കുഞ്ഞിരാമായണം”, “കാര്യസ്ഥൻ”, “അഞ്ചു സുന്ദരികൾ” തുടങ്ങിയ സിനിമകളിലും നിരവധി പരസ്യങ്ങളിലും റിമി അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർ ഫോർ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലെ വിധി കർത്താവാണ് റിമിടോമി.

ശരീര ഭാരം കുറച്ച് ഗംഭീര മേക്ക് ഓവർ ചെയ്ത റിമിയുടെ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയം ആവാറുണ്ട്. സ്വന്തമായി യൂട്യൂബ് ചാനൽ ആരംഭിച്ചിട്ടുള്ള റിമി ടോമി തന്റെ വിശേഷങ്ങളും, പാചക പരീക്ഷണങ്ങളും ഇതിലൂടെ ആരാധകരുമായി പങ്കു വെക്കാറുണ്ട്. റോമയുടെ ചാനലിലെ സ്ഥിരം സാന്നിധ്യമാണ് റിമിയുടെ സഹോദരങ്ങളുടെ മക്കൾ. പ്രവർത്തിച്ച മേഖലകളിലെല്ലാം വിജയം കൈവരിച്ചിട്ടുള്ള റിമിയുടെ വിവാഹജീവിതം അത്ര വിജയകരമായിരുന്നില്ല. ബിസിനസുകാരനായ റോയ്‌സുമായിട്ടുള്ള 12 വർഷത്തെ വിവാഹ ബന്ധം ആയിരുന്നു വിവാഹമോചനത്തിൽ എത്തിയത്.

വിവാഹ മോചനത്തിന് ശേഷവും കലാരംഗത്ത് സജീവമായിട്ടുള്ള റിമിക്ക് പണ്ടത്തേക്കാൾ പിന്തുണയേകി ഒപ്പം നിർത്തുകയാണ് പ്രേക്ഷകരും. ഇപ്പോഴുള്ള സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത് റിമിടോമിയുടെ ഒരു ഹോട്ടൽ സന്ദർശനമാണ്. റിമി ടോമിയും സഹോദരൻ റിങ്കു ടോമിയും ഭക്ഷണം കഴിക്കാൻ പോയതിന്റെ ഒരു രസകരമായ വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. നടി മുക്തയുടെ ഭർത്താവും റിമി ടോമിയുടെ അനിയനും ആണ് റിങ്കു ടോമി. മഹാരാഷ്ട്രയിലെ ഒരു ഹോട്ടലിലായിരുന്നു റിമിയും റിങ്കുവും ഭക്ഷണം കഴിക്കാനായി എത്തിയത്.

സ്വർണ്ണത്തളികയിലായിരുന്നു റിമിടോമി ഭക്ഷണം കഴിക്കുന്നത്. ഇതായിരുന്നു വീഡിയോയുടെ പ്രധാന ആകർഷണം. ഒരു ഭീമൻ സ്വർണ്ണത്തളികയിൽ വിളമ്പിയ പലവിധ വിഭവങ്ങൾ ഓരോന്നായി റിമിടോമി രുചിച്ചു നോക്കുന്നത് വീഡിയോയിൽ കാണാനാകും. ഓരോ വിഭവങ്ങളുടെ പേരും പ്രത്യേകതകളും അതിന്റെ രുചിയും പ്രേക്ഷകർക്കായി റിമി. ഇത്രയും വിഭവ സമൃദ്ധമായ ഭക്ഷണം കഴിച്ചതിനു ശേഷം ബിൽ കണ്ടപ്പോൾ ഞെട്ടിപ്പോയി എന്നായിരുന്നു താരം പങ്കു വെച്ചത്. രണ്ടുപേർ ചേർന്ന് ഇത്രയും അധികം വിഭവങ്ങളുള്ള ഊണ് കഴിച്ചിട്ടും വളരെ ചെറിയ തുക മാത്രമേ ബില്ല് ആയിട്ടുള്ളൂ എന്നായിരുന്നു റിമി പറഞ്ഞത്.

ഭക്ഷണത്തിനായ ബില്ലും പിന്നീട് റിമി വീഡിയോയിലൂടെ പ്രേക്ഷകരെ കാണിക്കുന്നുണ്ട്. സ്വർണ്ണ തളികയിൽ ഒരു ഊണ് എന്ന അടിക്കുറിപ്പോടെ ആയിരുന്നു റിമിടോമി വീഡിയോ പങ്കുവെച്ചത്. നിരവധി പേരാണ് താരത്തിന്റെ വീഡിയോ ഇതിനോടകം ഏറ്റെടുത്തിരിക്കുന്നത്. മികച്ച സ്വീകാര്യത നേടിയതിനെ തുടർന്ന് യൂട്യൂബിൽ ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുകയാണ് റിമിയുടെ വീഡിയോ. വളരെ വ്യത്യസ്തമായ ഒരു ഫുഡ് വ്ലോഗ് ആയിരുന്നു എന്നും ഒരുപാട് ആസ്വദിച്ചാണ് റിമി ഭക്ഷണം കഴിക്കുന്നതും എന്ന് തുടങ്ങി നിരവധി കമന്റുകളാണ് റിമിയുടെ വീഡിയോയ്ക്ക് ലഭിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top