Movlog

Health

അരി ഭക്ഷണം കഴിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.

ഇന്ന് ഭൂരിഭാഗം ആളുകളെ അലട്ടുന്ന പ്രധാന ആരോഗ്യ പ്രശ്നമാണ് അമിതവണ്ണം. ജീവിതശൈലിയിലും ഭക്ഷണ രീതികളിലും വന്ന മാറ്റങ്ങൾ കാരണം ശരീരഭാരം വർധിച്ചു വരുന്നത് ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നു. അമിത വണ്ണം കുറയ്ക്കുന്നതിനായി അരി ഭക്ഷണം ഒഴിവാക്കുകയും ഗോതമ്പും ഓട്സും കൂടുതൽ ഉപയോഗിക്കുന്നതും എല്ലാം പലരും ചർച്ച ചെയ്യുന്ന വിഷയങ്ങളാണ്. ഇന്നത്തെ കാലത്ത് വിപണിയിൽ എത്തുന്നത് എല്ലാം ബ്ലീച്ച് ചെയ്ത് തവിടോക്കെ നഷ്ടപ്പെട്ട വെളുത്ത അരിയാണ്‌. ഈ അരി കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് വലിയ മെച്ചം ഉണ്ടാവില്ല എന്ന് മാത്രമല്ല രോഗങ്ങൾ ഉണ്ടാകാൻ ഉള്ള സാദ്ധ്യതകൾ കൂടുതലാണ്.

പ്രമേഹം ഉള്ളവർ അരിക്ക് പകരം ഗോതമ്പ് ഉപയോഗിക്കുന്നത് ഇപ്പോൾ കണ്ടു വരുന്ന ഒരു പതിവാണ്. എന്നാൽ ഇത് കൊണ്ട് വലിയ മാറ്റം ഒന്നും ഇല്ലെന്നാണ് യാഥാർഥ്യം. ഗോതമ്പിന്റെ ഭക്ഷണം ഏറ്റവും കൂടുതൽ കഴിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുള്ള ആളുകൾക്കും പ്രമേഹവും, അമിതവണ്ണവും ഉണ്ടാകുന്നു. എന്നാൽ ഗോതമ്പിനകത്ത് നാരുകൾ അടങ്ങുന്നതിനാൽ കുറച്ച് കഴിക്കുമ്പോഴേക്കും വയർ നിറഞ്ഞതായി തോന്നും എന്നതാണ് പ്രത്യേകത.

ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് മുത്താറി അഥവാ റാഗി. അയൺ ,കാൽസ്യം ഘടകങ്ങൾ ഏറ്റവും കൂടുതൽ അടങ്ങിയ ഒരു ധാന്യമാണ് ഇത്. എന്നാൽ ശരീരഭാരം കുറയ്ക്കുന്നവർ ഇത് കഴിക്കുന്നത് ഉചിതമല്ല. രക്തക്കുറവുള്ളവർക്കും, ശരീരഭാരം കൂട്ടണം എന്ന് കരുതുന്നവർക്കും കഴിക്കാൻ ഉത്തമം റാഗി ആണ്.വണ്ണം കുറയ്ക്കാനും, പ്രമേഹം നിയന്ത്രിക്കാനും നല്ലതാണ് ഓട്സ് എന്ന് കരുതുന്നവർ ആണ് മിക്ക ആളുകളും. ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉള്ള ഒരു ഭക്ഷണമാണ് ഓട്സ്. എന്നാൽ നമ്മൾ കഴിക്കുന്ന ഓട്സിൽ ഈ ആരോഗ്യ ഗുണങ്ങൾ ഉണ്ടോ എന്ന് നമ്മൾ ഉറപ്പു വരുത്തണം. ഹോൾ ഗ്രൈൻ ഓട്സ് ആണ് നാരുകൾ കൂടുതൽ അടങ്ങിയ കാലറി കുറവുള്ള ഭക്ഷണവസ്തു. എന്നാൽ ഇന്ത്യൻ വിപണിയിൽ എത്തുന്ന ഓട്സ് ഇതല്ല. മാത്രമല്ല ഓട്സ് പൊടിച്ചു ഉപയോഗിക്കുകയാണെങ്കിൽ അത് അരിയും ഗോതമ്പും ഉപയോഗിക്കുന്നത് പോലെ തന്നെയാവും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top