Movlog

Movie Express

ബിഗ്ഗ് ബോസ് സീസൺ 3 – ആരാണ് അഭിനയിക്കുന്നത് ? യഥാർത്ഥ സത്യം പുറത്ത്

മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഫെബ്രുവരി 14 നായിരുന്നു ബിഗ് ബോസ് മലയാളം സീസൺ 3 ആരംഭിച്ചത്. 18 മത്സരാർത്ഥികൾ ആണ് ബിഗ് ബോസിൽ പങ്കെടുക്കുന്നത്. പുറം ലോകവുമായി യാതൊരു ബന്ധമില്ലാതെ നൂറിലേറെ ദിവസങ്ങൾ ഒരു വീടിനകത്തു കഴിഞ്ഞു മത്സരിക്കുന്ന വ്യത്യസ്തമായ ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഒന്നിലൊന്ന് മികച്ച മത്സരാർത്ഥികൾ ആണ് ഇത്തവണ ബിഗ് ബോസ് ഹൗസിൽ മത്സരിക്കുന്നത്. കഴിഞ്ഞ എലിമിനേഷൻ റൗണ്ടിൽ ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തേക്കു പോയ മത്സരാർത്ഥിയാണ് ലക്ഷ്മി. പെട്ടെന്ന് കരയുകയും ദേഷ്യപ്പെടുകയും ചെയ്യുമായിരുന്ന ലക്ഷ്മി ഒരു എടുത്തുചാട്ടക്കാരി ആണെന്നുള്ള പൊതുവായ ധാരണ ആയിരിക്കാം ലക്ഷ്മിയുടെ എലിമിനേഷന് കാരണം.

ബിഗ് ബോസ്‌ ഹൗസിൽ തുടരാൻ പ്രാപ്തയായിട്ടുള്ള ഒരു മത്സരാർത്ഥി ആയിരുന്നു ലക്ഷ്മി. ലക്ഷ്മിയെക്കാൾ എലിമിനേഷൻ അർഹിച്ചിരുന്ന മത്സരാർത്ഥി ആയിരുന്നു സായി. ഒരുപാട് ആഗ്രഹങ്ങളും ഉയരങ്ങളും സ്വപ്നം കാണുന്ന സായി വന്നയുടനെ ഉള്ള പോലെ അല്ല ഇപ്പോൾ പെരുമാറുന്നത്. തീരെ ക്ഷമയും വകതിരിവും ഇല്ലാത്ത പെരുമാറ്റം ആണ് ഇപ്പോൾ സായിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്. വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ് ബോസ് ഹൗസിലേക്ക് കടന്നു വന്ന താരങ്ങളാണ് ഫിറോസ്, ഭാര്യ സജ്‌ന മിഷേൽ എന്നിവർ. മികച്ച ഒരു കലാകാരൻ ആണ് ഫിറോസ്. എന്നാൽ ബിഗ് ബോസ് ഹൗസിൽ ഭാര്യയുടെ വിഷമങ്ങൾ കേൾക്കാനും പരിഹരിക്കാനും മാത്രമേ അദ്ദേഹത്തിന് നേരമുള്ളൂ. മിഷേൽ ആകട്ടെ മറ്റു മത്സരാർത്ഥികളുടെ കുറ്റങ്ങൾ കണ്ടു പിടിച്ചു പങ്കു വെക്കുക എന്നല്ലാതെ ഒരു മത്സരാർത്ഥിക്ക് വേണ്ട ഗുണങ്ങൾ ഒന്നും തന്നെ ഇല്ല.

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള കലാകാരനും മത്സരാർത്ഥിയും ആണ് നോബി. മറ്റു പല പരിപാടികളിലും എത്തുന്ന പോലെ തമാശകൾ പറഞ്ഞു മറ്റു മത്സരാത്ഥികളെ ചിരിപ്പിക്കുന്ന നോബി ഒരു നല്ല വ്യക്തിത്വത്തിന് ഉടമ കൂടിയാണെന്ന് ബിഗ് ബോസിലൂടെ പ്രേക്ഷകർക്ക് അറിയാൻ സാധിച്ചു. ബിഗ് ബോസ് ഹൗസിലെ സ്റ്റാർ ആണ് മണിക്കുട്ടൻ. ഒരുപാട് ആളുകൾ അടങ്ങുന്ന ഒരു വീട്ടിൽ താമസിക്കുന്ന ഒരു അംഗത്തിന് വേണ്ട ഗുണങ്ങൾ ആണ് ക്ഷമയും വകതിരിവും. ഇതെല്ലം ഉള്ള ഒരു കുടുംബത്തെ നല്ല പോലെ നയിക്കാൻ പറ്റുന്ന ഒരു മത്സരാർത്ഥി ആണ് മണിക്കുട്ടൻ. നല്ല പക്വതയുള്ള ഒരു വ്യക്തിത്വവും മികച്ച നർത്തകിയുമാണ് സന്ധ്യ. എന്നാൽ ഈ പക്വത ബിഗ് ബോസ് ഹൗസിൽ സന്ധ്യ കാണിക്കുന്നില്ല എന്ന് വേണം കരുതാൻ. കുറച്ചൂടെ സജീവമാവുകയാണെങ്കിൽ പ്രേക്ഷകരുടെ പിന്തുണ ലഭിക്കാവുന്ന ഒരു മത്സരാർഥിയാണ് സന്ധ്യ.

ബിഗ് ബോസ് ഹൗസിൽ ശക്തരായ രണ്ടു മത്സരാർത്ഥികൾ ആണ് ഋതുവും സൂര്യയും. വളരെ പെട്ടെന്ന് വിഷമം വരുന്ന ആൾ ആണ് സൂര്യ എങ്കിൽ ഇമോഷണലി സ്ട്രോങ്ങ് ആയ വ്യക്തിത്വം ആണ് ഋതു. ഇത് വരെ ഉള്ള എപ്പിസോഡുകളിൽ വെച്ച് വളരെ സത്യസന്ധമായ ഒരു വ്യക്തിത്വം ആണ് ഡിംപിൾ .എല്ലാവരുടെയും കാര്യത്തിൽ ഇടപെട്ട് അതിനു പരിഹാരം കണ്ടെത്താൻ ഡിംപിൾ ശ്രമിക്കാറുണ്ട്. ബിഗ് ബോസ് ഹൗസിലെ മികച്ച ഒരു മത്സരാർത്ഥി ആണ് ഭാഗ്യലക്ഷ്മി. പ്രായം മറന്ന് ചെറുപ്പക്കാർക്കൊപ്പം ഊർജസ്വല ആയി മത്സരിക്കാനും പക്വത വേണ്ടയിടത്ത് അത് പോലെ പ്രവർത്തിക്കാനും സാധിക്കുന്ന ശക്തമായ ഒരു മത്സരാർത്ഥി. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനേക്കാൾ അതിനെ വലുതാക്കാൻ ശ്രമിക്കുന്ന ഒരു മത്സരാർത്ഥി ആണ് അഡോണി. പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരുപാട് മിടുക്കുള്ള മത്സരാർത്ഥി ആണ് കിടിലം ഫിറോസ്. എന്നാൽ ചിലപ്പോഴെങ്കിലും ഫിറോസിന്റെ പ്രകടനം അഭിനയമാണോ എന്ന് തോന്നി പോകാറുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top