Movlog

Uncategorized

മോഹൻലാൽ അയാൾക്ക് തോന്നിയത് വിളിച്ചു പറയാനുള്ള വേദിയാണോ ബിഗ് ബോസ്

‘മോഹൻലാൽ അയാൾക്ക് തോന്നിയത് വിളിച്ചു പറയാനുള്ള വേദിയാണോ ബിഗ് ബോസ് ? വൈറലായി നടി രേവതി സമ്പത്തിന്റെ ഫേസ്ബുക് കുറിപ്പ് ! മലയാളം  അടക്കം പല അന്യഭാഷകളിലും ചിത്രീകരിക്കുന്ന television reality show കളിൽ ഒന്നാണ്   ബിഗ് ബോസ്. reality show കളിൽ ഇപ്പോൾ പ്രേക്ഷകർ കൂടുതലും ഇതാണ്. കലാ-കായിക  മേഖലകളില്‍ നിന്നുള്ളവരടക്കം നിരവധി സെലിബ്രിറ്റികളുമായി  മുന്നേറുകയാണ് ബിഗ് ബോസ് സീസണ്‍ 3 ഇപ്പോൾ മലയാളത്തിൽ. കഴിഞ്ഞ സീസണുകളിൽ നിന്ന്സം വ്യത്യസ്തമായി സിനിമ-സീരിയൽ രംഗത്തുനിന്നുള്ളവർ മാത്രം അല്ല ഇത്തവണത്തെ ബിഗ് ബോസ് ലുള്ളത് എന്നതും മറ്റൊരു പ്രത്യേകതയാണ്. ഇപ്പോൾ മൂന്നാം ഘട്ട എലിമിനേഷൻ വരെ എത്തി നിൽക്കുകയാണ് പ്രോഗ്രാം. വളരെ സംഭവ ബഹുലമായി മാറിക്കൊണ്ടിരിക്കുന്നതിന്റെ ഇടയിൽ ആണ് നടി രേവതി സമ്പത്ത് ബിഗ്ന ബോസ്സിനെതിനെ പരസ്യ പ്രസ്താവനയുമായി എത്തിയിരിക്കുന്നത്.  സീസൺ 3 ലെ മോഹൻലാലിൻറെ അവതരണത്തെ കുറിച്ചു ഇപ്പോൾ നിരവധി അഭിപ്രായങ്ങൾ ആണ് സോഷ്യൽ മീഡിയ വഴി ഉയരുന്നത്. സിനിമ സീരിയൽ താരങ്ങൾ മുതൽ നിരവധി പേരാണ് അഭിപ്രായങ്ങൾ പങ്ക് വച്ചുകൊണ്ട് രംഗത്ത് വരുന്നത്. വളരെ positive ആയും negative ആയിട്ടും ആളുകൾ ഇതിനെ കാണാറുന്നുമുണ്ട്.  ഇതുവരെ മോഹൻലാൽ ഒന്നിനെതിരെയും പ്രതികരിക്കുന്നില്ല എന്നായിരുന്നു complaint എന്നാലിപ്പോൾ പ്രതികരിക്കുന്നതിനെതിരെയാണ് complaint. ഇതിനു പിന്നാലെയാണ് ഇപ്പോൾ നടി രേവതി സമ്പത്ത്  നടത്തിയ ഒരു പ്രസ്താവന ബിഗ് ബോസ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഈ ബിഗ് ബോസ്സ് എന്ന മാലിന്യം കണ്ണിൽപ്പെടുമ്പോഴൊക്കെ മനസിലാകാത്തൊരു കാര്യമുണ്ട്.

ഈ മോഹൻലാൽ അയാൾക്ക് തോന്നിയതൊക്കെ വിളിച്ചു പറയുന്നത് കേട്ട് കണ്ടെസ്റ്റന്റ്സ് ‘അയ്യോ ലാലേട്ടാ ‘എന്ന മട്ടിൽ പേടിച്ചു വിറച്ചിരിക്കേണ്ട കാര്യമെന്താണ്”?, എന്ന് ചോദിച്ചുകൊണ്ടാണ് സോഷ്യൽ മീഡിയ വഴി രേവതി തൻറെ പോസ്റ്റ് പങ്ക് വച്ചിരിക്കുന്നത്. രേവതിയുടെ കുറിപ്പ് നമുക്കൊന്ന് നോക്കാം….. ഈ “ബിഗ് ബോസ്സ്” എന്ന മാലിന്യം കണ്ണിൽപ്പെടുമ്പോഴൊക്കെ മനസിലാകത്തൊരു കാര്യമുണ്ട്. ഈ മോഹൻലാൽ അയാൾക്ക് തോന്നിയതൊക്കെ വിളിച്ചു പറയുന്നത് കേട്ട് കണ്ടെസ്റ്റന്റ്സ് ‘അയ്യോ ലാലേട്ടാ ‘എന്ന മട്ടിൽ പേടിച്ചു വിറച്ചിരിക്കേണ്ട കാര്യമെന്താണ്. ആർക്കും നാക്കില്ലേ. ഇവർക്കൊക്കെ പറയാനുള്ളത്, അത് തെറ്റോ ശരിയോ, അയാളുടെ മുഖത്ത് നോക്കി വാ തുറന്ന് പറയണം സ്വന്തം നിലപാടുകൾ. മോഹൻലാൽ വരുന്നതും വിരട്ടൽ തുടങ്ങും, പിന്നെ എല്ലാവരും അങ്ങേരെ പ്ലീസ് ചെയ്യാനുള്ള ശ്രമങ്ങളിൽ ആണ്. ഒരു തവണയെങ്കിലും മിസ്റ്റർ മോഹൻലാൽ വായിൽ തോന്നുന്നത് വിളിച്ചു പറയാൻ തുടങ്ങുന്ന സമയത്ത്, “നിർത്തടോ, ഞാൻ പറയുന്നത് താൻ ആദ്യം മുഴുവൻ കേൾക്ക് മോഹൻലാലെ, എന്നിട്ട് ബാക്കി സംസാരിക്ക് “എന്ന് ബിഗ് ബോസ്സിന്റെ ചരിത്രത്തിൽ ഏതെങ്കിലും കണ്ടെസ്റ്റന്റ്സ് പറയുമോ ആവോ”, എന്ന് പറഞ്ഞുകൊണ്ടാണ് രേവതി പോസ്റ്റ് പങ്ക് വച്ചിരിക്കുന്നത്. ഏതായാലും മോഹൻലാലിനെതിരെയുള്ള നടിയുടെ വിമർശനം ലാലേട്ടൻ ഫാൻസ്‌ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്. പലരും പോസിറ്റീവ് ആയും നെഗറ്റിവ് ആയും ഇതിനെ ഏറ്റെടുത്തിട്ടുണ്ട്. എന്നാൽ രേവതി സമ്പത്തിനെ പോലെയുള്ള contestants ബിഗ്ഗ് ബോസ് ൽ വന്നാൽ അത് മലയാളി പ്രേക്ഷകർക്ക് ഒരു entertainment തന്നെയായിരിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top