Movlog

Movie Express

നമ്മളോട് ഇഷ്ട്ടം നടിച്ചു പങ്കാളി നമ്മളിൽ നിന്നും അകന്നു തുടങ്ങിയോ ? ഇങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ നിങ്ങളെ വഞ്ചിക്കുകയാണ് അവർ

നമ്മുടെ ജീവിത പങ്കാളി എന്നാൽ നമ്മുടെ ജീവിതത്തിൽ വളരെയധികം പ്രാധാന്യം ഉള്ള ആളാണ്. ഇനിയുള്ള നമ്മുടെ ജീവിതം നമ്മൾ അയാൾക്കൊപ്പം ആണ് ജീവിക്കേണ്ടത്. അതുകൊണ്ടു തന്നെ വിശ്വാസം എന്ന് പറയുന്നത് അവിടെ വളരെ അധികം വേണ്ട ഒന്നു തന്നെയാണ്. വിശ്വാസം നഷ്ടപ്പെടുകയാണെങ്കിൽ പിന്നെ ആ ബന്ധത്തിന് യാതൊരു മൂല്യവും ഇല്ലെന്നു പറയുന്നതാണ് സത്യം. നമ്മുടെ ജീവിത പങ്കാളി നമ്മളെ ചതിക്കുകയാണോന്ന് എങ്ങനെയാണ് നമ്മൾ അറിയുന്നത്.? ചില മാറ്റങ്ങൾ കൊണ്ട് നമുക്കത് മനസ്സിലാക്കാൻ സാധിക്കും. അത്തരത്തിലുള്ള ചില കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്.

പങ്കാളിയുടെ സ്വഭാവത്തിലെ വ്യത്യാസമാണ് ഇതിന്റെ തുടക്കമെന്നു പറയുന്നത്. അതുവരെ നമ്മൾ കണ്ട സ്വഭാവമല്ല പങ്കാളിക്ക് എങ്കിൽ, മറ്റൊരാളുമായി പങ്കാളിക്ക് ബന്ധമുണ്ടെന്ന് ഉറപ്പിക്കാം. ഇത്തരം മാറ്റങ്ങൾ കാണുകയാണെങ്കിൽ അത് നമുക്ക് പങ്കാളിയോട് നേരിട്ട് ചോദിക്കുക തന്നെ ചെയ്യാവുന്നതാണ്. ആശയ വിനിമയം കുറയുന്നു എന്നതും പങ്കാളി നമ്മളിൽ നിന്നും അകന്നു തുടങ്ങി എന്നതിന്റെ ഒരു ലക്ഷണം തന്നെയാണ്. മുൻപ് നന്നായി സംസാരിച്ചിരുന്നു ഒരു വ്യക്തിയുടെ സംസാരം കുറയ്ക്കുമ്പോൾ നമ്മുടെ ഒപ്പം സമയം ചിലവഴിക്കാതെ ഇരിക്കുമ്പോൾ ഒരു കാര്യവും നമ്മളോട് ഷെയർ ചെയ്യാതെ ഇരിക്കുമ്പോൾ ഇതൊക്കെ ഒരു വലിയ മാറ്റങ്ങൾ തന്നെയാണ്. ഈ മാറ്റങ്ങൾ എന്താണെന്ന് നന്നായി തന്നെ ശ്രദ്ധിക്കുക.

പരസ്പരം സംസാരിച്ചു പ്രശ്നങ്ങൾ പരിഹരിക്കുക. നമ്മളോട് സംസാരിക്കാൻ സമയം ഇല്ലെങ്കിലും ഫോണിൽ നോക്കി ഇരിക്കാൻ സമയം ഉള്ള ഒരു വ്യക്തിയാണ് പങ്കാളി എങ്കിൽ തീർച്ചയായും ഇത് സംശയിക്കേണ്ട മാറ്റം തന്നെയാണ്. അത്തരം ലക്ഷണങ്ങൾ കാണുകയാണെങ്കിൽ അതിന് കൂടുതൽ ശ്രദ്ധ നൽകേണ്ടതും അത്യാവശ്യമാണ്. അഭിപ്രായ വ്യത്യാസങ്ങൾ ശ്രദ്ധിക്കേണ്ട ഒന്നാണ്. ഒരു അഭിപ്രായം ഉണ്ടായിരുന്ന കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസം വരുമ്പോഴും എന്ത് കാര്യം പറഞ്ഞാലും നമ്മളോട് യോജിക്കാതെ വരുന്ന പ്രതികരണങ്ങൾ കാണുമ്പോഴും സ്വാഭാവികമായും സംശയം ഉണ്ടാകണം.

എല്ലാ കാര്യങ്ങളും ഒരു പുകമറയോടെ മാത്രം സംസാരിക്കുന്ന, നമ്മളോട് ഒന്നും തുറന്നു പറയാതിരിക്കുന്ന, ഏതു പ്രവർത്തിയിലും ഒരു കള്ളത്തരം കാണിക്കുന്ന ഒരു കാര്യത്തിലും കൃത്യത ഉണ്ടാവാതെ ഇരിക്കുന്ന രീതികൾ ഒക്കെ കണ്ടാൽ പങ്കാളി നമ്മളിൽ നിന്ന് അകന്നു തുടങ്ങി എന്നുള്ളതിന്റെ ലക്ഷണങ്ങളാണ് ഇവയൊക്കെ. മാനസികമായി നമ്മളോട് അടുപ്പം കാണിക്കുന്നില്ലെങ്കിലും എപ്പോഴും ഹാപ്പിയായിരിക്കുന്നുണ്ടെങ്കിൽ ഇത്തരത്തിൽ ഹാപ്പിയായി ഇരിക്കുന്നതും ചിരിച്ച് ഇരിക്കുന്നതുമെല്ലാം മറ്റൊരു ലക്ഷണം കൂടി ആണെന്ന് ഓർക്കുക.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top