Movlog

Kerala

മകന്റെ വിവാഹത്തിനു പിന്നാലെ പുലിവാല് പിടിച്ചു രവി പിള്ള ! സംഭവം ഇങ്ങനെ

കേരളത്തിന്റെ യശസ് ലോകമെമ്പാടും എത്തിച്ച വ്യവസായ പ്രമുഖനാണ് രവി പിള്ള. ആർപി ഗ്രൂപ്പ് എന്ന പേരിൽ ലോകമെമ്പാടും ബിസിനസ് സാമ്രാജ്യം ഉള്ള മലയാളികളുടെ അഭിമാനമാണ് രവിപിള്ള. കഴിഞ്ഞ ദിവസമായിരുന്നു രവിപിള്ളയുടെ മകൻ ഗണേഷിന്റെ വിവാഹം. ഗുരുവായൂർ അമ്പലത്തിൽ വച്ച് ആയിരുന്നു ആഡംബര പൂർണമായ വിവാഹം. രവി പിള്ളയുടെ മകളുടെ വിവാഹവും സമൂഹമാധ്യമങ്ങളിൽ ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ വളരെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു മകന്റെ വിവാഹാഘോഷം. ചടങ്ങിൽ താരരാജാവ് മോഹൻലാലും ഭാര്യ സുചിത്രയും പങ്കെടുത്തത് ഏറെ ശ്രദ്ധേയമായി.

കോടികൾ മുടക്കിയ മകന്റെ വിവാഹത്തിന് പിന്നാലെ കേസുകളും വിവാദങ്ങളും ആണ് രവി പിള്ളയെ തേടിയെത്തിയിരിക്കുന്നത്. ഗുരുവായൂർ അമ്പലത്തിൽ ആർഭാടമായി വിവാഹം നടത്തിയതിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ഗുരുവായൂരമ്പലത്തിൽ വെച്ച് 12 പേർ മാത്രം പങ്കെടുക്കാവൂ എന്ന നിയന്ത്രണങ്ങൾ നിലനിൽക്കെ വിവാഹചടങ്ങുകളിൽ ആയിരം പേരേ പങ്കെടുപ്പിച്ചു എന്നത് വലിയ വിവാദമായിരിക്കുകയാണ്. ഇതുകൂടാതെ ഗുരുവായൂർ സന്നിധിയിലെ പ്രവേശനകവാടവും മറ്റും പൂക്കൾ കൊണ്ട് അലങ്കരിച്ചതിനും ചോദ്യങ്ങൾ ഉയരുന്നുണ്ട്.

ഇതിനെ പറ്റിയുള്ള വിശദീകരണം ഗുരുവായൂർ ദേവസ്വം ബോർഡിനോട് തേടിയിരിക്കുകയാണ് ഹൈക്കോടതി. ഒരാഴ്ചയ്ക്കകം വിശദീകരണം നൽകണം എന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. പ്രവേശനകവാടവും നടപ്പന്തൽ പൂക്കൾകൊണ്ട് അലങ്കരിക്കാൻ അനുവാദം നൽകിയിട്ടില്ല എന്നും വെഡിങ് കമ്പനി നേരിട്ട് എത്തി അനുവാദം കൂടാതെ ഇങ്ങനെ ചെയ്തതാണെന്നും ഗുരുവായൂർ ദേവസ്വം വകുപ്പ് പ്രതികരിച്ചു. വിവാഹത്തിനുശേഷം അമ്പലത്തിനോട് ചേർന്ന് ആയിരം പേർക്കുള്ള വിരുന്നു കൂടെ നടത്തിയത് വലിയ ചർച്ചാവിഷയമായിരിക്കുകയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

To Top