Movlog

India

നീല വെള്ള റേഷൻ കാർഡിന് കൂടുതൽ ആനുകൂല്യങ്ങൾ.അപേക്ഷിക്കേണ്ടത് ഇങ്ങനെ. അറിയിപ്പ് പരമാവധി ആളുകളിലേക്ക് എത്തിക്കു !

നീല വെള്ള റേഷൻ കാർഡ് ഉടമകൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ബിപിഎൽ പട്ടികയിലേക്ക് എപിഎൽ കാർഡുടമകൾക്ക് ഏകദേശം ഒരു ലക്ഷത്തിലധികം ആളുകൾക്ക് മാറുവാൻ ആയി സമയം അനുവദിച്ചിട്ടുണ്ട്. അനർഹമായി ബി പി എൽ കാർഡുകൾ കൈവശംവെച്ചിരിക്കുന്ന വർക്ക് ജൂലൈ 15 വരെയായിരുന്നു പൊതു വിഭാഗത്തിലേക്ക് സ്വമനസാലെ മാറുവാൻ ഉള്ള അവസരം നൽകിയത്. ഈ കാലാവധി അവസാനിച്ചതോടെ വീടുകൾ കയറി പരിശോധന ആരംഭിച്ചിരിക്കുകയാണ് ഉദ്യോഗസ്ഥർ. പാലക്കാട് ജില്ലയിൽ നിരവധി ആളുകളുടെ റേഷൻ കാർഡുകളാണ് പരിശോധനയിൽ പിടികൂടിയത്. പാലക്കാട് പരിശോധനകൾ ശക്തമായിരിക്കുകയാണ്. ബാക്കി ജില്ലകളിലും ഉടൻ തന്നെ പരിശോധനകൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

താലൂക്ക് സപ്ലൈ ഓഫീസർമാരുടെയും റേഷൻ ഇൻസ്പെക്ടർ മാരുടെയും നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. കാർഡുകൾ പിടികൂടുന്നതിന് പുറമേ കനത്ത പിഴയും ഈടാക്കുന്നുണ്ട്. ഈ രീതിയിലായിരിക്കും സംസ്ഥാനത്ത് ഇനി നടപടികളെടുക്കുക. ഇതിലൂടെ എപിഎൽ പട്ടികയിൽനിന്നും ബിപിഎൽ പട്ടികയിലേക്ക് മാറുവാനുള്ള അവസരവും ഒരുപാട് ആളുകൾക്ക് ലഭിച്ചിരിക്കുകയാണ്. ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ ഔദ്യോഗികമായി തന്നെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചു. അപേക്ഷകൾ ലഭിച്ചതിനുശേഷം കൂടുതൽ പരിശോധനകൾ നടത്തി മാത്രമായിരിക്കും എപിഎൽ പട്ടികയിൽനിന്നും ബിപിഎൽ പട്ടികയിലേക്ക് മാറ്റുക. നിരവധി ആളുകളാണ് അനർഹമായ രീതിയിൽ മുൻഗണന റേഷൻ കാർഡുകൾ കൈവശം വെച്ചിരിക്കുന്നത് ആയി കണ്ടെത്തിയത്. മുൻഗണന വിഭാഗത്തിലേക്ക് മാറുവാൻ അർഹരായവർ എത്രയും പെട്ടെന്ന് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. ആദ്യം സമർപ്പിക്കുന്ന അവരുടെ അപേക്ഷ ആയിരിക്കും ആദ്യം പരിഗണിക്കുക.

നിർധനയും നിരാലംബരുമായ സ്ത്രീ ഗൃഹനാഥനായ കുടുംബം, വിധവ ഗൃഹനാഥനായ കുടുംബം, അവിവാഹിതയായ അമ്മ, ഉപേക്ഷിക്കപ്പെട്ട സ്ത്രീ നയിക്കുന്ന കുടുംബം, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ മാനദണ്ഡങ്ങൾ പ്രകാരം ബിപിഎൽ പട്ടികയിൽ ഉൾപ്പെട്ട കുടുംബങ്ങൾ, പട്ടികവർഗ്ഗ വിഭാഗം, ആശ്രയ പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളവർ, കുടുംബത്തിൽ ആർക്കെങ്കിലും എയ്ഡ്‌സ്, ക്യാൻസർ,ഓട്ടിസം, ശാരീരിക മാനസിക വെല്ലുവിളികൾ, എൻഡോസൾഫാൻ ബാധിതർ, സ്ഥിരമായി ഡയാലിസിസിന് വിധേയമാകുന്നവർ , ഹൃദയം കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായവർ, പക്ഷാഘാതം കാരണം പരസഹായമില്ലാതെ ജീവിക്കാൻ കഴിയാത്തവർ, ശരീരം തളർന്നവർ എന്നിവർക്കെല്ലാം ബിപിഎൽ കാർഡിലേക്ക് മാറുവാനുള്ള അപേക്ഷ ഇപ്പോൾ സമർപ്പിക്കാൻ സാധിക്കും. റേഷൻ കാർഡിൽ ഉൾപ്പെട്ട അംഗത്തിന്റെ പേരിൽ ആണ് വീട് എങ്കിൽ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും വീടിന്റെ വിസ്തൃതി തെളിയിക്കുന്ന രേഖകളും, ഇനി വാടകയ്ക്ക് ഉള്ള വീടാണെങ്കിൽ താമസ സർട്ടിഫിക്കറ്റ് കോപ്പി, വാടക അഗ്രിമെന്റ് കോപ്പി എന്നിവ കയ്യിൽ കരുതണം. റേഷൻ കാർഡിലെ കോപ്പുകളും രോഗമുള്ളവർ ഉണ്ടെങ്കിൽ രോഗം തെളിയിക്കുന്ന രേഖകളും കരുതണം. അപേക്ഷയിൽ റേഷൻ കാർഡ് നമ്പർ ഇതിനുപുറമേ നിങ്ങളുടെ മൊബൈൽ നമ്പറും എഴുതണം. പരിശോധനകൾക്കുശേഷം അർഹരാണ് എങ്കിൽ ബിപിഎൽ പട്ടികയിലേക്ക് പരിഗണിക്കുന്നതായിരിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top