Movlog

Movie Express

ഇതുപോലെ എന്നോട് മറ്റൊരാൾ ഇടപഴകുന്നത് അവനു ഇഷ്ട്ടമല്ല ! മനസ്സ് തുറന്നു താരം

“കിറിക് പാർട്ടി” എന്ന കന്നഡ ചിത്രത്തിലൂടെ 2016ൽ അഭിനയരംഗത്തേക്ക് ചുവടുവെച്ച രശ്‌മിക മന്ദന പിന്നീട് “ചലോ” എന്ന ചിത്രത്തിലൂടെ തെലുങ്കിലേക്കും കടന്നു. വിജയ് ദേവരകൊണ്ടയുടെ നായികയായി “ഗീതാഗോവിന്ദം” എന്ന സിനിമയിലൂടെയാണ് രശ്മിക ഏറെ ശ്രദ്ധേയമായത്. കേരളത്തിലെ തിയേറ്ററുകളിൽ പോലും മികച്ച സ്വീകാര്യതയാണ് ഈ ചിത്രത്തിന് ലഭിച്ചത്. പിന്നീട് കന്നഡയിലും തെലുങ്കിലും ആയി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് താരം. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടുതന്നെ വൈറൽ ആകാറുണ്ട് .

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ആളും ആയിട്ടുള്ള ചിത്രം പങ്കുവയ്ക്കുകയാണ് രശ്മിക മന്ദാന. ഓറ എന്ന രശ്മികയുടെ വളർത്തുനായ ആണ് ഇപ്പോൾ തരംഗമാകുന്നത്. മേക്കപ്പ് ചെയ്തുകൊണ്ടിരിക്കുന്ന രശ്മിയുടെ മടിയിൽ ഓറ ഇരിക്കുന്നത് ചിത്രങ്ങളിൽ കാണാൻ സാധിക്കും. മേക്കപ്പ് ആർട്ടിസ്റ്റ് രശ്മികയുടെ അടുത്ത് നിൽക്കുന്നത് അതിന് സഹിക്കുന്നില്ല. മേക്കപ്പ് ചെയ്യുന്ന ബ്രഷ് പോലും കടിക്കാൻ നോക്കുന്നത് വ്യക്തമായി കാണാം. രശ്മികയോട് ആരും അധികം അടുത്തിടപഴകുന്നത് ഓറക്ക് ഇഷ്ടമല്ല എന്നാണ് താരം പങ്കുവെച്ചത്. കാർത്തി നായകനായ തമിഴ് ചിത്രത്തിലായിരുന്നു രശ്മിക ഏറ്റവുമൊടുവിൽ അഭിനയിച്ചത്.

ഈ ചിത്രത്തിന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ തമിഴ്നാടിനോടും തമിഴ് സംസ്കാരത്തോടും തോന്നിയ ഇഷ്ടത്തെ കുറിച്ച് താരം തുറന്നു പറഞ്ഞിരുന്നു. തമിഴ്നാട്ടിലെ ഭക്ഷണം ഒരുപാട് ഇഷ്ടമായി എന്നും തമിഴ് സംസ്കാരത്തോട് എന്തെന്നില്ലാത്ത പ്രണയം തോന്നിയിട്ടുണ്ട് എന്നും താരം പറഞ്ഞു. ഒരു തമിഴ് യുവാവിനെ വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടെന്നും തമിഴ്നാടിന്റെ മരുമകളായി ഒരു ദിവസം ഞാൻ വരുമെന്നും രശ്മിക മന്ദന അഭിമുഖത്തിൽ പറഞ്ഞു. അടുത്തിടെ ജീവിതത്തിൽ പ്രധാനപ്പെട്ട ഒരു നേട്ടം രശ്മിക കൈവരിച്ചിരുന്നു. ലാൻഡ് റോവറിന്റെ ഏറ്റവും പുതിയ വാഹനം ആയിരുന്നു താരം സ്വന്തമാക്കിയത്. സമൂഹമാധ്യമങ്ങളിലൂടെ രശ്മിക തന്നെയായിരുന്നു ഇക്കാര്യം പുറത്തുവിട്ടത്. ഇതുവരെയുള്ള തന്റെ എല്ലാ ഉയർച്ചയിലും താഴ്ചയിലും ഒപ്പമുണ്ടായിരുന്ന എല്ലാവർക്കും നന്ദി അറിയിച്ചു കൊണ്ടായിരുന്നു താരം ഇക്കാര്യം പങ്കുവെച്ചത്

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top