Movlog

Film News

രഞ്ജിനി ഹരിദാസിനു ഇതെന്തുപറ്റി – താരത്തിന്റെ പുതിയ ചിത്രം കണ്ടു ഞെട്ടൽ മാറാതെ ആരാധകർ !

മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു അവതാരകയാണ് രഞ്ജിനി ഹരിദാസ്. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് മുന്നിൽ എത്തിയ ആ മംഗ്ളീഷുകാരിയായ അവതാരക ആദ്യം ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയെങ്കിലും വളരെ കുറച്ചു കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരി ആയി മാറി. പിന്നീട് നിരവധി അവാർഡ് ഷോകളും , റിയാലിറ്റി ഷോകളും അവതരിപ്പിച്ചു രഞ്ജിനി ഹരിദാസ്. വേറിട്ട അവതരണ ശൈലി കൊണ്ട് മാത്രമല്ല ശക്തമായ നിലപാടുകൾ കൊണ്ടും ഏറെ ശ്രദ്ധേയമായിരുന്നു രഞ്ജിനി.

അവതരണത്തിന് പുറമെ അഭിനയത്തിലും ഒരു കൈ നോക്കിയിട്ടുള്ള താരം ബിഗ് ബോസ് മലയാളം സീസൺ 1 ൽ മത്സരാർത്ഥി ആയി എത്തിയിട്ടുണ്ട്. രഞ്ജിനി ഹരിദാസ് എന്ന വ്യക്തിയെ കുറിച്ചതും അവരുടെ കുടുംബത്തെ കുറിച്ചും എല്ലാം മലയാളികൾ കൂടുതൽ അരിഞ്ഞത് ബിഗ് ബോസിലൂടെ ആണ്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. രഞ്ജിനി പങ്കു വെക്കുന്ന കുറിപ്പുകളും ചിത്രങ്ങളും നിമിഷ നേരം കൊണ്ട് തന്നെ വൈറൽ ആവാറുമുണ്ട്. ഇപ്പോഴിതാ രഞ്ജിനിയുടെ ഏറ്റവും പുതിയ ചിത്രം കണ്ടിട്ടുള്ള നടുക്കത്തിൽ ആണ് ആരാധകർ ഇപ്പോൾ.

മുടി മൊട്ടയടിച്ച ലുക്കിൽ ഉള്ള ചിത്രം ആണ് രഞ്ജിനി ഹരിദാസ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെച്ചത്. രഞ്ജിനിക്ക് ഇത് എന്ത് പറ്റി എന്നാണ് ആരാധകർ ഒന്നടങ്കം ചോദിക്കുന്നത്. കഴിഞ്ഞ ദിവസം വരെ യാതൊരു കുഴപ്പമില്ലായിരുന്നല്ലോ , പിന്നെ ഇത് എന്ത് സംഭവിച്ചു എന്ന് ചോദിച്ചും ഒരുപാട് പേർ മുന്നോട്ട് വന്നിട്ടുണ്ട്. എന്നാൽ ബോറടിച്ചപ്പോൾ ചെയ്തതാണ് എന്നാണ് രഞ്ജിനി ചിത്രത്തിനൊപ്പം പങ്കു വെച്ചത്. ചിത്രത്തിനൊപ്പമുള്ള സ്നാപ്ചാറ്റ് ഹാഷ്ടാഗ് കണ്ടിട്ട് ചിത്രം എഡിറ്റ് ചെയ്തതാണോ എന്ന സംശയവും ഉയരുന്നുണ്ട്. ഏതെങ്കിലും ഫിൽറ്റർ ഉപയോഗിച്ച് എടുത്ത ചിത്രമാണോ എന്നും ആരാധകർ രഞ്ജിനിയോട് ചോദിക്കുന്നുണ്ട്.

അടുത്തിടെ താരത്തിന്റെ പ്രണയ വാർത്തകൾ ആയിരുന്നു സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നത്. പ്രണയദിനത്തിൽ രഞ്ജിനി പങ്കു വെച്ച ചിത്രങ്ങൾ ആയിരുന്നു അതിനു കാരണം. ഇതിന് വിശദീകരണവുമായി രഞ്ജിനി തന്നെ മുന്നോട്ട് വന്നിരുന്നു. താൻ പ്രണയത്തിലാണെന്നും എന്നാൽ വിവാഹം കഴിക്കാൻ തയ്യാറല്ല എന്നും രഞ്ജിനി വ്യക്തമാക്കി. 2000 ലെ ഫെമിന മിസ് കേരളയിൽ മിസ് കേരളം പട്ടം കരസ്ഥമാക്കിയ താരമാണ് രഞ്ജിനി ഹരിദാസ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top