Movlog

Movie Express

സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായി റാണ ദഗ്ഗുബാട്ടി -മിഹീക ബജാജിന്റെ മെഹന്തി ചിത്രങ്ങൾ .

തെന്നിന്ത്യൻ പ്രേക്ഷർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന വിവാഹമാണ് റാണ ദഗ്ഗുബാട്ടി -മിഹീക ബജാജിന്റെത് .”ബാഹുബലി ” എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ അന്താരാഷ്ട്ര ശ്രദ്ധ വരെ നേടിയ നടൻ ആണ് റാണ ദഗ്ഗുബാട്ടി .നായകന്റെ അത്ര അതന്നെ പ്രാധാന്യമുള്ള പ്രതിനായക വേഷം അതിഗംഭീരമായി കൈകാര്യം ചെയ്ത റാണയുടെ ജീവിതത്തിലേക്ക് ഒരു പുതിയ അതിഥി കൂടി വരികയാണ് .ആഗസ്റ്റ് 8 നാണ് റാണയും പ്രണയിനി ആയ മിഹീകയും വിവാഹം കഴിക്കുന്നത് .വിവാഹത്തിനോട് അനുബന്ധിച്ചുള്ള ചടങ്ങുകൾ കഴിഞ്ഞ ദിവസം മുതൽക്കേ മിഹീകയുടെ വീട്ടിൽ ആരംഭിച്ചിരുന്നു .

വളരെ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു ഹൽദി .മഞ്ഞ ലെഹെങ്കയിൽ അതീവ സുന്ദരിയായി മിഹീക തിളങ്ങി .മെഹെന്തി ചടങ്ങുകളിൽ പിങ്ക് ലെഹെങ്കയണിഞ്ഞാണ് മിഹീക എത്തിയത് .വരൻ റാണാ ദഗ്ഗുബാട്ടിയും മിഹീകയുടെ വീട്ടിൽ നടന്ന ചടങ്ങുകളിൽ പങ്കെടുത്തു .സിനിമ മേഖലയിൽ നിന്ന് സാമന്ത അക്കിനേനി  ചടങ്ങുകളുടെ ഭാഗമായി .തെലുങ്ക് ആചാരങ്ങൾ പ്രകാരമുള്ള ചടങ്ങുകൾ ആണ് റാണയുടെ വീട്ടിൽ നടക്കുന്നത് .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top