Movlog

Movie Express

മുകേഷേട്ടന്റെ പ്രിയപ്പെട്ട ഒരാളുടെ വിവാഹമാണ് എന്ന് പറഞ്ഞാണ് ഇറങ്ങിയത് – അനുഭവം പങ്കു വെച്ച് രമേശ് പിഷാരടി

1982 ൽ പുറത്തിറങ്ങിയ “ബലൂൺ” എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് മുകേഷ്. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും എത്തിയ മുകേഷ് നായകനായും, സഹനടനായും, ഹാസ്യതാരമായും, നിർമ്മാതാവായും പ്രേക്ഷകരുടെ മനംകവർന്നു. അഭിനയത്തിന് പുറമെ രാഷ്ട്രീയത്തിലേക്കും ചുവടുവച്ച മുകേഷ് നാടകങ്ങളിലൂടെയാണ് സിനിമയിലേക്ക് കടന്നുവരുന്നത്. നാടകരംഗത്ത് സജീവമായിരുന്ന ഓ മാധവനും വിജയകുമാരിയുമാണ് മുകേഷിന്റെ മാതാപിതാക്കൾ. ആദ്യകാല നായികയായിരുന്ന സരിതയെ ആണ് മുകേഷ് വിവാഹം കഴിച്ചത്. എന്നാൽ ഈ വിവാഹബന്ധത്തിന് അൽപ്പായുസ്സ് ആയിരുന്നു.

വിവാഹ ബന്ധം വേർപെടുത്തിയ മുകേഷ് 2013ലാണ് നർത്തകിയായ മേതിൽ ദേവികയെ വിവാഹം കഴിക്കുന്നത്. സംഗീത നാടക അക്കാദമി പുരസ്ക്കാര ജേതാവും പാലക്കാട് രാമനാഥപുരം മേതിൽ കുടുംബാംഗവും ആയ ദേവിക പ്രശസ്ത മോഹിനിയാട്ടം കലാകാരി ആണ്. ഒരു റിയാലിറ്റി ഷോയിൽ വിധികർത്താവായി എത്തിയതോടെയാണ് മലയാളികൾക്ക് ദേവിക സുപരിചിതയാവുന്നത്. എംഎ ഡാൻസിന് സ്വർണമെഡൽ ജേതാവ് കൂടിയാണ് മേതിൽ ദേവിക. മുകേഷിന്റെയും ദേവികയുടെയും വിവാഹത്തെക്കുറിച്ച് രമേശ് പിഷാരടി പറഞ്ഞ കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

ഒരു ദിവസം ഷൂട്ടിങ്ങിനിടയിൽ തനിക്ക് ആറുമണിക്ക് പോകണമെന്നും വേണ്ടപ്പെട്ട ഒരാളുടെ വിവാഹം ആയതിനാൽ നിർബന്ധമായി വിടണമെന്നും മുകേഷ് പറഞ്ഞു. താൻ പോയില്ലെങ്കിൽ ആ ബന്ധം തകരും എന്ന് പറഞ്ഞ് മുകേഷ് അവിടെ നിന്നും പോയി. അടുത്ത ദിവസത്തെ പത്രം കണ്ടപ്പോൾ താൻ ഞെട്ടി എന്ന് പിഷാരടി പറയുന്നു. മുകേഷും മേതിൽ ദേവികയും വിവാഹിതരായി എന്ന വാർത്തയാണ് പിഷാരടി കണ്ടത്. സെറ്റിലുള്ളവരെ എല്ലാം പറ്റിച്ച് സ്വന്തം വിവാഹത്തിനായി പോയതായിരുന്നു മുകേഷ്. ഇവരെ പരസ്പരം പരിചയപ്പെടുത്തി കൊടുത്ത ഇടനിലക്കാരൻ താനാണെന്നും പിഷാരടി വ്യക്തമാക്കി. രമേശ് പിഷാരടിയുടെ വിവാഹാലോചന ശക്തമായി നടന്നിരുന്ന സമയത്ത് ദേവികയുമൊത്ത് പരിപാടിക്ക് പോയിരുന്നു. അങ്ങനെയൊരിക്കൽ ഖത്തർ ഷോ കഴിഞ്ഞ് എയർപോർട്ടിൽ സംസാരിച്ചു നിൽക്കുമ്പോഴാണ് ദേവികയെ മുകേഷിന് പരിചയപ്പെടുത്തി കൊടുക്കുന്നത്. ആ പരിപാടിയിൽ ചീഫ് ഗസ്റ്റ് മുകേഷ് ആയിരുന്നു. ഈ സംഭവത്തിനുശേഷം ആറ് ഏഴ് വർഷം കഴിഞ്ഞായിരുന്നു ഇവരുടെ വിവാഹമെന്നും പിഷാരടി കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top