14 ദിവസത്തെ പോലീസ് കസ്റ്റഡി ആവിശ്യപ്പെട്ട് കോടതിയിൽ എത്തിയെങ്കിലും ഇടക്കാല ജാമ്യം നൽകി വഞ്ചിയൂർ കോടതി. ഇന്ന് വെളുപ്പിനു അഞ്ചുമണിയോടെ ആണ് ഇരാറ്റുപേട്ടയിലെ വീട്ടിൽ തിരുവനന്തപുരം പോലീസ് നേരിട്ട് എത്തി പി സി ജോർജിനെ അറസ്റ്റ് ചെയ്തത്. ജാമ്യം പോലും ലഭിക്കാത്ത വകുപ്പുകൾ ചാർത്തി പോലീസ് കൃത്യമായി മുന്നോട്ട് പോയെങ്കിലും മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചു നൽകുകയായിരുന്നു.
മത വിദ്വേഷം പടർത്തി എന്ന കാരണം കാണിച്ചാണ് പോലീസ് പി സി ക്ക് എതിരെ കേസ് എടുത്ത് നടപടി സ്വീകരിച്ചത്. മുസ്ലിം സമുദായത്തിൽ പെട്ട ആളുകളെ കുറിച്ചുള്ള തീവ്ര ഭാഷ പ്രയോഗം കടുത്തു പോവുകയും മറ്റുള്ള മതക്കാരെ പറ്റിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ കിടപ്പ് എന്ന് വരെ പറഞ്ഞു വെയ്ക്കുകയും മത സ്പർദ്ധ ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തതിനായിരുന്നു കേസ്
എന്നാൽ ഞായറാഴ്ച അതും മെയ് ഒന്നാം തിയതി അവധി കൂടെ ആയതിനാൽ സർക്കാരിന്റെ നടപടി അനാവശ്യമാണ് എന്ന് പി സി യുടെ മകൻ ഷോൺ ജോർജ് അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. എന്നാൽ എവിടെയാണ് ഹാജരാകേണ്ടത് എന്ന് അറിയുകയാണേൽ അവിടെ വന്നു ഹാജരാകാൻ മടി ഇല്ലാത്ത തന്റെ പിതാവിനെ വെളുപ്പാം കാലത്ത് വന്നു അറസ്റ് ചെയ്തത് ശരിയല്ല എന്ന നിലപാടിൽ ആയിരുന്നു ഷോൺ. ഇതോടെ സ്വന്തം കാറിൽ പോലീസ് എസ്സ്‌കോർട്ടിൽ ആണ് തിരുവനന്തപുരത്തേക്കു യാത്ര തിരിച്ചത്.
ജാമ്യം ലഭിച്ചു പുറത്ത് വന്ന പി സി പറഞ്ഞത് താൻ ഇപ്പോഴും പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നു എന്നുതന്നെയാണ്. ഉപാധികളോടെ ഉള്ള ജാമ്യം ആണ് മജിസ്‌ട്രേറ്റ് നൽകിയിരിക്കുന്നത്. ഒരു സാമാന്യ മര്യാദയുടെ പുറത്താണ് ഇക്കാര്യങ്ങൾ മാധ്യമങ്ങളോട് പറയുന്നത് എന്നും പി സി വ്യക്തമാക്കി. മജിസ്‌ട്രേറ്റ് ആശ കോശിക്ക് മുന്നിൽ വെറും പത്ത് മിനുട്ടോളം സമയം കൊണ്ട് തന്നെ നടപടികൾ പൂർത്തീകരിച്ചു പി സി പുറത്ത് വരികയാണ് ഉണ്ടായത്.
