Movlog

Movie Express

ലണ്ടനിൽ വെച്ച് പ്രിയദർശനും ശ്രീനിവാസനും “വന്ദന”ത്തിലെ ഗാഥയെ കണ്ട അനുഭവം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നു.

മലയാള സിനിമകളിൽ എക്കാലത്തെയും മികച്ച സൂപ്പർഹിറ്റ് ചിത്രമാണ് “വന്ദനം”. പതിവ് പ്രണയ സിനിമകൾ പോലെ സന്തോഷകരമായ ഒരു ക്ലൈമാക്സ് അല്ലാതെ പ്രേക്ഷകരെ വേദനിപ്പിച്ച ഒരു ക്ലൈമാക്സ് ആയിരുന്നു ഈ ചിത്രത്തിന്. ഇന്നും സിനിമയുടെ ക്ലൈമാക്സ് രംഗം കാണുമ്പോൾ മലയാളികളുടെ മനസ്സിൽ ഒരു നൊമ്പരം ഉണ്ടാവുന്നു. പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ ഒന്നാണ് “വന്ദനം”. പി കെ ആർ പിള്ള നിർമിച്ച ചിത്രത്തിൽ പുതുമുഖ നായിക ആയ ഗിരിജ ഷെട്ടാർ ആണ് അഭിനയിച്ചത്. മോഹൻലാൽ അവതരിപ്പിച്ച ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രത്തിന്റെ നായിക ഗാഥ ആയി എത്തിയത് ഗിരിജ ആയിരുന്നു. ഈ ഒരൊറ്റ കഥാപാത്രം കൊണ്ട് ഗിരിജ മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കുകയായിരുന്നു.

മലയാളികൾ ഇന്നും ഓർത്തിരിക്കുന്ന താരം ലണ്ടൻ സ്വദേശിനി ആണ്. മോഹൻലാലും ഗിരിജയ്ക്കും പുറമെ നെടുമുടി വേണു, മുകേഷ്, സുകുമാരി, സോമൻ, ജഗദീഷ് തുടങ്ങി വലിയ താരനിര തന്നെ ഉണ്ടായിരുന്നു ഈ ചിത്രത്തിൽ. മലയാളത്തിൽ മറ്റു സിനിമകൾ ഒന്നും ചെയ്തില്ലെങ്കിലും ഇന്നും മലയാളികൾ ഗിരിജയെ ഓർക്കുന്നു. മണിരത്നം സംവിധാനം ചെയ്‌ത “ഗീതാഞ്ജലി” എന്ന തെലുങ്ക് സിനിമയിലൂടെ ആണ് ഗിരിജ അഭിനയത്തിലേക്ക് ചുവട് വെക്കുന്നത്. ഈ ചിത്രത്തിലെ “ഓ പ്രിയേ പ്രിയേ ” എന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധേയമായിരുന്നു. ആകെ ആറു സിനിമകളിൽ മാത്രം അഭിനയിച്ചിട്ടുള്ള ഗിരിജ പിന്നീട് ലണ്ടനിലേക്ക് മടങ്ങുകയായിരുന്നു.

ഒരു ലണ്ടൻ യാത്രയ്ക്കിടെ സംവിധായകൻ പ്രിയദർശനും ശ്രീനിവാസനും ഗിരിജയെ കാണാൻ പോയ അനുഭവമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഗിരിജയെ കാണുവാൻ ആയി ശ്രീനിവാസനും പ്രിയദർശനും അവരുടെ വീട്ടിൽ എത്തിയെങ്കിലും ഗിരിജ പുറത്തു പോയതിനാൽ കാണാതെ മടങ്ങേണ്ടി വന്നു. തിരിച്ചു വരുന്ന വഴിക്ക് റോഡ് സൈഡിൽ ഗിരിജയെ കണ്ടു അവർ ഞെട്ടുകയായിരുന്നു. ട്രാഫിക്കിൽ സിഗ്നൽ കാത്തുനിൽക്കുന്ന വാഹനങ്ങളുടെ ഗ്ളാസ് തുടക്കുന്ന ഗിരിജയെ ആണ് കാണാൻ സാധിച്ചത്. ലോകപ്രശസ്തയായ വ്ലോഗറും പത്ര പ്രവർത്തകയായിരുന്ന ഗിരിജ കാറിന്റെ ഗ്ലാസ് തുടക്കുന്നതുൾപ്പെടെ പല ജോലികളും ചെയ്താണ് വരുമാനം കണ്ടെത്തിയത്.

“വന്ദനം” എന്ന സിനിമയ്ക്ക് ശേഷം മോഹൻലാലിനെയും ഗിരിജയെയും കേന്ദ്ര കഥാപാത്രങ്ങൾ ആക്കി പ്രിയദർശൻ “ധനുഷ്‌കോടി” എന്ന സിനിമ ചെയ്യാൻ തയ്യാറെടുത്തിരുന്നു. “വന്ദന” ത്തിനു ശേഷം ഒരുപാട് അവസരങ്ങൾ ഗിരിജയെ തേടിയെത്തിയെങ്കിലും അതെല്ലാം വേണ്ടെന്ന് വെച്ച് എഴുത്തിന്റെ ലോകത്തേക്ക് കടക്കുകയായിരുന്നു ഗിരിജ. ഗാഥ എന്ന കഥാപാത്രം തനിക്ക് ലഭിച്ച സൗഭാഗ്യം ആണെന്ന് ഗിരിജ ഇതിനു മുമ്പ് അഭിമുഖത്തിൽ പറഞ്ഞിരുന്നു. മോഹൻലാലിൻറെ അഭിനയമികവ് മാത്രമല്ല അദ്ദേഹത്തിന്റെ വ്യക്തിത്വം ആണ് തന്നെ ആകർഷിച്ചത് എന്ന് ഗിരിജ പറയുന്നു. ക്ഷമ, അർപ്പണബോധം, സത്യസന്ധത ഇവയെല്ലാം ആണ് മോഹൻലാലിൻറെ സവിശേഷത. ബുദ്ധിമാനായ ഒരു നടൻ ആണ് ലാൽ, അത് കൊണ്ട് തന്നെ അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ എളുപ്പമായിരുന്നു എന്ന് ഗിരിജ കൂട്ടിച്ചേർത്തു. “വന്ദന”ത്തിൽ ഒപ്പം അഭിനയിച്ചവരെല്ലാം കുടുംബം പോലെ ആയിരുന്നു എന്നും അത് കൊണ്ടാണ് ഒരു രംഗങ്ങളും അത്രയേറെ രസകരമായി ചിത്രീകരിക്കാൻ സാധിച്ചതെന്നും ഗിരിജ പറയുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top