Movlog

Faith

85 ലക്ഷം രൂപയും 120 പവൻ സ്വർണവും സ്ത്രീധനം ! വിസ്മയയുടെ മരണത്തിനു സമാനമായി പ്രീതിയുടെ മരണവും

കേരളക്കരയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു വാർത്തയായിരുന്നു ശാസ്താംകോട്ടയിലെ മെഡിക്കൽ വിദ്യാർഥി വിസ്മയയുടെ വിയോഗം. സാക്ഷരതാ കേരളം എന്ന് അഹങ്കരിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിൽ, സ്ത്രീധനത്തിന്റെ പേരിൽ ഒരു യുവതി പ്രശ്നങ്ങൾ ഇരയായതും തുടർന്ന് ജീവത്യാഗം ചെയ്യേണ്ടി വന്നതിലും സമൂഹത്തിനും വലിയൊരു പങ്ക് ഉണ്ട്. സ്ത്രീധനം നിരോധിച്ച നിയമങ്ങൾ ഉണ്ടായിട്ടു പോലും ഇന്നും പെൺകുട്ടികളെ വിവാഹം കഴിപ്പിക്കുമ്പോൾ സ്ത്രീധനം നൽകുകയും വാങ്ങുകയും ചെയ്യുന്ന സമൂഹം തന്നെയാണ് വിസ്മയയെ പോലുള്ള പെൺകുട്ടികളുടെ ഈ അവസ്ഥയ്ക്ക് കാരണക്കാർ.

നൂറു പവൻ സ്വർണവും, ഒരു ഏക്കർ 20 സെന്റ് ഭൂമിയും, 10 ലക്ഷം വിലമതിക്കുന്ന കാറും സ്ത്രീധനമായി നൽകിയിട്ടും സ്ത്രീധനത്തിന്റെ പേരിൽ അതിക്രൂരമാ യി പ്രശ്നങ്ങൾ അനുഭവിച്ച വിസ്മയയെ ഭർതൃ വീട്ടിൽ എല്ലാം അവസാനിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ശുചിമുറിയിൽ വിസ്മയ ആണെന്ന് ഭർത്താവും മോട്ടോർ വെഹിക്കൾ ഉദ്യോഗസ്ഥനും ആയ കിരൺ കുമാർ മൊഴി നൽകിയെങ്കിലും ഇതൊരു കെട്ടിത്തൂക്കൽ ആണെന്ന് വിസ്മയയുടെ വീട്ടുകാർ ആരോപിച്ചു. വിസ്മയയ്ക്ക് നീതി ലഭിക്കണമെന്ന് കേരളക്കര മുഴുവൻ പ്രാർത്ഥിച്ചു.

സർക്കാർ ജീവനക്കാരനായ കിരൺ കൂടുതൽ സ്ത്രീധനം ലഭിക്കും എന്ന് കരുതിയതായിരുന്നു വിസ്മയയെ വിവാഹം കഴിച്ചത്. എന്നാൽ വിവാഹത്തിനുശേഷം അതൊന്നും ലഭിക്കാതെ വന്നപ്പോൾ വിസ്മയയെ മാനസികമായും ശാരീരികമായും തള്ളിയിടുകയായിരുന്നു. സ്ത്രീധനമായി നൽകിയ കാർ ഇഷ്ടമല്ലാത്തത് ആയിരുന്നു വിസ്മയയെ പ്രശ്നങ്ങൾക്കുള്ള പ്രധാന കാരണം. വിസ്മയയുടെ വീട്ടിൽ നിന്ന് അച്ഛനും സഹോദരനും മുന്നിൽ വെച്ച് പോലും പ്രതി പരസ്യമായി സ്ത്രീധനത്തിന്റെ പേരിൽ വിസ്മയയെ ചെയ്തിരുന്നു.

ജൂൺ 21 നാണ് ദുരൂഹസാഹചര്യത്തിൽ ഭർത്തൃഗൃഹത്തിൽ വിസ്മയയെ ജീവിതം അവസാനിപ്പിച്ച നിലയിൽ കണ്ടെത്തിയത്. അടുത്ത ദിവസം തന്നെ കിരൺ കുമാറിനെ പിടികൂടുകയും ചെയ്തു. പിന്നീട് കിരണിനെ ജോലിയിൽ നിന്നും പിരിച്ചുവിടുകയും ചെയ്‌തു. വിസ്മയയുടേത് പോലെ ഒരു ദുർവിധി കേരളത്തിലെ ഒരു പെൺകുട്ടിക്കും ഉണ്ടാവരുത് എന്ന് മലയാളികൾ ആത്മാർത്ഥമായി ആഗ്രഹിച്ചു. എന്നാൽ സമാനമായ ഒരു സംഭവം ആണ് ഇപ്പോൾ വീണ്ടും പുറത്തു വരുന്നത്. പൂനെ ഭോസരി പ്രാധി കിരൺ സ്പൈൻ റോഡിലെ റിച്ച് വുഡ് ഹൗസിംഗ് സൊസൈറ്റിയിലെ ഭർത്തൃവീട്ടിൽ കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് പ്രീതി എന്ന യുവതിയെ ജീവൻ അവസാനിപ്പിച്ച നിലയിൽ കണ്ടെത്തിയത്.

2015 ലായിരുന്നു ഫാഷൻ ഡിസൈനിങ് കോഴ്സ് കഴിഞ്ഞ പ്രീതിയുടെയും സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ അഖിലിന്റെയും വിവാഹം. 85 ലക്ഷം രൂപയും 120 പവൻ സ്വർണവും ആണ് സ്ത്രീധനമായി ഭർതൃ വീട്ടുകാർക്ക് പ്രീതിയുടെ അച്ഛൻ നൽകിയത്. സ്ത്രീധനത്തിന് പേരിൽ അതിക്രൂരമായ പ്രശ്നങ്ങൾ ആയിരുന്നു പ്രീതി അനുഭവിച്ചത് എന്ന ആരോപണമായി പ്രീതിയുടെ അച്ഛൻ മധുസൂദനൻ പിള്ള രംഗത്തെത്തിയിരിക്കുകയാണ്. അഖിലിനും അമ്മയ്ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ് പ്രീതിയുടെ കുടുംബം.

മകളുടെ മരണം സ്ത്രീധനത്തിന്റെ പേരിലുള്ളതാണു എന്ന് അച്ഛൻ പറയുന്നു. പ്രീതി പ്രശ്നങ്ങൾ നേരിട്ട ചിത്രങ്ങളും വാട്സ്ആപ്പ് സന്ദേശങ്ങളും പ്രീതിയുടെ സുഹൃത്ത് പോലീസിന് കൈമാറിയിട്ടുണ്ട്. ഇത് കേസിൽ നിർണായക തെളിവാകും. പ്രീതിയുടെ മാതാപിതാക്കൾ ഭോസരി പോലീസിൽ നൽകിയ പരാതിയെ തുടർന്ന് പ്രീതിയുടെ ഭർത്താവ് അഖിലിനെയും അഖിലിന്റെ അമ്മയെയും പോലീസ് ചോദ്യം ചെയ്തിരുന്നു. സ്ത്രീധന പ്രശ്ന നിയമപ്രകാരം ആണ് ഇവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

പ്രീതിയുടെ മൃതദേഹം പൂനെയിൽ നിന്ന് കൊല്ലം വാളകം പൊടിയാട്ട് വിളയിലെ കുടുംബ വീട്ടിൽ എത്തിച്ച് സംസ്കരിച്ചു. സ്ത്രീധന പ്രശ്നങ്ങൾക്ക് എതിരെ ശക്തമായ നിയമങ്ങളും, ഇതിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുവാൻ ഉള്ള സംവിധാനങ്ങളും ഉണ്ടായാൽ മാത്രമേ ഇത്തരം പാതകങ്ങൾക്ക് ഒരു അവസാനം ഉണ്ടാവുകയുള്ളൂ. സമൂഹത്തിനെ ഭയന്നും, മുന്നോട്ടുള്ള ജീവിതം എങ്ങനെയാകുമെന്ന ആശങ്കകളും ആണ് പലപ്പോഴും പെൺകുട്ടികളെ നിസ്സയഹരായി പ്രശ്നങ്ങൾ എറ്റു വാങ്ങാനും ഒടുവിൽ ജീവൻ വെടിയാനും പ്രേരിപ്പിക്കുന്നത്. വിസ്മയയ്ക്കും പ്രീതിക്കും ഉണ്ടായ ദുർവിധി മറ്റൊരു യുവതിക്കും ഉണ്ടാവാതിരിക്കട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top