Movlog

Photo Gallery

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി പ്രയാഗ മാർട്ടിന്റെ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ വൈറൽ ആകുന്നു !

ബാലതാരമായി മലയാള സിനിമയിലേക്കെത്തിയ താരമാണ് പ്രയാഗ മാർട്ടിൻ. 2009ൽ “സാഗർ ഏലിയാസ് ജാക്കി റീലോഡഡ്”ൽ അഭിനയിക്കുമ്പോൾ പ്രയാഗ ഏഴാം ക്ലാസിലാണ്. തമിഴ് സിനിമയിലൂടെയാണ് പ്രയാഗ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. മിസ്കിൻ സംവിധാനം ചെയ്ത “പിസാസ്” എന്ന സിനിമയിലൂടെ ആയിരുന്നു നായിക ആയി പ്രയാഗ ചുവടുവെക്കുന്നത്. “ഒരു മുറൈ വന്ത് പാർത്തായ”, “കട്ടപ്പനയിലെ ഋതിക്റോഷൻ”, “ഫുക്രി”, ” വിശ്വാസപൂർവ്വം മൻസൂർ”, “പോക്കിരിസൈമൺ”, “രാമലീല”, “ബ്രദർസ് ഡേ ” തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു പ്രയാഗ. തമിഴിലും മലയാളത്തിലും പുറമേ കന്നടയിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട് താരം.

തമിഴ് സൂപ്പർ താരം സൂര്യയ്ക്ക് ഒപ്പമുള്ള നെറ്ഫ്ലിസ് അന്തോളജി “നവരസ” യിലെ “ഗിത്താർ കമ്പി മേലെ സിൻഡ്രു” എന്ന ചിത്രമാണ് പ്രയാഗയുടെ ഏറ്റവും പുതിയ റിലീസ്. ഓഗസ്റ്റ് ആറിന് നെറ്ഫ്ലിക്സിൽ ചിത്രം പുറത്തിറങ്ങും. ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആണ്. സൂര്യയോടൊപ്പം ഉള്ള പ്രയാഗയുടെ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം കൂടിയാണ് പ്രയാഗ. ലോക്ക് ഡൗൺ കാലത്ത് തന്റെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളും എല്ലാം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കുമായിരുന്നു താരം. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അതീവ സ്റ്റൈലിഷ് ലുക്കിൽ എത്തിയിരിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് അലൻ ജോസ് ആണ്. ചിത്രങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top