Movlog

Kerala

നടക്കുക്കടലിൽ പെട്ടുപോയ നായക്കുട്ടിയെ നീന്തി രക്ഷപ്പെടുത്തി പ്രണവ് മോഹൻലാൽ ! വീഡിയോ

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമായ നടനവിസ്മയം മോഹൻലാൽ നായകനായ “ഒന്നാമൻ” എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന താരപുത്രൻ ആണ് പ്രണവ് മോഹൻലാൽ. ഒരു താരപുത്രന്റെ യാതൊരു ജാഡകൾ ഇല്ലാതെ വളരെ ലളിതമായ ജീവിതം നയിക്കുന്ന പ്രണവ് മോഹൻലാലിനെ കുറിച്ച് ഉള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വലിയൊരു ബാഗും തൂക്കി സാധാരണക്കാരനെ പോലെ യാത്രചെയ്യുന്ന പ്രണവ് മോഹൻലാലിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്ത “പാപനാശം”, “ലൈഫ് ഓഫ് ജോസൂട്ടി” എന്നീ ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ച പ്രണവ് മോഹൻലാൽ അദ്ദേഹം സംവിധാനം ചെയ്ത “ആദി” എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ നായകനായി അരങ്ങേറ്റം കുറിക്കുന്നത്.

“ആദി”ക്ക് ശേഷം “ഇരുപത്തിയൊന്നാം നൂറ്റാണ്ട്”, “ഹൃദയം”,” മരക്കാർ അറബിക്കടലിലെ സിംഹം” എന്നീ ചിത്രങ്ങളിലും പ്രണവ് അഭിനയിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലാത്ത യുവതാരത്തിന്റെ വിശേഷങ്ങൾ അറിയുവാൻ ആരാധകർക്ക് പ്രത്യേക കൗതുകമാണ്. യാത്രകളും സംഗീതവും മാർഷ്യൽ ആർട്സും ഇഷ്ടമുള്ള താരത്തിന്റെ ഏറ്റവും പുതിയ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കടലിൽ അകപ്പെട്ട തെരുവുനായയെ രക്ഷിക്കുന്ന പ്രണവ് മോഹൻലാലിന്റെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സമൂഹമാധ്യമങ്ങൾ.

നടുക്കടലിൽ അകപ്പെട്ട നായയെ നീന്തി ചെന്ന് രക്ഷപ്പെടുത്തുകയായിരുന്നു പ്രണവ് മോഹൻലാൽ. രണ്ടു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ നടുക്കടലിൽ നിന്ന് നായയെ രക്ഷപ്പെടുത്തി പ്രണവ് നീന്തി വരുന്നത് കൃത്യമായി കാണാം. കരയോട് അടുക്കുമ്പോഴാണ് കയ്യിൽ ഒരു നായ ഉണ്ട് എന്ന് തിരിച്ചറിയുന്നത്. ചെന്നൈയിൽ വച്ചാണ് സംഭവം നടന്നത് എന്നാണ് സൂചന. നായയെ രക്ഷപ്പെടുത്തിയതിന് ശേഷം മറ്റു നായക്കൾക്കൊപ്പം വിട്ടു കഴിഞ്ഞ് ഒന്നും സംഭവിക്കാത്ത മട്ടിൽ പോകുന്ന പ്രണവ് മോഹൻലാലിനെ ഈ വീഡിയോയിൽ കാണാം.

Click to comment

You must be logged in to post a comment Login

Leave a Reply

To Top