Movlog

Kerala

സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ച പ്രമുഖ മാധ്യമപ്രവർത്തകന് സസ്പെൻഷൻ

പ്രമുഖ മാധ്യമ പ്രവർത്തകനും മാതൃഭൂമി ചാനൽ അവതാരകയുമായ വേണു ബാലകൃഷ്ണന് സസ്പെൻഷൻ. ആവേശം നിറഞ്ഞ വാർത്ത അവതരണത്തിലൂടെ മലയാളികളെ വാർത്ത ചാനലിന് മുൻപിൽ പിടിച്ചിരുത്തിയ വേണുവിനെതിരെ സഹപ്രവർത്തകയായ പെൺകുട്ടി പരാതിപ്പെടുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അധികൃതർ വേണുവിനെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ഏഷ്യാനെറ്റിൽ നിന്നും മാതൃഭൂമിയിൽ എത്തിയ വേണു ബാലകൃഷ്ണൻ ആവേശം നിറഞ്ഞ അവതരണവും മൂർച്ചയുള്ള ചോദ്യങ്ങൾ കൊണ്ടും ചാനൽ മുറിയെ സജീവമാക്കിയ മാധ്യമപ്രവർത്തകനാണ്. സാമൂഹ്യ വിഷയങ്ങളിൽ സ്വന്തം നിലപാടുകൾ വ്യക്തമാക്കിയും സ്ത്രീവിരുദ്ധതക്കെതിരെ ശക്തമായി പ്രതികരിച്ചിട്ടുമുള്ള വേണുവിനെ ഒരു പെണ്ണ് വിഷയത്തിൽ ആണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.

സഹപ്രവർത്തകർക്ക് അശ്ലീല സന്ദേശമയച്ചതിനെത്തുടർന്നാണ് വേണുവിനെ സസ്പെൻഡ് ചെയ്തത്. വേണു പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ സഹപ്രവർത്തകയായ പെൺകുട്ടിക്ക് കഴിഞ്ഞ ദിവസമായിരുന്നു അശ്ലീലമായ സന്ദേശമയച്ചത്. ഇതിനെത്തുടർന്ന് പ്രസ്തുത ചാനലിന്റെ വനിതാസെൽ വഴി മാധ്യമ പ്രവർത്തകനെതിരെ പരാതി നല്കുകയായിരുന്നു യുവതി. ഇതിനു മുൻപും വേണുവിനെതിരെ രണ്ടുവട്ടം പരാതികൾ ഉയർന്നെങ്കിലും ബന്ധുക്കൾ ഇടപെട്ട് പരാതികൾ ഒതുക്കി തീർക്കുകയായിരുന്നു.

ഒരു മേക്കപ്പ് വുമൺ ഇതിനു മുമ്പ് വേണുവിനെതിരെ പരാതിപ്പെട്ടിരുന്നു. തന്റെ പരാതിയിൽ ഉറച്ചു നിൽക്കാനാണ് യുവ മാധ്യമ പ്രവർത്തകയുടെ തീരുമാനം. അങ്ങനെയെങ്കിൽ വേണുവിന് എതിരെ കടുത്ത നടപടി തന്നെ എടുക്കും. വേണു യുവതിയോട് മോശമായി പെരുമാറിയപ്പോൾ തിരികെ അതെ രോഷത്തോടെ തന്നെ യുവതി പ്രതികരിക്കുകയായിരുന്നു. കായികമായും അവർ വേണുവിനോട് പ്രതികരിച്ചു എന്ന് സഹപ്രവർത്തകർ പറയുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

To Top