Movlog

Faith

സിനിമാലോകത്തിന് മറ്റൊരു നഷ്ടം കൂടി, പ്രിയ നടിക്ക് അകാലവിയോഗം! കണ്ണീരണിഞ്ഞു താരലോകം

പ്രശസ്ത സിനിമ- സീരിയൽ താരം ഉമാമഹേശ്വരി അന്തരിച്ചു. 40 വയസ്സായിരുന്നു പ്രായം. കഴിഞ്ഞ കുറച്ചു മാസങ്ങളായി മഞ്ഞപ്പിത്തത്തിനെ തുടർന്ന് ചികിത്സയിലായിരുന്നു ഉമാമഹേശ്വരി. ചികിത്സയ്ക്കുശേഷം അസുഖം പൂർണമായി ഭേദപ്പെട്ടു എങ്കിലും വീണ്ടും മഞ്ഞപ്പിത്തം ബാധിക്കുകയായിരുന്നു.

“മെറ്റി ഒളി” എന്ന പരമ്പരയിലെ വിജി എന്ന വേഷത്തിലൂടെ ആയിരുന്നു ഉമാമഹേശ്വരി ശ്രദ്ധേയയായത്. തിരുമുരുകൻ സംവിധാനം ചെയ്ത “മെറ്റി ഒളി”യിൽ ഉമയോടൊപ്പം രേവതി ജ്ഞാനമുരുകാൻ, ഗായത്രി ശാസ്ത്രി, ഡൽഹി ഗണേഷ് എന്നിവരും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

എണ്ണൂറിലധികം എപ്പിസോഡുകൾ നീണ്ടുനിന്ന ഒരു സൂപ്പർ ഹിറ്റ് പരമ്പരയായിരുന്നു “മെറ്റി ഒളി”. അടുത്തിടെ ഈ പരമ്പര പുനസംപ്രേഷണം ചെയ്തിരുന്നു. ഇതിനു പുറമേ “മഞ്ചൽ മഹിമയും”, “ഒരു കഥയും കഥ” എന്നീ പരമ്പരകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഉമാമഹേശ്വരി. ടെലിവിഷൻ പരമ്പരകൾക്ക് പുറമെ ചില മലയാളം, തമിഴ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. “വെട്രി കോടി കാറ്റ്”, “ഈ ഭാർഗവീനിലയം”, “അല്ലി അർജുൻ”, “ഉന്നേ നിനൈത്ത്” എന്നിവയാണ് ഉമ്മയുടെ ശ്രദ്ധേയമായ ചിത്രങ്ങൾ.

നിരവധി താരങ്ങളും ആരാധകരും ആണ് ഉമാമഹേശ്വരിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് രംഗത്തെത്തിയത്. കുറച്ച് വർഷങ്ങൾക്ക് മുമ്പായിരുന്നു വെറ്റിനറി ഡോക്ടർ ആയ മുരുകനെ താരം വിവാഹം കഴിക്കുന്നത്. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു താരം. സുഹൃത്തും സഹപ്രവർത്തകയുമായ ഗായത്രി ആണ് ഉമയുടെ അപ്രതീക്ഷിത വിയോഗം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

ഒക്ടോബർ 17ന് പുലർച്ചെ ചർദ്ദിച്ചതിനുശേഷം കുഴഞ്ഞുവീഴുകയായിരുന്നു താരം. മലയാളചിത്രമായ “ഈ ഭാർഗവി നിലയ”ത്തിൽ ഉമാമഹേശ്വരി അവതരിപ്പിച്ച വേഷം ഏറെ ശ്രദ്ധേയമായിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top