Movlog

Kerala

ലോക്ക് ഡൗൺ അവസാനിച്ചു. മൽസ്യം വാങ്ങരുത്.10 കിലോ പിടികൂടി നശിപ്പിച്ചു.ഫോണിൽ മെസേജ് വരും സൂക്ഷിക്കുക

തൃശ്ശൂർ ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ 13 വയസ്സിനു താഴെയുള്ള പതിനഞ്ചോളം കുട്ടികളാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിൽ കഴിയുന്നത്. ചെറിയ ബോട്ടുകൾ കടലിൽ പോകുന്നുണ്ടെങ്കിലും അന്യസംസ്ഥാനത്ത് നിന്നും ധാരാളം മത്സ്യമാണ് കേരളത്തിലെത്തുന്നത്. ഈ മത്സ്യം ആകാം വിഷബാധയ്ക്ക് കാരണമെന്ന് ശിശുരോഗ വിദഗ്ധർ കലക്ടർക്ക് നൽകിയ പരാതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മത്സ്യം കേടാവാതിരിക്കാൻ ഫോർമാലിനുംസോഡിയം ബെൻസോവേറ്റും ചേർക്കുന്നുണ്ട് എന്ന പരാതികൾ ഇപ്പോൾ ഉയർന്നു വരുന്നുണ്ട്. മത്സ്യത്തിലെ മായം കണ്ടെത്തുവാനും മായമില്ലാത്ത മത്സ്യം ജനങ്ങൾക്ക് ഉറപ്പാക്കുവാൻ വേണ്ടിയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷൻ സാഗർ റാണി പദ്ധതിയുടെ ഭാഗമായിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പും ഫിഷറീസ് വകുപ്പും ചേർത്തല, അരൂർ എന്നിവിടങ്ങളിൽ ശക്തമായ പരിശോധന നടത്തി 10 കിലോ പഴകിയ മത്സ്യം കണ്ടെത്തി നശിപ്പിച്ചു ഇരിക്കുകയാണ്. മത്സ്യം വാങ്ങുന്നവർ ജാഗ്രത പുലർത്തുന്നത് നന്നായിരിക്കും.

എസ് ബി ഐ പുതിയ ലോട്ടറി സ്കീം അവതരിപ്പിക്കുന്നു, ഇതിനോടനുബന്ധിച്ച് സൗജന്യ സമ്മാനങ്ങൾ നൽകുന്നു തുടങ്ങിയ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.വാട്സ്ആപ്പ് ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ സന്ദേശം വ്യാജമാണ്. ഈ വ്യാജ വാർത്തയിലെ ലിങ്കിൽ അമർത്തുമ്പോൾ എസ് ബി ഐ യുമായി യാതൊരു ബന്ധമില്ലാത്ത ഒരു പേജിലേക്കാണ് പോകുന്നത്. ഈ പേജിൽ സ്വകാര്യവിവരങ്ങൾ ആവശ്യപ്പെടുന്നുണ്ട്. ആളുകളുടെ സ്വകാര്യവിവരങ്ങൾ തട്ടിയെടുക്കാനുള്ള നീക്കമാണ് ഇത് എന്ന് എസ് ബി ഐ അറിയിച്ചിട്ടുണ്ട്. പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്ന പദ്ധതിയോ സമ്മാനങ്ങളും നൽകുന്നില്ലെന്ന് ബാങ്ക് തന്നെ ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. അതിനാൽ ബാങ്ക് വിവരങ്ങൾ ഓടിപി പോലുള്ള സ്വകാര്യ വിവരങ്ങളോ ഇത്തരം പേജുകളിൽ പങ്കുവയ്ക്കാതിരിക്കുക.

മൊബൈൽ തട്ടിപ്പുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. 14000 വിലയുള്ള ഫോണുകൾ 2000ന് അടുത്ത 45 മിനിറ്റിനുള്ളിൽ ഓർഡർ ചെയ്താൽ ലഭിക്കും എന്ന രീതിയിൽ പരസ്യങ്ങൾ പ്രചരിക്കുന്നുണ്ട്. ഇത് പണം തട്ടാനുള്ള ചില വ്യാജ പരസ്യങ്ങൾ മാത്രമാണ്. ഇത്തരം വ്യാജ പരസ്യങ്ങൾ ക്കെതിരെ ജാഗ്രത പുലർത്തണമെന്ന് കേരള പോലീസ് അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്നു മുതൽ കാലവർഷം ശക്തിപ്രാപിക്കും എന്ന് കാലാവസ്ഥാ നിരീക്ഷകർ. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും വരുംദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ വീശി അടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top