Movlog

Kerala

സ്മാർട്ട് കിച്ചൻ പദ്ധതിയുമായി രണ്ടാം പിണറായി വിജയൻ സർക്കാർ- എല്ലാ വീടുകളിലേക്കും ഫ്രിഡ്‌ജ്‌ വാഷിംഗ് മെഷീൻ മിക്‌സി സർക്കാർ പ്രഖ്യാപിച്ചു .അപേക്ഷ ഇങ്ങനെ

കേരളത്തിൽ രണ്ടാം പിണറായി വിജയൻ സർക്കാർ അധികാരത്തിലേറി ഇരിക്കുകയാണ്. അതോടൊപ്പം കേരളത്തിൽ സ്മാർട്ട് കിച്ചൻ പദ്ധതി നടപ്പിലാക്കാനുള്ള നടപടികൾക്ക് സർക്കാർ തുടക്കം കുറിച്ചിരിക്കുകയാണ്. സ്മാർട്ട് കിച്ചൻ പദ്ധതിയിലൂടെ വീട്ടമ്മമാരുടെ ജോലിഭാരം ലഘൂകരിക്കുകയാണ് ലക്ഷ്യം. എൽഡിഎഫിന്റെ പ്രകടനപത്രികയിലും കഴിഞ്ഞ ബജറ്റിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഇതിനായിട്ട് എല്ലാ വീടുകളിലും ആദ്യം വാഷിംഗ് മെഷീൻ പിന്നീട് ഗ്രൈൻഡർ തുടർന്ന് ഫ്രിഡ്ജ് എന്നിവയുള്ള ആദ്യ സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഈ മൂന്ന് ഇലക്ട്രോണിക് ഉപകരണങ്ങൾ എല്ലാ വീടുകളിലും എത്തുന്നതോടെ സ്ത്രീകളുടെ ജോലി ഭാരത്തിലെ കാഠിന്യം കുറയ്ക്കാൻ ആണ് ലക്ഷ്യം.

ഇതിന്റെ വില ഏതാനും തവണകളായി വർഷങ്ങൾ കൊണ്ട് അടച്ചു തീർത്താൽ മതിയാവും. ഇതിനായി പല തരത്തിലുള്ള പാക്കേജുകൾ തയ്യാറാക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പലിശ മൂന്നായി വിഭജിക്കുന്നതാണ്. അതിൽ മൂന്നിലൊരുഭാഗം പലിശ മാത്രം ഉപഭോക്താവ് നൽകിയാൽ മതി. മൂന്നിൽ രണ്ടു ഭാഗവും തദ്ദേശസ്ഥാപനം, സർക്കാർ വഹിക്കുന്നതായിരിക്കും. കുടുംബശ്രീ വഴി അപേക്ഷിക്കുകയാണ് എങ്കിൽ മറ്റു ഈടുകൾ ആവശ്യമില്ല. ഇതിനുവേണ്ടി കെഎസ്എഫ്ഇ ചിട്ടികൾ ആരംഭിക്കുവാൻ ആണ് നീക്കം. പദ്ധതിക്ക് സാമ്പത്തിക പിന്തുണ നൽകുവാനായി കെഎസ്എഫ്ഇ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണവുമായി കുടുംബശ്രീയുമായി ചേർത്തു നടത്തിയ പദ്ധതി പോലെയായിരിക്കും ഈ പദ്ധതി എന്ന് ആണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സ്മാർട്ട് കിച്ചൻ പദ്ധതിയിലൂടെ വിതരണം ചെയ്യുവാനായി ഉദ്ദേശിക്കുന്ന വാഷിംഗ് മെഷീൻ, ഫ്രിഡ്ജ്, ഗ്രൈൻഡർ തുടങ്ങി ഉപകരണങ്ങൾ ഏതെല്ലാം കമ്പനികളുടെ ആയിരിക്കും, അതിന്റെ വില, ചിട്ടിയുടെ മാസ അടവ് എന്നിവയുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പുകൾ ഇനിയും ലഭിക്കാനുണ്ട്. കോവിഡ് ബാധിതരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക ആശ്വാസം പകരുവാൻ ആയി കെഎസ്എഫ്ഇ പുതിയ സ്വർണപ്പണയ വായ്പ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. സൗഖ്യ സ്വർണ്ണ പണയ വായ്പ എന്ന പുതിയ പദ്ധതി പ്രകാരം 2021 മാർച്ച് 1 ന് ശേഷം കോവിഡ് മുക്തരായവർക്കും കുടുംബാംഗങ്ങൾക്കും ഒരു ലക്ഷം രൂപ വരെ വായ്പ ലഭിക്കും. അഞ്ചു ശതമാനമാണ് പലിശ നിരക്ക്.

കോവിഡിനെ അതിജീവിച്ച വ്യക്തിയുടെ പേര് ഉൾപ്പെടുന്ന റേഷൻ കാർഡിൽ പേരുള്ളവരും,പ്രായപൂർത്തിയായവരെയുമാണ് കുടുംബാംഗങ്ങളായി കണക്കാക്കുന്നത്. ആറുമാസംകൊണ്ട് വായ്പ തിരിച്ചടിച്ചാൽ മതിയാവും. കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളും ഈ വായ്പയ്ക്ക് അർഹരാണ്. കോവിഡ് കാലത്തെ സാമ്പത്തിക ഞെരുക്കത്തിനു ആശ്വാസം പകരുകയാണ് ഈ വായ്പാപദ്ധതി കളുടെ ലക്ഷ്യം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top