Kerala

“കണ്ണാടി നോക്കി ഞാൻ പറഞ്ഞു…ഞാൻ പെണ്ണായി” ശസ്ത്രക്രിയയെ കുറിച്ച് വെളിപ്പെടുത്തി രഞ്ജു രഞ്ജിമാർ.

ജീവിതത്തിൽ അനുഭവിച്ച പരാജയങ്ങളിൽ തളരാതെ ഒപ്പം ചേർത്തുപിടിച്ച് അവയെ ചവിട്ടുപടികൾ ആക്കി വലിയ വിജയം നേടി എടുത്ത വ്യക്തിത്വമാണ് രഞ്ജു രഞ്ജിമാർ. സമൂഹം ട്രാൻസ് വനിത എന്ന് മുദ്രകുമ്പോഴും ഒരു സ്ത്രീയായി അംഗീകരിക്കപ്പെടാൻ ആണ് രഞ്ജു എന്നും ആഗ്രഹിച്ചത്. മനുഷ്യനിർമ്മിതമായ ചില സദാചാര വ്യവസ്ഥയിലൂടെ കടന്നുപോകുന്ന സമൂഹത്തിനോട് പോരാടി രഞ്ജു എത്തിനിൽക്കുന്ന സ്ഥാനം ചെറുതല്ല. നിരവധി സെലിബ്രിറ്റി താരങ്ങളെ മേക്കപ്പ് ചെയ്യുന്ന ഒരു പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ആണ് രഞ്ജു രഞ്ജിമാർ.

ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് കൂടിയായ രഞ്ജു 20 വർഷത്തോളമായി മേക്കപ്പ് ആർട്ടിസ്റ്റ് ആയി സിനിമാലോകത്ത് സജീവമായി പ്രവർത്തിക്കുന്നു. സമൂഹമാധ്യമങ്ങളിലും വളരെ സജീവമായ താരം പങ്കുവയ്ക്കുന്ന കുറിപ്പുകൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ സർജറിയെക്കുറിച്ച് രഞ്ജു പങ്കുവെച്ച കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ അനുഭവിച്ചിട്ടുള്ള ഒരു വ്യക്തിയാണ് രഞ്ജു. കല്ലെറിയാൻ മാത്രം കൈ പൊക്കുന്ന ഒരു സമൂഹത്തിൽ ജീവിക്കുന്നതിനാൽ സ്ത്രീയിലേക്കുള്ള രഞ്ജുവിന്റെ യാത്ര ഇത്തിരി താമസിച്ചു. പലരുടെയും അറിവില്ലായ്മയും സദാചാരം ചമയലും ഒപ്പം ചേർന്ന കളിയാക്കാനുള്ള ശീലവും കാരണം അവർ പുറത്താക്കപ്പെട്ടു.

ആൺ പെൺ എന്ന രണ്ടു ബിംബങ്ങളെ മാത്രമേ ജനങ്ങൾ കണ്ടുള്ളൂ. വൈവിധ്യങ്ങൾ ഉൾക്കൊള്ളാനോ അത് മനസ്സിലാക്കാനോ ആരും ശ്രമിച്ചില്ല. അവരെ അടിച്ചമർത്താൻ ആയിരുന്നു സമൂഹം ശ്രമിച്ചിരുന്നത്. 26 വർഷങ്ങൾക്കു മുമ്പ് രഞ്ജു കൊച്ചിയിൽ എത്തിയപ്പോൾ ഇന്നുകാണുന്ന മോഡേൺ സൗന്ദര്യം ഒന്നും അല്ലായിരുന്നു കൊച്ചിക്ക്. കൊച്ചി അന്ന് രഞ്ജുവിനെ ഒരുപാട് കരയിച്ചിട്ടുണ്ട്. ഒരു ചെണ്ട എന്ന പോലെ പലയിടങ്ങളിലായി പലരുടെയും അടിയും തൊഴിയും കിട്ടിയെങ്കിലും തന്റെ ഉള്ളിൽ ഒരു ചമയക്കാരി ഉണ്ടെന്ന തിരിച്ചറിവിലൂടെയാണ് രഞ്ജു ജീവിതം തിരിച്ചു പിടിച്ചത്. പിന്നീട് തനിക്ക് നേരെ ഉയരുന്ന വിരലുകളെ അതെ വിരലുകൾ ഉപയോഗിച്ച് നേരിടാനുള്ള ത്രാണി രഞ്ജുവിന് ലഭിച്ചു.

അധ്വാനിച്ചാണ് ജീവിക്കുന്നത് എന്ന പൂർണ്ണ ബോധം ആയിരുന്നു അതിന് കാരണം. പിന്നീട് ഓരോരുത്തരായി തന്നെ സ്നേഹിക്കാനും അംഗീകരിക്കാനും തുടങ്ങിയെങ്കിലും പെണ്ണായി ജീവിക്കുന്ന തന്റെ ശരീരത്തിലെ ആണിന്റെ അവയവം രഞ്ജുവിനെ വല്ലാതെ നൊമ്പരപ്പെടുത്തി. പലപ്പോഴും കാലുകൾ ചേർത്ത് കിടത്തി താൻ ഒരു പെണ്ണായി എന്ന് സ്വയം സ്വാസമാധാനിച്ചു. എറണാകുളം റിനൈ മെഡിസിറ്റിയിൽ സർജറിക്കു വേണ്ടി രഞ്ജു തയ്യാറെടുക്കുമ്പോൾ അവർ മുന്നോട്ടുവെച്ച ഒരേ ഒരു ഡിമാൻഡ് ഇതായിരുന്നു. ഭാവിയിൽ ഒരു അമ്മയാകാൻ കഴിയുന്ന ഒരു സർജറി ആയിരിക്കണമെന്ന്. രഞ്ജുവിന് വേണ്ടി സ്പെഷ്യൽ ഡോക്ടർ വന്നു. 2020 മെയ് 17 ന് രാവിലെ 8:30ന് ആരംഭിച്ച സർജറി രാത്രി 10:30 ന് അവസാനിക്കുമ്പോൾ ഈ ലോകത്തിനെ പിന്നീട് കണ്ണുതുറന്ന് കാണാൻ കഴിയുമോ എന്ന് പോലും രഞ്ജുവിന് അറിവ് ഇല്ലായിരുന്നു. പിന്നീട് രമ്യ കണ്ണുതുറന്നത് ആ യാഥാർത്ഥ്യത്തിലേക്കാണ്. താൻ പെണ്ണായി എന്ന സത്യത്തിലേക്ക്. ഒരു സ്ത്രീ ആയി എന്ന അഭിമാനത്തോടെ തൻറെ സ്ത്രീത്വത്തെ ആസ്വദിക്കുകയാണ് രഞ്ജു ഇപ്പോൾ.

Click to comment

You must be logged in to post a comment Login

Leave a Reply

To Top