Movlog

Faith

പെർളിക്ക് സംഭവിച്ചവാഹനാപകടം ! 18 സ്റ്റിച്ചായിരുന്നു ഉണ്ടായിരുന്നത് – വീഡിയോ ന്യൂസ്നു പിന്നാലെ താരത്തിന്റെ മറുപടി !

ഡി 4 ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് പേർളി മാണി. ചുരുണ്ട മുടിയും, നർമം നിറഞ്ഞ അവതരണവും കൊണ്ട് വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളെ കയ്യിലെടുത്ത പേർളി നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ അങ്ങ് ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് പേർളി മാണി. ബിഗ് ബോസ് മലയാളം സീസൺ 1 ൽ എത്തിയതിയതോടെ പേർളിയെ കുറിച്ച് മലയാളികൾ കൂടുതൽ അറിഞ്ഞു തുടങ്ങി. ഇവിടെ വെച്ചായിരുന്നു പേർളി സീരിയൽ താരം ശ്രീനിഷിനെ ആദ്യമായി കണ്ടു മുട്ടുന്നതും പ്രണയത്തിലാവുന്നതും. ഗെയിം സ്ട്രാറ്റജി ആണെന്ന് പലരും കുറ്റപ്പെടുത്തിയെങ്കിലും ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയതിന് ശേഷം ഇവർ വിവാഹിതരാവുകയായിരുന്നു.

സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമാണ് പെർലിഷ് എന്ന പ്രേക്ഷകർ സ്നേഹത്തോടെ വിളിക്കുന്ന പേർളിയും ശ്രീനിഷും. സുന്ദരമായ ചിത്രങ്ങളും രസകരമായ വീഡിയോകളും എല്ലാം താരങ്ങ; ആരാധകരുമായി പങ്കു വെക്കാറുണ്ട്. നിമിഷ നേരം കൊണ്ട് തന്നെ ഇതെല്ലം വൈറൽ ആകാറുമുണ്ട്. അടുത്തിടെ ആയിരുന്നു ഇവർക്ക് മകൾ നില പിറന്നത്. നിലയുടെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം ഇരുവരും സമൂഹ മാധ്യമങ്ങളിൽ പങ്കു വെക്കാറുണ്ട്. ഇൻസ്റാഗ്രാമിലൂടെയോ അല്ലെങ്കിൽ സ്വന്തം യൂട്യൂബ് ചാനലിലൂടെയോ ആണ് പേർളി മാണി വിശേഷങ്ങൾ എല്ലാം പങ്കു വെക്കുന്നത്. ജീവിതത്തിലെ രസകരമായ സുന്ദര നിമിഷങ്ങൾ മാത്രമല്ല തന്റെ പ്രയാസങ്ങളും, പ്രതിസന്ധികളും അത് എങ്ങനെ അതിജീവിക്കുന്നു എന്നും പേർളി ആരാധകരുമായി പങ്കു വെക്കാറുണ്ട്. ഒരുപാട് പേർക്ക് പ്രചോദനമേക്കുന്ന വീഡിയോകൾ ആണ് പേർളി പങ്കു വെക്കാറുള്ളത്. ഇത് തന്നെയാണ് പേർളിയുടെ വീഡിയോകൾക് മികച്ച സ്വീകാര്യത നേടാനുള്ള കാരണവും.

ഇപ്പോഴിതാ 2012 ൽ പെർലിക്ക് നടന്ന ഒരു അപകടത്തെ കുറിച്ച് തുറന്ന് പറയുകയാണ് താരം. 26 വയസ് പ്രായമായിരുന്നു പേർളിക്ക് അന്ന്. ക്രിസ്തുമസ് ആഘോഷം കഴിഞ്ഞ് ഓവർ സ്പീഡിൽ വണ്ടിയോടിച്ചു പേർളി ഒരു ലോറിയിൽ ചെന്ന് ഇടിക്കുകയായിരുന്നു. കാർ മുഴുവനും തകർന്നിരുന്നു. 18 സ്റ്റിച്ചായിരുന്നു ഉണ്ടായിരുന്നത്. തലമുടിയൊക്കെ എടുത്ത് കളഞ്ഞിരുന്നു. മുടിയിലും മുഖത്തും നിറയെ കുപ്പിച്ചില്ലുകൾ ആയിരുന്നു. എഴുന്നേറ്റ് നില്ക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ പേർളിയെ സഹായിച്ചിരുന്നത് മാതാപിതാക്കൾ ആയിരുന്നു. ഒരുപാട് സുഹൃത്തുക്കൾ ഉണ്ടെങ്കിലും അപകടം നടന്ന് ഒരാൾ പോലും തിരിഞ്ഞു നോക്കിയില്ല. കൂട്ടുകാരോടൊപ്പം ആഘോഷിക്കാൻ പോകുമ്പോഴെല്ലാം തന്നെ കുറിച്ചോർത്ത് വിഷമിച്ചിരുന്ന മാതാപിതാക്കൾ മാത്രം ആയിരുന്നു അപ്പോൾ തനിക്കൊപ്പം ഉണ്ടായിരുന്നത് എന്ന് പേർളി പറയുന്നു. അന്ന് ആയിരുന്നു പേർളി സ്വന്തം മാതാപിതാക്കളുടെ മഹത്വം തിരിച്ചറിയുന്നത്. അത്രയും നാൾ തന്റെ സുഹൃത്തുക്കളെ ഒരു ലഹരി പോലെ ആസ്വദിച്ചിരുന്ന പേർളി പിന്നീട് മാതാപിതാക്കളുടെ വില തിരിച്ചറിയുകയായിരുന്നു. അപകടം കഴിഞ്ഞ് നാല് ദിവസങ്ങൾക്ക് ശേഷം ആയിരുന്നു ന്യൂ ഇയർ. തലയിൽ ഒരു കെട്ടുമായി ന്യൂ ഇയർ പരിപാടിയിൽ ആങ്കർ ചെയ്തു പേർളി.

എന്നാൽ അന്ന് സംഭവിച്ച കാര്യങ്ങളെ കുറിച്ചുന്ന യൂട്യൂബ് ന്യൂസ്നെ കുറിച്ച് പേർളി തന്നെ ചാനലിൽ ഇപ്പോൾ കമന്റ് ചെയ്തിട്ടുണ്ട്. ഈ ന്യൂസ് കണ്ടു ഒരുപാട് പേര് തന്നെ വിളിക്കുന്നു. വീഡിയോയുടെ മെയിൻ ഇമേജ് മാറ്റുവാനും, ഇതുപോലെ ആളുകളെ മിസ് ലീഡ് ചെയ്യരുതെന്നും ആണ്. താരം തന്റെ അനുഭവത്തിലൂടെ എന്താണോ പറയാൻ ഉദ്ദേശിച്ചത് അതല്ല ആളുകളിലേക്ക് എത്തിയത് ഇപ്പോൾ

Click to comment

You must be logged in to post a comment Login

Leave a Reply

To Top