Movlog

Kerala

പ്രസവ വീഡിയോ പുറത്ത് വിട്ട് പേർളി ! മണിക്കൂറുകൾക്കുള്ളിൽ 1 മില്യൺ വ്യൂസ് – വീഡിയോ പകർത്തിയിരിക്കുന്നത് ശ്രീനിഷ് ആണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് പേർളിഷ്. ഡി 4 ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ അവതാരക ആയെത്തിയ പേർളി മാണി വളരെ ചുരുങ്ങിയ സമയം കൊണ്ട് ആണ് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയത്. സ്വാഭാവികമായ അവതരണവും, നർമ ബോധവും, നിഷ്കളങ്കതയും കൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്ത പേർളി പിന്നീട് നിരവധി സിനിമകളിലും അഭിനയിച്ചു. മലയാള സിനിമ കടന്ന് അങ്ങ് ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ച പേർളി മാണി തന്റെ ജീവിതത്തിലെ കൊച്ചു കൊച്ചു വിശേഷങ്ങൾ പോലും ആരാധകരുമായി പങ്കു വെക്കാറുണ്ട്. ബിഗ് ബോസ് മലയാളം സീസൺ 1 ൽ മത്സരാർത്ഥി ആയി എത്തിയപ്പോഴാണ് പേർളി മാണിയും ശ്രീനിഷും കണ്ടു മുട്ടുന്നത്.

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരം ആണ് ശ്രീനിഷ് അരവിന്ദ്. മലയാളം, തമിഴ്, തെലുങ്ക് പരമ്പരകളിൽ സജീവമായിട്ടുള്ള ശ്രീനിഷ് ബിഗ് ബോസ് ഹൗസിലെ അവസാന അഞ്ചു മത്സരാർഥികളിൽ ഒരാൾ ആയിരുന്നു. ബിഗ് ബോസ് ഹൗസിൽ വെച്ച് പരിചയപ്പെട്ട പേർളിയും ശ്രീനിഷും പരസ്പരം പ്രണയം തുറന്ന് പറഞ്ഞപ്പോൾ അത് റേറ്റിങ് കൂട്ടുവാനുള്ള കപട നാടകം ആയിരുന്നു എന്ന് ചിലരെങ്കിലും കരുതി. എന്നാൽ ബിഗ് ബോസിന് ശേഷവും അവരുടെ പ്രണയം തുടർന്നു. ആ പ്രണയം വിവാഹത്തിലേക്ക് എത്തുകയും ചെയ്തു. സമൂഹ മാധ്യമങ്ങളിൽ ഏറെ ആഘോഷിക്കപ്പെട്ട ഒരു വിവാഹം ആയിരുന്നു പേർളിഷിന്റേത് .

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള പെർലിഷ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികൾ ആണ്. ഇവരുടെ വെബ് സീരീസും, മ്യൂസിക് ആൽബവും, രസകരമായ വീഡിയോകളും എല്ലാം നിമിഷ നേരം കൊണ്ടാണ് വൈറൽ ആകുന്നത്. തങ്ങളുടെ ജീവിതത്തിലേക്ക് ഒരു ,മാലാഖക്കുഞ്ഞ് വരുന്നു എന്ന സന്തോഷവാർത്ത ഇവർ ആരാധകരുമായി പങ്കു വെച്ചിരുന്നു. ഗർഭകാലം ഇത്രയേറെ ആഘോഷമാക്കിയ മറ്റൊരു താരം ഉണ്ടാവില്ല. പേർളിക്ക് പൂർണ പിന്തുണയുമായി ഭർത്താവ് ശ്രീനിഷും ഒപ്പം തന്നെ ഉണ്ടായിരുന്നു. മാർച്ച് 20നാണ് പേർളിഷിന് മകൾ നില പിറന്നത്. കുഞ്ഞിന്റെ നൂലുകെട്ടിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനലിലൂടെ മകൾ നിലയുടെ വരവ് ആരാധകരുമായി പങ്കു വെക്കുകയാണ് പേർലിഷ്. നിമിഷനേരം കൊണ്ട് തന്നെ വീഡിയോ ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനം നേടിക്കഴിഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top