Movlog

Movie Express

നടി പാർവതി കൃഷ്ണ അമ്മയായി !

പ്രശസ്ത സീരിയൽ താരം പാർവതി കൃഷ്ണ ആൺകുഞ്ഞിന് ജന്മം നൽകി . നടിയും ,മോഡലും ,ചാനൽ ഷോ അവതാരകയുമായ പാർവതി കൃഷ്ണ ആൺകുഞ്ഞിന് ജന്മം നൽകി .ഹ്രസ്വ ചിത്രങ്ങളിലും ,പരസ്യങ്ങളിലും ,ടെലിവിഷൻ പരമ്പരകളിലുമെല്ലാം നിറസാന്നിധ്യമായിരുന്നു പാർവതി കൃഷ്ണ .ഒമ്പതാം മാസം ഗർഭിണി ആയിരുന്നപ്പോഴാണ് അമ്മയാകാൻ പോകുന്ന സന്തോഷ വാർത്ത പാർവതി ആരാധകരുമായി പങ്കു വെച്ചത് .വൈകാതെ ഞങ്ങൾ മൂന്നാകും എന്ന കുറിപ്പോടെയാണ് ഭർത്താവുമൊത്തുള്ള മെറ്റണിട്ടി ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ താരം പങ്കു വെച്ചത് .പാർവതിയുടെ ചിത്രങ്ങളെല്ലാം നിമിഷ നേരം കൊണ്ട് തന്നെ വൈറൽ ആവുകയായിരുന്നു .

അതിമനോഹരമായ ചിത്രങ്ങൾക്ക് പുറമെ ഒരു തമിഴ് ഗാനത്തിന് നൃത്തച്ചുവടുകളുമായി എത്തിയ പാർവതിയുടെ വീഡിയോയും ആരാധകർ ഏറ്റെടുത്തിരുന്നു  .ബാലതാരമായി കടന്നു വന്ന് പിന്നീട് നിരവധി പരമ്പരകളിലും ,പരസ്യങ്ങളിലും തിളങ്ങിയ താരമാണ് പാർവതി കൃഷ്ണ .നാലാം ക്ലാസിൽ പഠിക്കുമ്പോൾ ആണ്  “സൂര്യനും സൂര്യകാന്തിയും ” എന്ന ടെലിഫിലിമിലൂടെ പാർവതി അഭിനയരംഗത്തേക്ക് കടന്നു വരുന്നത് .കെ കെ രാജീവ് ഒരുക്കിയ “അമ്മമനസ് “,”ഈശ്വരൻ സാക്ഷി “,ബൈജു ദേവരാജ് ഒരുക്കിയ “രാത്രിമഴ ” എന്നീ സീരിയലുകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറുകയായിരുന്നു .പാർവതി അഭിനയിച്ച “മിഞ്ചി ” എന്ന ആൽബവും ഏറെ ശ്രദ്ധേയമായിരുന്നു .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top