Movlog

Faith

അത് കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി ! “പാടാത്ത പൈങ്കിളി” താരം സൂരജ് മനസ്സ് തുറക്കുന്നു

ഏഷ്യാനെറ്റിൽ സംപ്രേഷണം പരമ്പര ആണ് “പാടാത്ത പൈങ്കിളി”. മികച്ച റെറ്റിങ്ങോടെ മുന്നേറുന്ന പരമ്പര ദേവയുടെയും കൺമണിയുടെയും പ്രണയകാവ്യം ആണ് കാണിക്കുന്നത്. ദേവയുടെ വീട്ടിലെ വേലക്കാരിയായി ജോലി ചെയ്ത കണ്മണി അപ്രതീക്ഷിത സാഹചര്യത്തിൽ ദേവയുടെ വധു ആവുകയായിരുന്നു. ഇവരുടെ വിവാഹവും, പ്രണയവും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പരമ്പരയിൽ കാണിക്കുന്നത്. പ്രണയം മാത്രമല്ല സഹോദര ബന്ധങ്ങളുടെയും മാതാപിതാക്കളുടെ സ്നേഹവും കുടുംബത്തിനുള്ളിലെ തർക്കങ്ങളും അവതരിപ്പിക്കുന്നു ഒരു മികച്ച കുടുംബ പരമ്പരയാണ് “പാടാത്ത പൈങ്കിളി”.

പരമ്പരയിലെ നായക കഥാപാത്രമായ ദേവയെ അവതരിപ്പിച്ചിരുന്നത് സൂരജ് ആയിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൂരജിന്റെ മുഖ സാദൃശ്യമുള്ള മറ്റൊരു നടനാണ് ദേവയായി എത്തിയിരിക്കുന്നത്. പരമ്പരയിൽ നിന്നും സൂരജ് പിന്മാറിയത് അണിയറപ്രവർത്തകരും സൂരജും സ്ഥിരീകരിച്ചിരുന്നു. സൂരജിന് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്നാണ് പരമ്പരയിൽ നിന്ന് പിന്മാറേണ്ടി വന്നത്. സമൂഹമാധ്യമങ്ങളിൽ സജീവമായിട്ടുള്ള താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞദിവസം സൂരജ് പരമ്പരയിൽ നിന്നും പിൻമാറിയതിനെ കുറിച്ച് ഒരു ട്രോൾ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അസുഖത്തിന്റെ പേരും പറഞ്ഞ് രക്ഷപ്പെടാമെന്ന് തരത്തിലുള്ള ട്രോളുകളുടെ പ്രതികരിക്കുകയാണ് സൂരജ്.

ഒരു ട്രോൾ കാണുന്ന രീതിയിൽ തന്നെയായിരുന്നു സൂരജ് ആദ്യം ആസ്വദിച്ചിരുന്നത്, എന്നാൽ അസുഖത്തിന്റെ പേര് പറഞ്ഞ് രക്ഷപ്പെടാം എന്ന് പറയുന്ന ഒരു ഭാഗം സൂരജിനെ അസ്വസ്ഥനാക്കി. സൂരജിനെ സ്നേഹിക്കുന്ന ചിലരെങ്കിലും ആ വീഡിയോ കണ്ടാൽ സൂരജിനെ കുറിച്ച് തെറ്റിദ്ധരിക്കും എന്ന് താരത്തിന് തോന്നി. സൂരജിനു മാറാരോഗം ഒന്നും അല്ല എന്നും ആയിരത്തിൽ 800 പേർക്ക് വരുന്ന ഒരു രോഗമാണ് വന്നത് എന്നും താരം തുറന്നു പറയുന്നു. എന്നാൽ അതിനെ വകവെക്കാതെ മുന്നോട്ട് പോയാൽ അത് സൂരജിന്റെ ഭാവിയെ തന്നെ ബാധിക്കുമെന്ന് ഡോക്ടർ കർശനമായി പറഞ്ഞു. അതുകൊണ്ടാണ് സൂരജ് ജോലിയിൽ നിന്നും ഇടവേള എടുത്തത്. ചിലർ അത് വിശ്വസിക്കുന്നു, ചിലർ വിശ്വസിക്കില്ല. റേറ്റിംഗിന് വേണ്ടി ഇത്തരം ട്രോളുകൾ ഉണ്ടാക്കുന്നവർ ഇത് മറ്റുള്ളവരുടെ ജീവിതത്തെ ബാധിക്കും എന്ന് കൂടി ചിന്തിക്കണം എന്ന് സൂരജ് പറയുന്നു

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top