Movlog

India

കൊട്ടിഘോഷിച്ചു തുടങ്ങിയ ഓപ്പറേഷൻ സ്ക്രീൻ നിർത്തി ! ഉത്തരവ് ഇങ്ങനെ

കൊട്ടിഘോഷിച്ചു തുടങ്ങിയ ഓപ്പറേഷൻ സ്ക്രീൻ നിർത്തി ! ഉത്തരവ് ഇങ്ങനെ – കഴിഞ്ഞ അഞ്ചു ദിവസമായി കേരളത്തിൽ അങ്ങോളം ഇങ്ങോളം എം വിഡി മാരും പോലീസും റോഡിൽ തലങ്ങും വിലങ്ങും നിന്ന് കേസെടുത്തിരുന്നു ഓപ്പറേഷൻ സ്ക്രീൻ പിൻവലിച്ചു. താത്കാലികമായി ആണോ പിൻവലിക്കുന്നത് എന്ന് ഉത്തരവിൽ പറയുന്നില്ല. കഴിഞ്ഞ ഞായർ ആഴ്ചയാണ് ഓപ്പറേഷൻ ആരംഭിച്ചത്. അഞ്ചു ദിവസം കൊണ്ട് കേരളത്തിൽ അയ്യായിരത്തിൽ അധികം വാഹനങ്ങൾക്ക് പിടി വീണിരുന്നു. സോഷ്യൽ മീഡിയ ഉൾപ്പെടെ ശക്തമായ എതിർപ്പായിരുന്നു ഈ നിയമത്തിനു എതിരെ. മന്ത്രിമാർക്ക് ഇല്ലാത്ത എന്ത് കൊമ്ബണ് ജനങ്ങൾക്ക് എന്നായിരുന്നു ചോദ്യം.

ഇന്ന് രാത്രിയോടെ ആണ് ട്രാസ്പോർട് കമ്മീഷ്ണർ വാട്സ്അപ്പ്ലൂടെ എല്ലാവർക്കും നിർദ്ദേശം നൽകിയിരിക്കുന്നത്. ഓപ്പറേഷൻ സ്ക്രീൻ സ്റ്റോപ്പഡ് എന്നാണ് ആദ്യ നിർദേശം. എന്നാൽ നിയമം പാലിക്കണം എന്നും ആരെയും തടയാൻ നിൽക്കില്ല എന്നുമാണ് അറിയാൻ സാധിക്കുന്നത്. നിർത്താൻ ഉള്ള കാരണമായി അദ്ദേഹം പറയുന്നത് ഇങ്ങനെ ആണ്. ഓപ്പറേഷൻ സ്ക്രീൻ രണ്ടു ദിവസം നടത്താൻ ആണ് ഉദ്ദേശിച്ചത്. എന്നാൽ അതിപ്പോൾ അഞ്ചു ദിവസം ആയിരിക്കുന്നു. പരമാവധി വാഹനങ്ങൾ നിലവിൽ പിടിച്ചു കഴിഞ്ഞു. ജനങ്ങളിൽ ഇപ്പോൾ തന്നെ അവബോധം സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ മന്ത്രിമാരടക്കം ഉള്ളവരെ രക്ഷിക്കാൻ വേണ്ടി ആണ് നിയമം എടുത്ത് കളയുന്നത് എന്നാണ് ആക്ഷേപം

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top